Search
  • Follow NativePlanet
Share
» »ചൂണ്ടയിടാന്‍ ബെസ്റ്റ് ഈ സ്ഥലങ്ങള്‍... യാത്രാ ലിസ്റ്റിലേക്ക് ചേര്‍ക്കാം ഈ നാടുകളെ

ചൂണ്ടയിടാന്‍ ബെസ്റ്റ് ഈ സ്ഥലങ്ങള്‍... യാത്രാ ലിസ്റ്റിലേക്ക് ചേര്‍ക്കാം ഈ നാടുകളെ

ട്രാവല്‍+ലെയ്ഷര്‍ മാഗസിന്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ചൂണ്ടയിടുവാന്‍ പറ്റിയ പത്തിടങ്ങള്‍ ഏതൊക്കെയാണ് എന്നു വായിക്കാം

സമാനതകളില്ലാത്ത വിനോദം പകരുന്ന ഒന്നാണ് മീന്‍പിടുത്തം. പലര്‍ക്കും കുട്ടിക്കാല ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നുകൂടിയാണിത്. എന്നിരുന്നാലും പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളതുപോലുള്ള ജനപ്രീതി ചൂണ്ടയിടലിനു കാലങ്ങളോളം നമ്മുടെ നാട്ടില്‍ ലഭിച്ചിരുന്നില്സ. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം ആരാധകരുള്ള ഒന്നാണ് ആംഗ്ലിംഗ് അഥവാ ചൂണ്ടയിടല്‍. ട്രാവല്‍+ലെയ്ഷര്‍ മാഗസിന്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ചൂണ്ടയിടുവാന്‍ പറ്റിയ പത്തിടങ്ങള്‍ ഏതൊക്കെയാണ് എന്നു വായിക്കാം

രാംഗംഗ നദി, ജിം കോർബറ്റ് നാഷണൽ പാർക്ക്

രാംഗംഗ നദി, ജിം കോർബറ്റ് നാഷണൽ പാർക്ക്

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മത്സ്യബന്ധന സ്ഥലമാണ് രാംഗംഗ. സുവർണ്ണ മഹാസീറിനെ പിടിക്കാനുള്ള ആഗ്രഹമാണ് മീന്‍പിടുത്തക്കാരെ ഇവിടെ എത്തിക്കുന്നത്. . രാംഗംഗ നദിയുടെ മുകൾ ഭാഗങ്ങൾ വലിയ കുളങ്ങളാലും ഓടകളാലും അനുഗ്രഹീതമാണ്. നദിയിൽ മഞ്ഞുവീഴ്ചയില്ലാത്തതിനാൽ, വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം. മത്സ്യത്തൊഴിലാളികൾക്ക് 24 കിലോമീറ്റർ അപ്‌സ്ട്രീമിൽ ഒഴിവുസമയങ്ങളിൽ മീൻ പിടിക്കാൻ അനുവാദമുണ്ട്. മഹ്‌സീറിന് പുറമെ ഇന്ത്യൻ ട്രൗട്ട്, ഗൂഞ്ച്, അപൂർവ കലാബാസു എന്നിവയും നിങ്ങൾക്ക് പ്രതീക്ഷിക്കാം.

ലോഹിത് നദി, അരുണാചൽ പ്രദേശ്

ലോഹിത് നദി, അരുണാചൽ പ്രദേശ്

മഹ്സീറിനെ പിടിക്കുവാനുള്ള ആഗ്രഹം പൂര്‍ത്തിയാക്കുവാനായി പോകുവാന്‍ പറ്റിയ മറ്റൊരിടമാണ് അരുണാചൽ പ്രദേശിലെ വക്രോ. ലോഹിത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം നിരവധി സാധ്യതകള്‍ ആണ് നല്കുന്നത്. ഒഴുകുന്ന നദികളേക്കാള്‍ ഓക്സിജന്‍ ലഭ്യത ഇവിടെ കൂടുതല്‍ ഉണ്ട് എന്നത് ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്. ഗോൾഡൻ മഹ്‌സീർ, ചോക്ലേറ്റ് മഹ്‌സീർ, ബ്രൗൺ ട്രൗട്ട്, റെയിൻബോ ട്രൗട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന ക്യാച്ചുകൾ. മീന്‍പിടുത്തക്കാര്‍ക്കിടയില്‍ മഹ്‌സീറിനെ പിടിക്കുന്നത് ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു, ചൂണ്ടില്‍ കുരുങ്ങിയാല്‍ വലിയ പോരാട്ടത്തിനു ശേഷം മാത്രം കീഴടങ്ങുന്ന ഒന്നാണിത്.

