Elizabeth Joseph       Apr 07, 2023

കൊച്ചി തുറമുഖത്തിന്‍റെ തുടക്കം ഇങ്ങനെയോ? ചരിത്രത്തിന്‍റെ വിചിത്രമായ കളികൾ

കൊച്ചിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നവയിലൊന്നാണ് ഇവിടുത്തെ കൊച്ചി തുറമുഖം

എഡി 1341 ലാണ് കൊച്ചി തുറമുഖം രൂപപ്പെട്ടതെന്നാണ് വിശ്വാസം. പെരിയാർ നദിയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തെത്തുടർന്നായിരുന്നു ഇത്.

ഈ വെള്ളപ്പൊക്കത്തിൽ അക്കാലത്തെ വൻ തുറമുഖമായിരുന്ന മുസരിസ് തകരുകയും പകരം കൊച്ചി തുറമുഖമായി മാറുകയും ചെയ്തു.

ഇതോടുകൂടിയാണ് കൊച്ചിയൊരു വ്യാപാര കേന്ദ്രമായി മാറിയത്. വിദേശശക്തികൾ കൊച്ചിയിലേക്ക് വരാനുണ്ടായ കാരണങ്ങളിലൊന്ന് തുറമുഖത്തിന്റെ സാന്നിധ്യമായിരുന്നു. 

1663 മുതൽ 1795 വരെ ഡച്ച് ഭരണകാലത്താണ് കൊച്ചിസുഗന്ധവ്യഞ്ജനങ്ങൾ, കയർ, തേങ്ങ, ചെമ്പ് എന്നിവ കയറ്റുമതിനടത്തി വികസിച്ചത്.

നഗരത്തിലെ തദ്ദേശീയ വംശീയ മതവിഭാഗങ്ങളെല്ലാം കൊച്ചി തുറമുഖം വഴി സാമ്പത്തിക അടിത്തറലഭിച്ചവരാണ്.

നഗരത്തിലെ തദ്ദേശീയ വംശീയ മതവിഭാഗങ്ങളെല്ലാം കൊച്ചി തുറമുഖം വഴി സാമ്പത്തിക അടിത്തറലഭിച്ചവരാണ്.