Ajay Mohan       Feb 09, 2023

കേരളത്തിലെ എട്ടു വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകോത്തര ലക്ഷ്യസ്ഥാനങ്ങൾ ആയി മാറ്റും എന്നാണ് ബജറ്റിൽ ധനമന്ത്രി കെ ബാലഗോപാൽ പ്രഖ്യാപിച്ചത്.

കോവളം കേരളത്തിൽ അന്താരാഷ്ട്ര സഞ്ചാരികൾ  ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനമാണ് കോവളം

ആലപ്പുഴ കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കനാലുകൾക്കും തോടുകൾക്കും പ്രസിദ്ധമാണ്.

കുമരകം കേരളത്തിന്‍റെ നെതർലാൻഡ് എന്നു വിളിക്കപ്പെടുന്ന ഇവിടം ലോകപ്രസിദ്ധമായ വിനോദസഞ്ചാര ലക്ഷ്യസ്ഥാനം കൂടിയാണ്.

കുട്ടനാട് സമുദ്രനിരപ്പിനേക്കാൾ താഴെ സ്ഥിതി ചെയ്യുന്ന ഇവിടം രാജ്യത്തെ ഏറ്റവും താഴ്ന്ന പ്രദേശം കൂടിയാണ്.

അഷ്ടമുടി കൊല്ലം ജില്ലയിലെ അഷ്ടമുടി കായൽ  എട്ടു ശാഖകളായി പന്തലിച്ചു കിടക്കുന്നു. വലുപ്പത്തിൽ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്

ബേപ്പൂര്‍ കേരളത്തിലെ ഏറ്റവും പഴക്കമേറിയ തുറമുഖ തീരങ്ങളിൽ ഒന്നാണ് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ.

 ബേക്കല്‍‌ കാസർകോഡ് ജില്ലയിലെ ബേക്കൽ 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കോട്ടയാണ്. ഇതിനോട് ചേർന്ന് ഒരു ബീച്ചുമുണ്ട്

 മൂന്നാർ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാണ് ഇടുക്കിയിലെ മൂന്നാർ