ആനയിറങ്കല്‍, മൂന്നാര്‍

ആനയിറങ്കല്‍, മൂന്നാര്‍


കേരളത്തില്‍ ഫിഷിങ്ങിന് ഏറ്റവും യോജിച്ച സ്ഥലമാണ് മൂന്നാറിന് സമീപത്തുള്ള ആനയിറങ്കല്‍. സീയർ, സാർഡിൻ, പേൾ സ്പോട്ട് തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെയുള്ളത്. കറുപ്പ്, വെള്ളി, സ്വർണ്ണം എന്നിങ്ങനെ മൂന്ന് ഇനം മഹ്സീർ ഇവിടെ കാണപ്പെടുന്നു. മൂന്നാറിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് എലിഫന്റ് തടാകം, ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം മീന്‍പിടുത്തത്തിന് അനുയോജ്യമായത്.
വൈപ്പിനും പൊന്നാനിയും മുതൽ അഴീക്കോടും കുമ്പളങ്ങിയും വരെ കേരളത്തില്‍ വേറെയും മികച്ച ചൂണ്ടയിടല്‍ സ്ഥലങ്ങളുണ്ട്.

കൊക്കർനാഗ് തടാകം, ജമ്മു കശ്മീർ

കൊക്കർനാഗ് തടാകം, ജമ്മു കശ്മീർ

ജമ്മു കാശ്മീരിലെ കൊക്കർനാഗ് ഏഷ്യയിലെ ഏറ്റവും വലിയ ട്രൗട്ട് ഫാമിംഗ് പ്രോജക്റ്റും ബ്രൂഡർ ഉത്പാദന കേന്ദ്രവുമാണ്. 15 ലക്ഷത്തിലധികം ട്രൗട്ടുകളുടെ ശേഖരം ഇവിടുത്തെ വെള്ളത്തിലുണ്ട്. ലിഡർ, വാംഗത്ത്, ഗുരേസ്, ഹമാൽ, ലാം, സിന്ധ്, കിഷെൻഗംഗ, സുഖ്‌നാഗ് എന്നിവയും മത്സ്യബന്ധനത്തിനുള്ള ഇവിടുത്തെ ജനപ്രിയ അരുവികളാണ്. ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് മത്സ്യബന്ധന സീസൺ. എന്നാല്‍ ഇവിടെ മത്സ്യബന്ധനത്തിന് നിങ്ങൾക്ക് ലൈസൻസ് ആവശ്യമാണ്. അത് ഒരു ദിവസത്തേക്ക് സാധുതയുള്ളതാണ്. ബാഗ് പരിധി ആറ് മത്സ്യങ്ങളായി നിലനിർത്തിയിട്ടുണ്ട്.

ജിയ ഭോരോളി നദി, അസം

ജിയ ഭോരോളി നദി, അസം

ബ്രഹ്മപുത്രയുടെ പോഷകനദിയായ ജിയ ഭോറോളി നമേരി ദേശീയോദ്യാനത്തിന്റെ അതിർത്തിയാണ്. സംസ്ഥാന വനം വകുപ്പിന്റെ പിന്തുണയോടെ എല്ലാ വർഷവും നവംബറിൽ അസം ഭോറോളി ആംഗ്ലേഴ്സ് അസോസിയേഷൻ വാർഷിക ചൂണ്ടയിടൽ മത്സരം നടത്തുന്നു. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടെ ആംഗ്ലിംഗ് ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. സാൽ (മ്യൂറൽ), ഗോറുവ (ഗൂഞ്ച്), കൊരാങ് (ഇന്ത്യൻ ട്രൗട്ട്), ബോക (ചോക്കലേറ്റ് മഹ്സീർ) തുടങ്ങിയ ഇനങ്ങളെ ഇവിടെ ലഭിക്കും.

ഭീമേശ്വരി

ഭീമേശ്വരി

മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭീമേശ്വരി കാവേരി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ മത്സ്യബന്ധന ഗ്രാമം എന്ന പേരിൽ അറിയപ്പെടുന്ന ഈ പട്ടണം ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ്. മഹ്‌സീർ പിടിക്കാനുള്ള സാധ്യത കൂടുതലുള്ള പ്രഭാത സമയത്താണ് ഇവിടെ മീൻ പിടിക്കാൻ ഏറ്റവും അനുയോജ്യം.

