Search
  • Follow NativePlanet
Share
» »ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ

ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ

ഒരുപാട് പണം ചിലവഴിക്കാതെ നല്ല രീതിയില്‍ യാത്ര ആസ്വദിക്കുവാന്‍ കഴിയുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

ചിലവ് കുറഞ്ഞ യാത്രകളുടെ സമയാണിപ്പോള്‍.. എവിടെ നോക്കിയാലും ഏറ്റവും കുറഞ്ഞ തുകയില്‍ പോകുവാന്‍ കഴിയുന്ന ട്രക്കിങ്ങുകളുടെയും യാത്രകളുടെയും പരസ്യം! സ്വന്തമായി പ്ലാന്‍ ചെയ്തുപോയാല്‍ പണി പാളുമെന്നു തോന്നുമ്പോള്‍ പലരും പാക്കേജുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ ഒരു അവധിക്കാലം ആസൂത്രണം ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ബജറ്റാണ്. നിങ്ങളുടെ അവധിക്കാലം ആഘോഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് ബജറ്റ്. ഒരുപാട് പണം ചിലവഴിക്കാതെ നല്ല രീതിയില്‍ യാത്ര ആസ്വദിക്കുവാന്‍ കഴിയുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം...

ബികനീര്‍

ബികനീര്‍

താര്‍ മരുഭൂമിയാല്‍ ചുറ്റപ്പെട്ട്, പാക്കിസ്ഥാന്‍റെ അതിര്‍ത്തിയുമായി ചേര്‍ന്നു കിടക്കുന്ന രാജസ്ഥാനിലെ ഇടമാണ് ബികനീര്‍. ചരിത്രപ്രാധാന്യമുള്ള നിര്‍മ്മിതികള്‍ക്ക് പ്രസിദ്ധമായ ഇവിടം കരകൗശല വസ്തുക്കൾ, തുകൽ വസ്തുക്കൾ, ഏഷ്യയിലെ ഏറ്റവും വലിയ ഒട്ടക ഫാം എന്നിവയ്ക്കും പേരുകേട്ടിരിക്കുന്നു. ഇവിടുത്തെ മധുരപ്പലഹാരങ്ങള്‍ ഭക്ഷണപ്രിയര്‍ ഒരിക്കലെങ്കിലും രുചിച്ചുനോക്കുവാന്‍ ആഗ്രഹിക്കുന്നവയാണ്. ജുനഗർ, ലാൽഗഡ്, ഗജ്‌നർ എന്നിവിടങ്ങളിലെ മഹത്തായ കൊട്ടാരങ്ങളും പ്രസിദ്ധമായ ജൈന ക്ഷേത്രവും കർണി മാതാ ക്ഷേത്രവും ഇവിടെ കാണണം. രണ്ടു പകലും ഒരു രാത്രിയുമുണ്ടെങ്കില്‍ ഇവിടുത്തെ പ്രധാന ഇടങ്ങള്‍ സന്ദര്‍ശിക്കാം.

ഡല്‍ഹിയില്‍ നിന്നും 436 കിലോമീറ്ററാണ് ബിക്കനേറിലേക്കുള്ള ദൂരം. ട്രെയിനിനു സെക്കന്‍ഡ് സിറ്റിങ്ങിനു 165 രൂപയും സ്ലീപ്പര്‍ ടിക്കറ്റില്‍ 280 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 600 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭ്യമാണ്.

ഋഷികേശ്

ഋഷികേശ്

ഏറ്റവും കുറഞ്ഞ തുകയിലും അതുപോലെ തന്നെ എത്ര ആഢംബരത്തിലും ജീവിക്കുവാന്‍ കഴിയുന്ന നഗരങ്ങളിലൊന്നാണ് ഋഷികേശ്. ഇതിഹാസങ്ങളും പുരാണങ്ങളുമായി വളരെ ചേര്‍ന്നു നില്‍ക്കുന്ന പ്രദേശം ഡെറാഡൂണില്‍ നിന്നും അധികം ദൂരെയല്ല. ഗംഗാ നദിയുടെ സാന്നധ്യം പ്രദേശത്തെ ധന്യമാക്കുന്നു. ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണിത്.

ഡല്‍ഹിയില്‍ നിന്നും ഋഷികേശിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വ്വീസുകളില്ല. ഡെറാഡൂണിലെത്തി അവിടെ നിന്നും ഋഷികേശിലേക്ക് പോകാം. ഡെറാഡൂണില്‍ നിന്നും 44 കിലോമീറ്ററാണ് ഋഷികേശിലേക്കുള്ളത്, ഡെല്‍ഹിയില്‍ നിന്നും 263 കിലോമീറ്ററും.
480 രൂപ മുതല്‍ ഇവിടെ ഹോസ്റ്റലുകളും ഹോട്ടലുകളും താമസത്തിനായി ലഭിക്കും.

