Tap to Read ➤

യാത്രകള്‍ ഈസി... ഫോണില്‍ കരുതാം ഈ അ‍ഞ്ച് ഗൂഗിള്‍ ടൂളുകള്‍

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഫോണില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഗൂഗിള്‍ ‌ടൂളുകള്‍
Elizabath Joseph
യാത്രകളില്‍ ഏതുകാര്യത്തിലും സഹായത്തിനെത്തുന്ന ആളാണ് ഗൂഗിള്‍. ഏറ്റവും മികച്ച രീതിയിൽ നിങ്ങളുടെ അവധിക്കാലം പ്ലാന്‍ ചെയ്യുവാന്‍ ഗൂഗിളിനെ തന്നെ കൂട്ടുപിടിക്കാം.
നിങ്ങൾ എവിടെ യാത്ര ചെയ്താലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഗൂഗിള്‍ മാപ്സ്. വഴി കാണിക്കുക എന്നതിലുപരി പല കാര്യങ്ങള്‍ക്കും ഗൂഗിള്‍ മാപ്ത് തുണയ്ക്കെത്തും.
ഗൂഗിള്‍ മാപ്സ്
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ടോള്‍ ഫാസും ഹാൾട്ട് പോയിന്‍റുകളും ഉള്‍പ്പെടുത്തി അടുത്തിടെ ഗൂഗിൾ മാപ്‌സ് ഒരു പുതിയ ഫീച്ചർ കൊണ്ടുവന്നിരുന്നു.
ഗൂഗിള്‍ ഫ്ലൈറ്റ്സ്
തീയതി അനുസരിച്ച് വിമാന ടിക്കറ്റുകളുടെ നിരക്ക് നോക്കുവാന്‍ ഗൂഗിള്‍ ഫ്ലൈറ്റ്സ് സഹായിക്കും.
നിരക്ക് നോക്കുക മാത്രമല്ല, ലഭ്യമായിട്ടുള്ള മികച്ച ഡീലുകളും ഓഫറുകളും കൃത്യമായി നോട്ടിഫൈ ചെയ്യുന്ന സംവിധാനവും ഗൂഗിള്‍ ഫ്ലൈറ്റ്സില്‍ ലഭിക്കും.
ഗൂഗിള്‍ ‌ട്രാവല്‍ എക്സ്പ്ലോര്‍ ടൂള്‍സ്
യാത്രയില്‍ ഒരു പ്രത്യേക സ്ഥലം എവിടെയാണ് സന്ദർശിക്കേണ്ടതെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഇത് നിങ്ങൾക്ക് അനുയോജ്യമായ ഒരു ഉപകരണമാണ്.
പര്യവേക്ഷണ ടൂൾ വിവിധ രാജ്യങ്ങളിലും നഗരങ്ങളിലും മറ്റും ലൊക്കേഷനുകൾ ബ്രൗസ് ചെയ്യാൻ നിങ്ങളെ പ്രാപ്‌തമാക്കും. യാത്രയുടെ ദൈർഘ്യമനുസരിച്ച് ഇത് വിവിധ ബജറ്റുകൾ നൽകുന്നു,
ഗൂഗിൾ ട്രാവൽ (google.com/travel)

യാത്രയില്‍ നിങ്ങളു‌‌ടെ ബജറ്റിനും പ്ലാനിനും യോജിച്ച താമസസ്ഥലം കണ്ടെത്തുവാന്‍ ഗൂഗിൾ ട്രാവൽ സഹായിക്കും.
ഈ ടൂള്‍ വഴി ഡൈനിങ്ങ്, ഷോപ്പിംഗ് അല്ലെങ്കിൽ കാഴ്ചകൾ എന്നിവയ്‌ക്കായി ഏതൊക്കെ മേഖലകളിലാണ് ഏറ്റവും കൂടുതൽ ഓപ്ഷനുകൾ ഉള്ളതെന്ന് നിങ്ങൾക്ക് പെട്ടെന്ന് കാണാൻ കഴിയും.
യാത്രക്കാർ താൽപ്പര്യമുള്ള ഇടങ്ങള്‍ സേവ് ചെയ്തു വെയ്ക്കുവാന്‍ ബുക്ക്‌മാർക്ക് ഐക്കൺ സഹായിക്കുന്നു.
ബുക്ക്‌മാർക്ക് ഐക്കൺ
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പത്ത് രാജ്യങ്ങള്‍
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ!!