ഇതാ കേരളത്തില്‍ മീന്‍പിടുത്തത്തിന്റെ രസം ആസ്വദിക്കുവാന്‍ പറ്റിയ അഞ്ചിടങ്ങള്‍
Elizabath Joseph
ചൂണ്ടയെറിയാം
ഇത് ന്യൂ ജെനറേഷന്‍ മീന്‍പിടുത്തക്കാരുടെ സമയമാണ്. ആധുനിക റോഡും മറ്റുപകരണങ്ങളും ഉപയോഗിച്ച് മീന്‍ പിടിക്കുന്നത് ഒരു ഹോബി എന്നതില്‍ നിന്നും ഒരനുഭവമായി മാറിയിരിക്കുകയാണ്.
അഞ്ചിടങ്ങള്‍
ഇതാ കേരളത്തില്‍ മീന്‍പിടുത്തത്തിന്റെ രസം ആസ്വദിക്കുവാന്‍ പറ്റിയ ട്രാവല്‍+ലെയ്ഷര്‍ മാഗസിന്‍ പരാമര്‍ശിച്ചിരിക്കുന്ന കേരളത്തിലെ അഞ്ച് ഇടങ്ങളെ പരിചയപ്പെടാം
ആരാധകര്‍
വിനോദ സഞ്ചാരികള്‍ക്കിടയിലും നിരവധി ആളുകള്‍ മീന്‍പിടുത്തത്തെക്കുറിച്ച് അറിയുവാനും പരീക്ഷിക്കുവാനും താല്പര്യപ്പെടുന്നു. ഇപ്പോള്‍ കേരളത്തില്‍ ലഭ്യമായിട്ടുള്ള ചില ടൂറിസ്റ്റ് പാക്കേജുകളില്‍ ആംഗ്ലിങ് ഒഴിവാക്കാനാവാത്ത ഇനമായി മാറിയിട്ടുണ്ട്
വൈപ്പിൻ
കേരളത്തില്‍ മീന്‍പിടുത്തത്തിന് പറ്റിയ ഇടങ്ങളിലൊന്നായ വൈപ്പിനില്‍ മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണുള്ളത്.
അഴീക്കോട്
കണ്ണൂര്‍ ടൗണില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടം അറബിക്കടലിന് അഭിമുഖമായുള്ള ഗ്രാമമാണ്. മീന്‍ പിടുത്തം എന്നത് ഇവിടെ പല ആളുകളുടെയും നിത്യവൃത്തികൂടിയാണ്.
പൊന്നാന്നി
കേരളത്തിലെ പുരാതന തുറമുഖ നഗരങ്ങളിലൊന്നായ പൊന്നാനി മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മീന്‍പിടുത്തം പരീക്ഷിക്കുവാനും ചെയ്യുവാനും പറ്റിയ ഇവിടെ അതിനു യോജിച്ച പല സ്ഥലങ്ങളും കാണാം.
ചൂണ്ടയിടുവാന്‍
പൊന്നാനിയിലെ അഴിമുഖം, ബിയ്യം കായൽ, ചമ്രവട്ടം പാലം പരിസരം തുടങ്ങിയ ഇടങ്ങള്‍ വിനോദത്തിനായി ചൂണ്ടയിടുവാന്‍ പറ്റിയ സ്ഥലങ്ങളാണ്.
കുമ്പളങ്ങി
മാതൃകാ വിനോദസഞ്ചാരഗ്രാമമായും ഉത്തരവാദിത്വ ടൂറിസം വില്ലേജായും വിനോദ സഞ്ചാരരംഗത്ത് പ്രത്യേക സ്ഥാനമുള്ള ഇടമാണ് കുമ്പളങ്ങി. കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്.
ആനയിറങ്കല്‍
എലിഫന്‍റ് ലേക്ക് എന്നു വിളിക്കപ്പെടുന്ന ആനയിറങ്കല്‍ ആണ് മൂന്നാറില്‍ ഫിഷിങ്ങിന് പറ്റിയ സ്ഥലമായി മാഗസിന്‍ വിശേഷിപ്പിക്കുന്നത്. മൂന്നാര്‍ ടൗണില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആയനിറങ്കലില്‍ പതിവായി ആനക്കൂട്ടങ്ങള്‍ എത്തിച്ചേരാറുണ്ടത്രെ
ബോട്ടിങ്
കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള പാതയ്ക്ക് സമീപമാണ് ആനയിറങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടിങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അണക്കെട്ടിനുള്ളിലെ ചെറിയ ദ്വീപും മറ്റു കാഴ്ചകളും ആസ്വദിക്കണമെങ്കില്‍ ബോട്ടിങ് തന്നെ വേണം.
ചൂണ്ടയിടാന്‍ ബെസ്റ്റ് ഈ സ്ഥലങ്ങള്‍... യാത്രാ ലിസ്റ്റിലേക്ക് ചേര്‍ക്കാം ഈ നാടുകളെ