അമൃത്സര്‍

അമൃത്സര്‍

വൈവിധ്യമാർന്ന ആകർഷണങ്ങൾക്ക് പേരുകേട്ട പഞ്ചാബിലെ പ്രസിദ്ധമായ നഗരങ്ങളിലൊന്നാണ് അമൃത്സര്‍. സിക്ക് മതവിശ്വാസികളുടെ പ്രധാന ആരാധനാസ്ഥാനങ്ങളിലൊന്നായ ഇവിടെ സുവർണ്ണ ക്ഷേത്രം, ജാലിയൻ വാലാബാഗ്, വാഗാ അതിർത്തി തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ഇതിലെല്ലാമുപരിയായി ഷോപ്പിങ് ഡെസ്റ്റിനേഷന്‍ കൂടിയാണിത്. അമൃത്സറിലേക്കുള്ള 2 ദിവസത്തെ യാത്ര, നഗരത്തെ ചുറ്റിപ്പറ്റിയുള്ള ചരിത്രപരവും മതപരവുമായ ആകർഷണങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ധാരാളം അവസരങ്ങൾ നിങ്ങൾക്ക് പ്രദാനം ചെയ്യും

ഡല്‍ഹിയില്‍ നിന്നും അമൃത്സറിലേക്ക് 448 കിലോമീറ്ററാണ് ദൂരം. ട്രെയിനിനു സെക്കന്‍ഡ് സിറ്റിങ്ങിനു 165 രൂപയും സ്ലീപ്പര്‍ ടിക്കറ്റില്‍ 275 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
700 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭിക്കും.

കൊടൈക്കനാല്‍

കൊടൈക്കനാല്‍

നമ്മുടെ നാട്ടില്‍ നിന്നും എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് കൊടൈക്കനാല്‍. മലനിരകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം എന്നിവയാണ് ഇവിടെ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍.

കൊടായ് റോഡാണ് സമീപ റെയില്‍വെ സ്റ്റേഷന്‍. കോയമ്പത്തൂര്‍ ജംങ്ഷനില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ ലഭിക്കും. ആയിരം രൂപ മുതലാണ് ഇവിടെ താമസൗകര്യങ്ങള്‍ ലഭിക്കുന്നത്.

പുഷ്കര്‍

പുഷ്കര്‍

അജ്മീറില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുഷ്കര്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ്. ലോകത്തിലെ ഒരേയൊരു 'ബ്രഹ്മ ക്ഷേത്രം' ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളും ഗുരുദ്വാരകളും ഇവിടെയുണ്ട്. ഹിന്ദു, സിഖ് വിശ്വാസികൾ ഒരേപോലെ വിശുദ്ധമായി കരുതുന്ന അപൂര്‍വ്വം ഇടങ്ങളിലൊന്നും കൂടിയാണിത്. പുഷ്കർ തടാകത്തിന്റെ തീരത്ത് പടിഞ്ഞാറൻ ആരവല്ലി പർവതനിരകൾക്ക് നടുവിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നിരവധി ഹിന്ദു പുരാണങ്ങളിലും മറ്റ് പ്രധാന ഇന്ത്യൻ ഗ്രന്ഥങ്ങളിലും പുഷ്കര്‍ നഗരത്തെ പരാമര്‍ശിക്കുന്നുണ്ട്.
പുഷ്കർ ഒട്ടകമേള പ്രശസ്തമാണ് പുഷ്കർ.

അജീമീര്‍ ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനാണ് പുഷ്കറിന് സമീപം സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍. 400 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭിക്കും.

 മഹാബലേശ്വര്‍

മഹാബലേശ്വര്‍


പോക്കറ്റിനിണങ്ങുന്ന തുകയില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് മഹാബലേശ്വര്‍. പശ്ചിമഘട്ട മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മഹാബലേശ്വര്‍ അറിയപ്പെടുന്നത് കുന്നുകളുടെ റാണി എന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രസിഡൻസിയുടെ തലസ്ഥാനമായാണ് മഹാബലേശ്വറിന്റെ ഇന്നത്തെ നിലയിലേക്കുള്ള ചരിത്രം ആരംഭിക്കുന്നത്. കോയാന, വേണി, സാവിത്രി,ഗായത്രി, കൃഷ്ണ എന്നീ അഞ്ചു നദികള്‍ മഹാഹലേശ്വറില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.
ആർതേഴ്സ് സീറ്റ്, ലോഡ്വിക്ക് പോയിന്‍റ് എൽഫൻസ്റ്റോൺ പോയിന്‍റ്, എലിഫെന്‍റ്സ്ഹെഡ് പോയിന്‍റ്, സാവിത്രി പോയിന്‍റ് എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെ കാണുവാനുണ്ട്.
1200 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭിക്കും,
മഹാബലേശ്വറിൽ നിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വത്താർ (60 കി.മീ) ആണെങ്കിലും യാത്രകള്‍ക്കു സൗകര്യം പൂനെ സ്റ്റേഷന്‍ ആണ്. പൂനെയിൽ നിന്ന് മഹാബലേശ്വറിലേക്ക് ബസിലോ ടാക്സിയിലോ പോകാം.

