ഷാജഹാന്‍ പ്രിയപത്‌നിയായ മുംതാസിന്‍റെ സ്മരണയ്ക്കായി പണിത സ്മാരകം എന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ താജ്മഹലിന് പറയുവാനുണ്ട്.
Elizabath Joseph
വെണ്ണക്കല്‍ സൗധം
അക്കാലത്തെ മുഗള്‍ നിര്‍മ്മിതികളില്‍ മിക്കവയും ചുവന്ന മണല്‍ക്കല്ലുകളില്‍ ആയിരുന്നു. എന്നാല്‍ താജ്മഹല്‍ പണിതിരിക്കുന്നത് വെണ്ണക്കല്ലുകളുപയോഗിച്ചാണ്
ലവേഴ്‌സ് ഗിഫ്റ്റ്
മുംതാസിനോടുള്ള ഷാജഹാന്‍റെ അനശ്വരമായ പ്രണയമാണ് താജ്മഹല്‍ നിര്‍മ്മിതിക്ക് പിന്നിലെന്നാണ് ചരിത്രം പറയുന്നത്. ലവേഴ്‌സ് ഗിഫ്റ്റ് ഈ പ്രണയത്തെക്കുറിച്ചു മഹാകവിയായ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ കവിതയാണ്.
22 വര്‍ഷങ്ങള്‍
നീണ്ട 22 വര്‍ഷങ്ങള്‍ നീണ്ട അധ്വാനമാണ് താജ്മഹലിനെ ഇന്നു കാണുന്ന രൂപത്തിലും ഭംഗിയിലും എത്തിച്ചത്.1632 ല്‍ തുടങ്ങിയ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് 1653 ലാണ്.
ശില്പി
ഈ സൗധത്തിന്‍റെ പ്രധാന ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ മനോഹരമായ സമന്വയമാണിത്
അറകളുള്ള ഘടന
താജ്മഹലിന്റെ നിര്‍മ്മാണത്തിന്‍റെ അടിസ്ഥാനം പല അറകളുള്ള ഘടനയാണ്. നീളവും വീതിയും ഉയരവും സമമായ ഘനപദാര്‍ഥത്തിന്‍റെ ആകൃതിയിലാണ് അടിത്തറ നിര്‍മ്മിച്ചിരിക്കുന്നത്.
നാലു മിനാരങ്ങള്‍
താജ്മഹലിന്റെ നാലുകോണുകളിലായി സ്ഥിതി ചെയ്യുന്ന നാലു മിനാരങ്ങളാണ് മറ്റൊരു ആകര്‍ഷണം. 40 മീറ്റര്‍ ഉയരമുള്ള ഒരോ മിനാരങ്ങളും പള്ളികളുടെ ഗോപുരങ്ങള്‍ പോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ശവകുടീരങ്ങള്‍
ഷാജഹാന്‍റെയും മുംതാസിന്‍റെയും ശവകുടീരങ്ങള്‍ താജ്മഹലിന്‍റെ അകത്തേ അറയുടെ തറയിലാണ് സ്ഥിതി ചെയ്യുന്നത്. മുസ്ലീം ആചാരമനുസരിച്ച് ശവകുടീരങ്ങള്‍ അലങ്കരിക്കാന്‍ പാടില്ല.
വചനങ്ങള്‍
ഖുറാനില്‍ നിന്നുള്ള വചനങ്ങള്‍ താജ്മഹലില്‍ കാണുന്ന പ്രധാനപ്പെട്ട അലങ്കാരങ്ങളില്‍ ഒന്നാണ് കയ്യെഴുത്തുകള്‍. ചുവരിലുള്ള കയ്യെഴുത്തുകളില്‍ കൊത്തിയിരിക്കുന്നത് ഖുറാനില്‍ നിന്നുള്ള വചനങ്ങളാണ്.
ചാര്‍ ബാഗ് ഉദ്യാനം
താജ്മഹലിന്റെ ചുറ്റുമായി പരന്നു കിടക്കുന്ന മനോഹരമായ പൂന്തോട്ടമാണ് ചാര്‍ ബാഗ് ഉദ്യാനം. ഇതിന്‍റെ നടുവില്‍ മാര്‍ബിളില്‍ തീര്‍ത്ത ടാങ്ക് കാണാം, ഇതിലെ വെള്ളത്തില്‍ താജ്മഹലിന്‍റെ പ്രതിഫലനം കാണാന്‍ സാധിക്കും. നിലാവിന്റെ ഉദ്യാനം എന്നും വിളിക്കാറുണ്ട്.
ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