Search
  • Follow NativePlanet
Share
» »സമ്പന്നരുടെ നാട്, എറ്റവും വലിയ സ്വകാര്യവസതി! പിന്നെ ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരവും.. ഗുജറാത്ത് കാഴ്ചകള്‍

സമ്പന്നരുടെ നാട്, എറ്റവും വലിയ സ്വകാര്യവസതി! പിന്നെ ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരവും.. ഗുജറാത്ത് കാഴ്ചകള്‍

ഗുജറാത്തിനെക്കുറിച്ചും ഇവിടുത്തെ അതിശയിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ചും വായിക്കാം

വര്‍ണ്ണശബളമായ ആഘോഷങ്ങള്‍ കൊണ്ടും സമ്പന്നമായ സംസ്കാരം കൊണ്ടും രുചികരമായ വിഭവങ്ങള്‍കൊണ്ടും സഞ്ചാരികളുടെ മനസ്സില്‍ കയറിപ്പറ്റിയ നാടാണ് ഗുജറാത്ത്. ഇന്ത്യയു‌ടെ ഡയമണ്ട് സിറ്റിയെന്നും മഹാന്മാരുടെ നാട് എന്നുമെല്ലാം ചരിത്രം ഗുജറാത്തിനെ സ്നേഹപൂര്‍വ്വം വിളിക്കുന്നു. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെയും ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെയും ജന്മനാടും ഇവിടം തന്നെയാണ്. വികസനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഗുജറാത്ത് സഞ്ചാരികള്‍ക്ക് മുന്നില്‍തുറക്കുന്നത് അത്ഭുതങ്ങളുടെ ഒരു വലിയ വാതിലാണ്. ഗുജറാത്തിനെക്കുറിച്ചും ഇവിടുത്തെ അതിശയിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ചും വായിക്കാം

ഗുജറാത്തും ചരിത്രവും

ഗുജറാത്തും ചരിത്രവും

ചരിത്രകാലത്തേയ്ക്ക് വെളിച്ചം വീശുന്ന പുരാതന ഇടങ്ങളിലൊന്നായാണ് ചരിത്രകാരന്മാര്‍ ഗുജറാത്തിനെ കണക്കാക്കുന്നത്. സിന്ധു നദീതട സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു ഇവിടം. ഗുജറാത്ത്, ലോത്തൽ, ധോളവീര, ഗോല ധോറോ നിരവധി പുരാതന നഗരങ്ങള്‍ ഗുജറാത്തിന്റെ ഭാഗമായാണ് നിലനിന്നിരുന്നത്. ബിസി 322 നും 232നും ഇടയില്‍ ചന്ദ്രഗുപ്ത മൗര്യനും അദ്ദേഹത്തിന്റെ ചെറുമകനായ അശോകന്‍റെയും ഭരണകാലമായിരുന്നു. തുടർന്ന്, മുഗൾ ചക്രവർത്തി അക്ബർ ഉൾപ്പെടെ നിരവധി ശക്തരായ ഭരണാധികാരികളും ഗുജറാത്തില്‍ തങ്ങളുടെ കരുത്ത് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ തുറമുഖം

ഇന്ത്യയിലെ ആദ്യ തുറമുഖം

ഇന്ത്യയിലെ ആദ്യതുറമുഖം നിലവില്‍ വന്നത് ഗുജറാത്തിലാണ്. ലോത്തൽ നഗരത്തിലായിരുന്നു ഇത്. ബിസി 1000 മുതൽ ബിസി 750 വരെയുള്ള കാലയളവിൽ ഈജിപ്ത്, ബഹ്റൈൻ, മെസൊപ്പൊട്ടേമിയ തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടബന്ധം ഇവിടുത്തെ നിവാസികള്‍ നടത്തിയിരുന്നു.

കൃഷ്ണന്‍റെ രാജ്യമായ ദ്വാരക

കൃഷ്ണന്‍റെ രാജ്യമായ ദ്വാരക

ചരിത്രത്തിന്റെ മാത്രമല്ല, പുരാണങ്ങളുടെയും നാട് കൂടിയാണ് ഗുജറാത്ത്. കൃഷ്ണന്‍റെ രാജ്യമായ ദ്വാരക സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്. സമുദ്ര നിരപ്പിൽ നിന്നും പൂജ്യം അടി മുകളിലായി സ്ഥിതി ചെയ്യുന്ന ദ്വാരക ദേവശില്പിയായ വിശ്വകര്‍മ്മാവാണ് പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. ശ്രീ കൃഷ്ണന്റെ സ്വർഗ്ഗോരോഹണത്തിനു ശേഷം കടലെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ഏഴു തവണ കടലിൽ മുങ്ങിപ്പോയെന്നും ഏഴാമത്തെ തവണ പുനർ നിർമ്മിച്ചതാണ് ഇപ്പോള്‍ കാണപ്പെടുന്നത് എന്നുമാണ് കരുതുന്നത്. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മോക്ഷഭാഗ്യം ലഭിക്കുമെന്നും വിശ്വാസമുണ്ട്.
ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭൻ പണികഴിപ്പിച്ച ദ്വാരകാദീശ ക്ഷേത്രം ഇവിടെ കാണാം.
PC:Grindlay's

ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരം

ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരം

മദ്യത്തിനു പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെ‌ടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് ഗുജറാത്ത്. മാത്രമല്ല, ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരം സ്ഥിതി ചെയ്യുന്നതും ഗുജറാത്തിലാണ്. ഭാവ്നഗര്‍ ജില്ലയിലെ പാലിത്താനയാണ് ഈ നഗരം, ജൈനമത വിശ്വാസികളുടെ പ്രധാന കേന്ദ്രമായ ഇവിടെ താമസക്കാരിലധികവും ജൈന മത വിശ്വാസികളാണ്. അഹിംസയുടെ വക്താക്കളായ ഇവര്‍ മാംസാഹരം ഉപയോഗിക്കാറേയില്ല. നിയമമനുസരിച്ച് ഇവിടെ ഭക്ഷണാവശ്യങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതും മാംസം, മുട്ട തുടങ്ങിയവ വിൽക്കുന്നതും നിയമത്തിനു എതിരാണ്. 2014 ലാണ് ഗുജറാത്ത് സർക്കാർ പാലിത്താനയെ വെജിറ്റേറിയൻ നാടായി പ്രഖ്യാപിക്കുന്നത്.

പാലിത്താനയില്‍ മാത്രം മൂവായിരത്തോളം ക്ഷേത്രങ്ങളുണ്ട്. ശത്രുഞ്ജയ കുന്ന് എന്നറിയപ്പെടുന്ന ഇവിടുത്തെ പ്രധാന തീര്‍ത്ഥാടന സ്ഥാനത്താണ് ഇതില്‍ ആയിരത്തോളം ക്ഷേത്രങ്ങളുള്ളത്. ജൈനമതത്തിലെ 24 തീര്‍ഥങ്കരന്‍മാരില്‍ 23 പേരും ഇവിടം സന്ദര്‍ശിച്ചിട്ടുള്ളതിനാല്‍ ജൈനമത വിശ്വാസികള്‍ക്ക് ഇവിടം വളരെ പ്രധാനപ്പെട്ട ഇടമാണ്.

PC:Bernard Gagnon

ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടം

ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടം

ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടങ്ങളിലൊന്നാണ് റാന്‍ ഓഫ് കച്ച്. ഗ്രേറ്റ് റാന്‍ ഓഫ് കച്ച് എന്നും ലിറ്റില്‍ റാന്‍ ഓഫ് കച്ച് എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഇതിനുള്ളത്. 7850 സ്‌ക്വയര്‍ കിലോമീറ്റര്‍ നീളത്തിലാണ് ഈ ഉപ്പുപാടമുള്ളത്.
മഴക്കാലങ്ങളില്‍ വെള്ളത്താല്‍ നിറയുന്ന ഇവിടം വേനലാകുമ്പോഴേക്കും അതുറഞ്ഞ് മഞ്ഞിന്റെ പാടം പോലെ ആകും.
PC: Rahul Zota
ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടങ്ങളിലൊന്നാണ് റാന്‍ ഓഫ് കച്ച്. ഗ്രേറ്റ് റാന്‍ ഓഫ് കച്ച് എന്നും ലിറ്റില്‍ റാന്‍ ഓഫ് കച്ച് എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഇതിനുള്ളത്. 7850 സ്‌ക്വയര്‍ കിലോമീറ്റര്‍ നീളത്തിലാണ് ഈ ഉപ്പുപാടമുള്ളത്.
മഴക്കാലങ്ങളില്‍ വെള്ളത്താല്‍ നിറയുന്ന ഇവിടം വേനലാകുമ്പോഴേക്കും അതുറഞ്ഞ് മഞ്ഞിന്റെ പാടം പോലെ ആകും.
PC: Rahul Zota

പിസ ഹട്ടിന്‍റെയും സബ്വേയുടെയും വെജിറ്റേറിയന്‍ ഔട്ട്ലെറ്റ്

പിസ ഹട്ടിന്‍റെയും സബ്വേയുടെയും വെജിറ്റേറിയന്‍ ഔട്ട്ലെറ്റ്

സബ്‌വേ, പിസ്സ ഹട്ട് തുടങ്ങിയ ആഗോള റെസ്റ്റോറന്റ് ശൃംഖലകൾ അഹമ്മദാബാദിൽ ശുദ്ധമായ വെജിറ്റേറിയൻ ഔട്ട്‌ലെറ്റുകൾ തുറന്നത് വലിയ വാര്‍ത്ത ആയിരുന്നു. ഈ കമ്പനികളുടെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സസ്യാഹാര റെസ്റ്റോറന്റുകളാണിത്.

ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം

ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം

ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മാധാപാര്‍ ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്ത‌ ഉന്നതവിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും ഗള്‍ഫിലും യുറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പോയി ജോലി ചെയ്ത് തങ്ങളുടെ പണം ഇവിത്തെ ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഏകദേശം ഒന്നര ലക്ഷത്തിനടുത്താണ് മാധാപാര്‍ ഗ്രാമത്തിലെ ജനസംഖ്യയുള്ളത്. എന്നാല്‍ ഇവിടുത്തെ ആളോഹരി നകിഷേപം 12 ലക്ഷം രൂപയാണ്. ശരാശരി ജിഡിപി 132,000 ഡോളർ ആണ്. 200 കോടിയിലധികം രൂപയുടെ ബാങ്ക് നിക്ഷേപമാണ് ഇവിടെയുള്ളത്.
PC:Vijay8808

 ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി

ബ്രിട്ടനിലെ ബക്കിങ്ഹാം കൊട്ടാരത്ത‌ിനെക്കാളും വലിയ ഒരു സ്വകാര്യ വസതി ഗുജറാത്തിലുണ്ട്. ഏകദേ‌ശം 700 ഏക്കര്‍ സ്ഥലത്തായി 170 മുറികളുള്ള ലക്ഷ്മി വിലാസ് പാലസിന് ബക്കിങ്ഹാം പാലസിന്‍റെ നാലിരട്ടി വലുപ്പമുണ്ട്. സായാജിറാവു ഗെയ്ക്വാദ് മൂന്നാമന്‍ എന്ന വ്യക്തിയാണ് 1890 ല്‍ ലക്ഷ്മി വിലാസ് കൊട്ടാരം നിര്‍മിച്ചത്. പേരില്‍ കൊട്ടാരമുണ്ടെങ്കിലും ഇതിനെ ഭവനങ്ങളുടെ കൂടെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 വര്‍ഷങ്ങളെടുത്തു പൂര്‍ത്തിയാക്കിയതാണ് ഇതിന്‍റെ നിര്‍മ്മാണം. മോട്ടിരാജാ പാലസും മഹാരാജാ ഫത്തേസിംഗ് മ്യൂസിയവും ഇതിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്നു.

അമുലും ധവള വിപ്ലവവും പിന്നെ ഗുജറാത്തും

അമുലും ധവള വിപ്ലവവും പിന്നെ ഗുജറാത്തും

ഗുജറാത്തിലെ ആനന്ദിൽ ആണ് അമുൽ എന്നറിയപ്പെടുന്ന ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് സ്ഥാപിക്കപ്പെട്ടത്. ഗുജറാത്തിലെ 3.6 ദശലക്ഷം പാൽ ഉൽപാദകരുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽപന്ന വിപണന സ്ഥാപനമായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡാണ് ഒരു ഇന്ത്യൻ ക്ഷീര സഹകരണസംഘമായ അമുൽ നിയന്ത്രിക്കുന്നത്. അമുൽ രാജ്യത്ത് ധവള വിപ്ലവം ആരംഭിച്ചു, ഇന്ന് പാലും പാലുൽപ്പന്നങ്ങളും ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ.

ഡയമണ്ട് സിറ്റിയായ സൂറത്ത്

ഡയമണ്ട് സിറ്റിയായ സൂറത്ത്

ഡയമണ്ട് സിറ്റി എന്നാണ് ഗുജറാത്തിലെ സൂറത്ത് അറിയപ്പെടുന്നത്. വജ്രം മുറിക്കുന്നതിനും അത് മിനുക്കിയെടുക്കുന്നതിനും ഇവിടം വളരെ പ്രസിദ്ധമാണ്.പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നുകൂടിയാണിത്. ലോകത്ത് വിറ്റഴിക്കപ്പെടുന്ന ഏതാണ്ട് പത്ത് വജ്രത്തില്‍ എട്ടെണ്ണത്തിനും ഒരു സൂറത്ത് ബന്ധം ഉണ്ടായിരിക്കും. ചണ്ഡീഗഡിനും മൈസൂരിനും ശേഷം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള മൂന്നാമത്തെ നഗരം കൂടിയാണിത്.

 ഏറ്റവുമധികം വിമാനത്താവളങ്ങള്‍

ഏറ്റവുമധികം വിമാനത്താവളങ്ങള്‍

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണിത്.
ഗുജറാത്തിൽ ആകെ 14 വിമാനത്താവളങ്ങൾ ഉണ്ട്, 2 അന്തർദേശീയ വിമാനത്താവളങ്ങളും ബാക്കിയുള്ളവ ആഭ്യന്തര വിമാനത്താവളങ്ങളും ആണ്.

കുറഞ്ഞ ചിലവില്‍ സ്വപ്നയാത്ര..ബജറ്റില്‍ ഒതുക്കാന്‍ അറിഞ്ഞിരിക്കാം അഞ്ച് കാര്യങ്ങള്‍!കുറഞ്ഞ ചിലവില്‍ സ്വപ്നയാത്ര..ബജറ്റില്‍ ഒതുക്കാന്‍ അറിഞ്ഞിരിക്കാം അഞ്ച് കാര്യങ്ങള്‍!

മഴവില്‍ നിറമുള്ള കുന്നുകളും മരുപ്പച്ചയും ഉപ്പുകടലും വരെ.. ലോകത്തില്‍ കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍മഴവില്‍ നിറമുള്ള കുന്നുകളും മരുപ്പച്ചയും ഉപ്പുകടലും വരെ.. ലോകത്തില്‍ കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X