മതേരാന്‍

മതേരാന്‍


ചലവുകുറഞ്ഞ യാത്രകള്‍ക്കു ആശ്രയിക്കുവാന്‍ പറ്റിയ മറ്റൊരു ലക്ഷ്യസ്ഥാനമാണ് മതേരാന്‍. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് ഇവിടം. കേന്ദ്ര പരിസ്ഥിതി വനംവകുപ്പിന്‍റെ ഹരിത ഉദ്യാനം കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്നും 800 മീറ്റര്‍ അഥവാ 2625 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാതേരനിലേക്ക് ഏറ്റവും അടുത്തുള്ള റെയിൽ‌വേ നെറലാണ് (21 കിലോമീറ്റർ). മുംബൈയിൽ നിന്ന് ഡെക്കാൻ എക്സ്പ്രസിലോ പൂനെയിൽ നിന്ന് സഹ്യാദ്രി എക്സ്പ്രസിലോ പോകാം. നേരലിൽ നിന്ന് റോഡ് മാർഗം മാതേരനിലേക്ക് പോകണം, അതായത് 30 മിനിറ്റ് യാത്ര.
1100 രൂപ മുതല്‍ ഇവിടെ താമസസൗകര്യങ്ങള്‍ ലഭിക്കും.

നൈനിറ്റാള്‍

നൈനിറ്റാള്‍

ബജറ്റിനിണങ്ങുന്ന ഹില്‍സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കായി നൈനിറ്റാള്‍ തിരഞ്ഞെടുക്കാം. തടാകങ്ങളുടെ നഗരം എന്ന് ഇവിടം അറിയപ്പെടുന്നു. നൈനി തടാകത്തിനും വിസ്മയിപ്പിക്കുന്ന കാഴ്ചയ്ക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ് നൈനിറ്റാൾ. കുറഞ്ഞത് 3 ദിവസം വേണം ഇവിടെ കണ്ടുതീര്‍ക്കുവാന്‍. ടിഫിൻ ടോപ്പ്, ജിബി പന്ത് ഹൈ ആൾട്ടിറ്റ്യൂഡ് മൃഗശാല, നൈനി തടാകം, നൈന കൊടുമുടി തുടങ്ങിയവയാണ് സന്ദർശിക്കേണ്ട ചില സ്ഥലങ്ങൾ
ഡല്‍ഹിയില്‍ നിന്നും 297 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ആനന്ദ് വിഹാറിൽ നിന്ന് കാത്ഗോഡത്തിലേക്ക് ശതാബ്ദി എക്സ്പ്രസ്സിൽ ഇവിടേക്ക് വരാം.
PC:Skalvanov

അലിബാഗ്

അലിബാഗ്

മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ സ്ഥിതി ചെയ്യുന്ന അലിബാഗ് മനോഹരമായ ബീച്ചുകൾക്കും പുരാതന കോട്ടകൾക്കും പേരുകേട്ടതാണ്. മുംബൈയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇവിടം ബീച്ചുകളാല്‍ സമ്പന്നമാണ്.
അലിബാഗ് ബീച്ച്, കിഹിം ബീച്ച്, അക്ഷി ബീച്ച്, മണ്ട്വാ ബീച്ച്, കാഷിദ് ബീച്ച്, വാർസോളി ബീച്ച്, നാഗോൺ ബീച്ച്, മുരുദ് ബീച്ച് എന്നിവ അലിബാഗിലെ പ്രശസ്തമായ ബീച്ചുകളാണ്.
മുംബൈയിൽ നിന്ന് 94 കിലോമീറ്റർ ആണ് അലിബാഗ് ബീച്ചിലേക്കുള്ള ദൂരം.
സൗത്ത് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് അലിബാഗ് ബീച്ചിലേക്ക് പ്രൈവറ്റ് ബോട്ട് സർവീസുണ്ട്. ഇവിടെയിൽ നിന്ന് മാണ്ഡവ ബോട്ട് ജെട്ടിയിലേക്കാണ് യാത്ര ചെയ്യേണ്ടത്. ഏകദേശം ഒരു മണിക്കൂർ ബോട്ടിൽ യാത്ര ചെയ്യേണ്ടതുണ്ട്. മാണ്ഡവ ജെട്ടിയിൽ എത്തിയാൽ അവിടെ നിന്ന് തെക്കോട്ട് വീണ്ടും ഏകദേശം അരമണിക്കൂർ യാത്രയുണ്ട്. ഇവിടെ നിന്ന് ബസിലോ ഓട്ടോറിക്ഷയിലോ അലിബാഗ് ബീച്ചിൽ എത്തിച്ചേരാം.
PC:VIJAY KAPOOR

വര്‍ക്കല യാത്ര വ്യത്യസ്തമാക്കാം..പോകാം കാപ്പില്‍ ബീച്ചിലേക്കും തിരുവമ്പാടി ബീച്ചിലേക്കും...വ്യത്യസ്തമായ കാഴ്ചവര്‍ക്കല യാത്ര വ്യത്യസ്തമാക്കാം..പോകാം കാപ്പില്‍ ബീച്ചിലേക്കും തിരുവമ്പാടി ബീച്ചിലേക്കും...വ്യത്യസ്തമായ കാഴ്ച

ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ

Read more about: budget travel india offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X