Tap to Read ➤

മേയ് മാസ യാത്രകളിലെ  ലക്ഷ്യസ്ഥാനം

മേയ് മാസത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുവാന്‍ പോയിരിക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം...
Elizabath Joseph
സന്ദക്ഫു
ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തിയിലുള്ള സിംഗലീല പർവതനിരയിലെ ഒരു പർവതശിഖരമാണ് സന്ദക്ഫു അഥവാ സന്ദക്പൂർ.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് കൊടുമുടികളിൽ നാലെണ്ണം - എവറസ്റ്റ്, കാഞ്ചൻജംഗ മകാലു, ലോത്‌സെ എന്നിവയുടെ കാഴ്ചകളാണ് സന്ദക്ഫുവിന്റെ പ്രത്യേകത.
അല്‍മോറ
ഹിമാലയകാഴ്ചകളിലേക്ക് നമ്മെ എത്തിക്കുന്ന മറ്റൊരി‌ടമാണ് അല്‍മോറ. കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഇവിടം കുമയൂണിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നും അറിയപ്പെടുന്നു
മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാഡ് മഹാരാഷ്ട്രയിലെ മനോഹരമായ ഗ്രാമങ്ങളിലൊന്നാണ്. മഹാരാഷ്ട്രയിലെ ഋഷികേശ് എന്നാണ് ഉവിടം വിളിക്കപ്പെടുന്നത്
കോലാട്
മഹാബലേശ്വര്‍
പശ്ചിമഘട്ടത്തിലെ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍. പ്രകൃതിഭംഗി തന്നെയാണ് മഹാബലേശ്വറിന്റെ പ്രത്യേകത. നദികൾ, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, കൊടുമുടികള്‍ തുടങ്ങിയവ നിങ്ങള്‍ക്കിവി‌ടെ കണ്ടെത്താം.
ധര്‍മ്മശാല
കാൻഗ്ര താഴ്‌വരയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ധര്‍മ്മശാല സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1,475 മീറ്റർ ഉയരത്തിൽ ആണുള്ളത്. ടിബറ്റൻ സന്യാസി ദലൈലാമയുടെ വിശുദ്ധ വസതിയായാണ് ധർമ്മശാല അറിയപ്പെടുന്നത്.
ലാന്‍ഡ്സ്ഡോണ്‍
സമുദ്രനിരപ്പില്‍ നിന്നും 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹര ഹിൽ സ്റ്റേഷനായ ലാൻസ്‌ഡൗൺ നിങ്ങൾക്ക് ആകർഷണങ്ങളുടെയും അവിസ്മരണീയമായ അനുഭവങ്ങളുടെയും ഒരു പാക്കേജാണ് നല്കുന്നത്
കര്‍ണ്ണാ‌ടകയിലെ പച്ചപ്പിന്‍റെ മറ്റൊരു കൂ‌ടാരമാണ് ഡണ്ടേലി. കര്‍ണ്ണാടകയിലെ ഋഷികേശ് എന്ന വിളിപ്പേരുമാത്രം മതി സഞ്ചാരികളുടെ ഹൃദയത്തില്‍ ഡണ്ടേലിക്ക് ഇടംപിടിക്കുവാന്‍
ഡണ്ടേലി
കൂര്‍ഗ്
പശ്ചിമഘ‌ട്ടത്തിന്‍റെ ചരിവുകളിലായി സ്ഥിതി ചെയ്യുന്ന ഇവി‌ടം സഞ്ചാരികള്‍ക്ക് പരിധിയില്ലാത്ത ആനന്ദം സമ്മാനിക്കുന്ന സ്ഥലമാണ്. പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഇന്ത്യയിലെ സ്കോട്ലാന്‍ഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.
കൗസാനി
തിരക്കുകളില്‍ നിന്നും മാറിനില്‍ക്കുവാനായി യാത്രയെ കൂ‌ട്ടുപിടിക്കുന്നവര്‍ക്ക് യോജിച്ച സ്ഥലമാണ് ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൗസാനി
ടോപ്സ്ലിപ് മുതല്‍ യേര്‍ക്കാട് വരെ... വേനലില്‍ നിന്നുമാറി തമിഴ്നാടിന്‍റെ തണുപ്പിലൂടെയൊരു യാത്ര
തമിഴ്നാട് യാത്ര