പുരാതന കാലം മുതല്‍ തന്നെ ഭാരതീയ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവയാണ് ക്ഷേത്രങ്ങള്‍. എന്തിനും ഏതിനും ഉത്തരം കിട്ടാത്ത ഏതു ചോദ്യങ്ങള്‍ക്കും ക്ഷേത്രങ്ങളിലേക്ക് ഓടിയെത്തുന്ന ഒരു ചരിത്രം ഭാരതത്തിനുണ്ടായിരുന്നു ആപത്തുകളില്‍ തുണയായും രോഗങ്ങളില്‍ രോഗശാന്തിയായും വിഷമഘട്ടങ്ങളില്‍ സഹായിയായുമെല്ലാം ക്ഷേത്രങ്ങള്‍ വിശ്വാസികളെ താങ്ങി നിര്‍ത്തിയിട്ടുണ്ട്. തിരുപ്പതി ക്ഷേത്രവും വൈഷ്ണവോ ദേവി ക്ഷേത്രവും വാരണാസിയിലെ ശിവ ക്ഷേത്രവും കൈലാസ നാഥ ക്ഷേത്രവും ഹംപിയിലെ ക്ഷേത്രങ്ങളും എല്ലാം വിചിത്രങ്ങളായ കുറേ വിശ്വാസങ്ങള്‍ ഭക്തര്‍ക്ക് പകരുന്നു. എന്നാല്‍ അതിലൊന്നും ഉള്‍പ്പെടാത്ത വേറെയും ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ശാസ്ത്രത്തിനും വിശ്വാസങ്ങള്‍ക്കും ഒരുത്തരം കണ്ടുപിടിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള ക്ഷേത്രങ്ങള്‍ നിരവധിയുണ്ട് ഇവിടെ. അത്തരം ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...
ഹസനാംബാ ക്ഷേത്രം
വിരൂപാക്ഷ ക്ഷേത്രം, ഹംപി
ക്ഷേത്രത്തിനുള്ളില്‍ ഒരു പ്രത്യേക ഇടത്തെത്തിയാല്‍ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം തലതിരിഞ്ഞ് കാണുവാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഏത് തരത്തിലാണ് ഇങ്ങനെയൊരു നിര്‍മ്മാണം സാധ്യമായിരിക്കുന്നതെന്ന് ശാസ്ത്രത്തിന് കെണ്ടെത്തുവാനായിട്ടില്ല.
നെയ്യ് വെണ്ണയാകുന്ന ശിവഗംഗാ ക്ഷേത്രം
ശബരിമല ക്ഷേത്രം
നഞ്ചുണ്ടേശ്വര ക്ഷേത്രം
മൈസൂരിലെ പ്രധാനപ്പെട്ട ശിവ ക്ഷേത്രങ്ങളിലൊന്നാണ് കപില നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഞ്ചുണ്ടേശ്വര ക്ഷേത്രം. നഞ്ചന്‍ഗോഡാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം. ഇവിടെ ക്ഷേത്രത്തിനുള്ളില്‍ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് മേല്‍ക്കൂര വഴി മുകളിലേക്ക് നോക്കിയാല്‍ ഒരു ബില്‍വപത്ര മരത്തിന്‍റെ ശാഖകള്‍ കാണാന്‍ സാധിക്കുമത്ര. എന്നാല്‍ ഇങ്ങനെയൊരു മരം ഉള്ളതായോ ഇതിന്റെ വേരുകളോ ക്ഷേത്രത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കുകയുമില്ല. അത് കൂടാതെ ക്ഷേത്രത്തിലെ തൂണുകളൊന്നില്‍ കൊത്തിയിരിക്കുന്ന ഗൗരിയുടെ രൂപം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ തെളിഞ്ഞു വരികയും ചെയ്യുമത്രെ.
പുരി ജഗനാഥ ക്ഷേത്രം
ലേപാക്ഷി ക്ഷേത്രം
എത്ര വലിയ അവിശ്വാസിയാണെങ്കിലും അയാളെ ഒരു വിശ്വാസിയാക്കി മാറ്റുന്ന ക്ഷേത്രമാണ് ആന്ധ്രാ പ്രദേശിവെ ലേപാക്ഷി ക്ഷേത്രം. കർണ്ണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലായി ആന്ധ്രയിലെ അനന്ത്പൂർ ജില്ലയിലാണ് ലേപാക്ഷി സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 124 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. ഇവിടുത്തെ 70 ൽ അധികം വരുന്ന കൽത്തൂണുകളിൽ ഒന്നു പോലും നിലം സ്പർശിക്കുന്നില്ല. അക്കാലത്ത് എങ്ങനെയാണ് ഇത്രയും സങ്കീർണ്ണമായ രീതിയിൽ ഇത്രയധികം തൂണുകള്‍, അതും ഒരൊറ്റയൊന്നുപോലും നിലം തൊടാത്ത രീതിയിൽ നിർമ്മിച്ചത് എന്നതിന് ഒരു തെളിവുകളും അവശേഷിച്ചിട്ടില്ല. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇതിന്റെ നിർമ്മാണ രഹസ്യം കണ്ടെത്തുവാൻ കുറേ പരിശ്രമിച്ചെങ്കിലും അവർക്ക് കണ്ടുപിടിക്കുവാനായില്ല. ഒറ്റക്കല്ലിലെ നന്ദിയും ഏഴു തലയുള്ള നാഗവും ഇവിടെ എത്തുന്നവരെ വിസ്മയിപ്പിക്കുന്ന സൃഷ്ടികളാണ്. കൊത്തുപണികളും കല്പ്പണികളും ഏറെയുള്ള ക്ഷേത്രത്തിൽ കാണുവാൻ കഴിയുന്ന മറ്റൊരു ആകർഷണമാണ് ഇവിടെ പതിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കുന്ന സീതയുടെ കാലടികൾ
ജ്വാലാ മുഖി ക്ഷേത്രം
ഹിമാചല്‍ പ്രദേശിലെ കാംഗ്രി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ജ്വാലാ മുഖി ക്ഷേത്രം. ദുര്‍ഗ്ഗാ ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ജ്വാലാ ജി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിനു നടുവില്‍ ജ്വലിക്കുന്ന ദീപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. കാലാകാലങ്ങളായി അണയാതെ ജ്വലിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. സതീദേവിയുടെ ശക്തി സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഈ ക്ഷേത്രം.
കേദാരശ്വര്‍ ക്ഷേത്രം
പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത.
വലിയൊരു ഗുഹയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗത്തിനു ചുറ്റുമായി നാലു തൂണുകളാണുള്ളത്. ഇതില്‍ മൂന്ന് തൂണുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും ബാക്കി രണ്ടെണ്ണം പാതിയും അടര്‍ന്ന നിലയിലാണ്.
ദേശികമായ വിശ്വാസങ്ങളനുസരിച്ച് ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോള്‍ ലോകം അവസാനിക്കും എന്നതാണ്. ഇതിനു ശാസ്ത്രീയമായ യാതൊരു വിശദീകരണങ്ങളും നല്കാനില്ലെങ്കിലും ഗ്രാമീണര്‍ ഇങ്ങനെയാണ് വിശ്വസിക്കുന്നത്.



Click it and Unblock the Notifications














