Tap to Read ➤

മുംബൈ വെള്ളത്തിടയിലാകും, ഈ നഗരങ്ങളും, ഞെട്ടിക്കുന്ന റിപ്പോർട്ട്

വെള്ളത്തിടിയിലാകുവാന് സാധ്യതയുള്ള നഗരങ്ങൾ
Elizabath Joseph
ഈ നൂറ്റാണ്ടിലെ അമിതമായ കാലാവസ്ഥാ വ്യതിയാനം മൂലം വെള്ളംകയരുവാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടിക നാസ അടുത്തിടെ പുറത്തുവിട്ടിരുന്നു
ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) റിപ്പോർട്ട് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള സമുദ്രനിരപ്പിലെ മാറ്റങ്ങൾ ആണ് നാസ വിശകലനം നടത്തിയത്
മുംബൈ

 നിലവിലെ കാലാവസ്ഥാ പ്രവണതകൾ തുടരുകയാണെങ്കിൽ മുംബൈ 1.9 അടി വരെ വെള്ളത്തിനടിയിൽ പോകുമെന്ന് ഐപിസിസി പറയുന്നു
ചെന്നൈ

 കാലാവസ്ഥാ വ്യതിയാനം മൂലം ചെന്നൈ ഏകദേശം 1.87 അടി വെള്ളത്തിനടിയിലായേക്കും
മംഗലാപുരം

 ഐപിസിസി റിപ്പോർട്ട് അനുസരിച്ച്, നഗരം 1.87 അടിയോളം വെള്ളത്തിനടിയിലായേക്കും.
ഭൗനഗർ

 സമീപഭാവിയിൽ നഗരം 2.70 അടി വരെ മുങ്ങുവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
മോർമുഗാവോ

 ഗോവയിൽ സ്ഥിതി ചെയ്യുന്ന മോർമുഗാവോ 2.70 അടി വരെ വെള്ളത്തിനടിയിലായേക്കും.
തൂത്തുക്കുടി

 തമിഴ്നാട്ടിലെ തൂത്തുക്കുടി 1.9 അടി വരെ സമീപഭാവിയിൽ വെള്ളത്തിൽ പോകുവാൻ സാധ്യതയുണ്ട്.
ഖിദ്ദിർപൂർ

 കൊൽക്കത്തയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഖിദ്ദിർപൂർ ആണ് 0.49 അടി വരെ മുങ്ങുവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
പാരാദ്വീപ്

 കൊൽക്കത്തയിൽ ജഗത്സിഘ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന പാരാദ്വീപും ഭാവിയിൽ 1.93 അടി വരെ വെള്ളത്തിലായേക്കുവാൻ ഭീഷണിയുള്ള നഗരമാണ്.
ഓഖ

 ഗുജറാത്തില് ദ്വാരകയിൽ സ്ഥിതി ചെയ്യുന്ന ഓഖ 1.96 അടി വരെ രെ മുങ്ങുവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
ഖാൻഡ്ലാ

 ഗുജറാത്ത് കച്ചിലെ സീപോർട്ട് ആയ കാൻഡ്ലായും മുങ്ങുവാൻ സാധ്യതയുള്ള പ്രദേശമാണ്.
എല്ലുപോലും മരവിച്ചുപോകും... ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള ഇടങ്ങൾ
ഇന്ത്യയിലെ തണുപ്പുള്ളയിടങ്ങൾ