ആൻഡമാൻ ദ്വീപുകൾ

ആൻഡമാൻ ദ്വീപുകൾ

മത്സ്യബന്ധനത്തിന് ഏറെ യോജിച്ച ഇടങ്ങളിലൊന്നാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. ബാരാക്കുഡ, സ്‌നാപ്പേഴ്‌സ്, ജോബ്ഫിഷ്, ട്യൂണ, ഗ്രൂപ്പേഴ്‌സ്, ജയന്റ് ട്രെവല്ലി എന്നിവയാണ് ഇവിടെ സാധാരണയായി ലഭിക്കുന്ന മത്സ്യങ്ങള്‍. എന്നാല്‍ ഇവിടെ മീന്‍പിടിക്കുവാന്‍ പെർമിറ്റ് ആവശ്യമാണ്, അതിനായി നിങ്ങൾ ഒരു ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം.

 പബ്ബാർ വാലി, ഹിമാചൽ പ്രദേശ്

പബ്ബാർ വാലി, ഹിമാചൽ പ്രദേശ്

ഹിമാചല്‍ പ്രദേശില്‍ നിരവധി ഇടങ്ങള്‍ മീന്‍പിടുത്തത്തിനും ചൂണ്ടയിടലിനും പേരുകേട്ടിരിക്കുന്നു. അതിലേറ്റവും പ്രസിദ്ധം പബ്ബാർ താഴ്വരയാണ്. നാമമാത്രമായ തുകയ്ക്ക് നിങ്ങൾക്ക് കായിക വിനോദം ആസ്വദിക്കാം. ബ്രൗൺ ട്രൗട്ട്, റെയിൻബോ ട്രൗട്ട് എന്നിവയാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ക്യാച്ചുകൾ. ചില അരുവികളില്‍ നിന്നും മഹ്സീറുകളെയും ലഭിക്കും. എന്നാല്‍
അനുമതി നേൊി മാത്രമേ മീന്‍പിടിക്കുവാന്‍ സാധിക്കൂ. അതിനുശേഷം നിങ്ങൾക്ക് ഒരു ദിവസം ആറ് ട്രൗട്ട് മാത്രമേ പിടിക്കാൻ കഴിയൂ.

 റാണികോർ, മേഘാലയ

റാണികോർ, മേഘാലയ

ഷില്ലോങ്ങിൽ നിന്ന് 120 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റാണികോർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലാണ്. ഭൂമിയിലെ ഏറ്റവും നനവാര്‍ന്ന ഇടമായി അറിയപ്പെടുന്ന മൗസിന്റാം വഴിയാണ് ഇവിടേക്ക് യാത്ര പോകുന്നത്. കിൻഷി നദിയാണ് ഇവിടുത്തെ മത്സ്യബന്ധന സ്ഥലം. ഗോൾഡൻ മഹ്‌സീർ, ചോക്ലേറ്റ് മഹ്‌സീർ, ഈൽസ്, ക്യാറ്റ്ഫിഷ് എന്നിവയാണ് ഇവിടെ പ്രതീക്ഷിക്കാവുന്ന ക്യാച്ചുകൾ. ആധുനികവും പരമ്പരാഗതവുമായ മത്സ്യബന്ധന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ആദിവാസി മത്സ്യത്തൊഴിലാളികളെ ഇവിടെ കാണാം.

കാലിംപോങ്, പശ്ചിമ ബംഗാൾ

കാലിംപോങ്, പശ്ചിമ ബംഗാൾ

ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും നിരവധി ആളുകള്‍ മീന്‍പിടിക്കുവാനായി എത്തിച്ചേരുന്ന സ്ഥലമാണ് പശ്ചിമബംഗാളിലെ കലിംപോങ്ങ്. ഫെബ്രുവരി മുതൽ മെയ് വരെയാണ് ഇതിന് ഏറ്റവും അനുയോജ്യമായ സമയം. ടീസ്റ്റ, റെല്ലി, ഋഷി, രംഗീത് നദികളുടെ തീരത്ത് കാലിംപോംഗിൽ ചൂണ്ടയിടൽ നടത്താം.

അഴീക്കോട് മുതല്‍ ആനയിറങ്കല്‍ വരെ..നാട്ടില്‍ ചൂണ്ടയിടാന്‍ പറ്റിയ സ്ഥലങ്ങളിതാഅഴീക്കോട് മുതല്‍ ആനയിറങ്കല്‍ വരെ..നാട്ടില്‍ ചൂണ്ടയിടാന്‍ പറ്റിയ സ്ഥലങ്ങളിതാ

യുഎഇയിലെ വിസ പരിഷ്കരണം...പുതിയ പത്ത് തരം വിസകള്‍.. ആര്‍ക്കൊക്കെ അപേക്ഷിക്കാംയുഎഇയിലെ വിസ പരിഷ്കരണം...പുതിയ പത്ത് തരം വിസകള്‍.. ആര്‍ക്കൊക്കെ അപേക്ഷിക്കാം

Read more about: assam west bengal river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X