Tap to Read ➤

ഗുജറാത്ത് സ്ഥാപന ദിവസ് 2022: അറിയാം മഹാന്മാരുടെ നാടിനെ

ഗുജറാത്തിനെക്കുറിച്ച് ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട രസകരമായ വസ്തുതകള്‍
Elizabath Joseph
നീളം കൂടിയ തീരം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തീരപ്രദേശമാണ് ഗുജറാത്ത്. 1215 കിലോമീറ്റർ ദൈർഘ്യമുള്ള ഏറ്റവും വലിയ തീരപ്രദേശമാണ് ഗുജറാത്തിലുള്ളത്.
19 വിമാനത്താവളങ്ങള്‍
ഇന്ത്യയില്‍ കൂടുതൽ വിമാനത്താവളങ്ങളുള്ളത് ഗുജറാത്തിലാണ്. ഗുജറാത്ത് സംസ്ഥാനത്ത് ആകെ1 9 വിമാനത്താവളങ്ങളുണ്ട്.
ആദ്യ തുറമുഖം
ഇന്ത്യയിലെ ആദ്യത്തെ തുറമുഖം ലോഥൽ നഗരത്തിലാണ്. ഹാരപ്പൻ സംസ്കാരത്തിന്‍റെ ഭാഗമായ പ്രദേശമായിരുന്നു ഇത്.
ഹരിത നഗരം
അഹമ്മദാബാദിൽ നിന്ന് 23 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗാന്ധിനഗർ ഏഷ്യയിലെ ഏറ്റവും ഹരിത നഗരം എന്നാണ് അറിയപ്പെടുന്നത്. നഗരത്തിന്റെ ഏകദേശം 50% ഭൂമി പച്ചപ്പിൽ നിറഞ്ഞുനില്‍ക്കുന്നു.
സുരക്ഷിതമായ സംസ്ഥാനം
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനങ്ങളിലൊന്നായാണ് ഗുജറാത്ത് അറിയപ്പെടുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറ്റവും കുറവാണ് ഇവിടെ.
ഏറ്റവും സമ്പന്നമായ നഗരം
രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരമായാണ് സൂറത്ത് കണക്കാക്കപ്പെടുന്നത്. പ്രതിവർഷം 450,000 രൂപയാണ് സൂറത്തിലെ ഓരോ കുടുംബത്തിന്‍റെയും ശരാശരി വരുമാനം
പഞ്ചസാര ഉപഭോഗം
രാജ്യത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്ന സംസ്ഥാനം ഗുജറാത്താണ്
ഉപ്പ് മരുഭൂമി
ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമി ഗുജറാത്തിലെ കച്ച് ജില്ലയിൽ താർ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന റാൻ ഓഫ് കച്ച് ആണ്.
ലക്ഷ്മി വിലാസ് കൊട്ടാരം
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ് വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരം. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലുതാണിത്.
ഏകതാ പ്രതിമ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏകതാ പ്രതിമ ഗുജറാത്തിലാണുള്ളത്. സ്വാതന്ത്ര്യ സമര നേതാവ് സർദാർ വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ പ്രതിമയ്ക്ക് 182 മീറ്റർ ഉയരമുണ്ട്.
ഗിർ ദേശീയോദ്യാനം
1412 കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗിർ ദേശീയോദ്യാനവും വന്യജീവി സങ്കേതവും 1965-ലാണ് സ്ഥാപിച്ചത്. ഏഷ്യൻ സിംഹങ്ങളെ കണ്ടെത്താൻ കഴിയുന്ന ഏഷ്യയിലെ ഏക പ്രദേശമാണിത്.
സമ്പന്നരുടെ നാട്, എറ്റവും വലിയ സ്വകാര്യവസതി! പിന്നെ ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരവും.. ഗുജറാത്ത് കാഴ്ചകള്‍
ഗുജറാത്ത് വിശേഷങ്ങള്‍