Tap to Read ➤

കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം...

ഐആര്‍സിടിസിയുടെ ചിലവ് കുറഞ്ഞ അന്താരാഷ്ട്ര പാക്കേജ്...
Elizabath Joseph
ഈ മേയ് മാസത്തില്‍ വലിയ ചിലവില്ലാതെ അന്താരാഷ്ട്ര യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കായി വളരെ മികച്ച ഒരു പാക്കേജുമായി വന്നിരിക്കുകയാണ് നമ്മുട‌െ ഐആര്‍സിടിസി.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൊച്ചിയില്‍ നിന്നും ആരംഭിച്ച് ഡല്‍ഹി വഴി നേപ്പാളിലെത്തുന്ന വിധത്തിലാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്.
കൊച്ചിയില്‍ നിന്നും നേപ്പാളിലേക്ക്
ആറു രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്ന യാത്രയില്‍ നേപ്പാളിലെ പ്രധാന സ്ഥലങ്ങളായ കാഠ്മണ്ഡു,പൊഖ്റാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം
ഐആര്‍സിടിസിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് യാത്ര മേയ് ആറിനാണ്.
രാവിലെ 9.30ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്ര ആരംഭിക്കും. ഡല്‍ഹി വഴിയാണ് യാത്ര. ഡല്‍ഹിയില്‍ ഉച്ചയ്ക്ക് 12.40ന് എത്തിച്ചേരും. ഇവിടെ നിന്നും കാഠ്മണ്ഡുവിലേക്കുള്ള വിമാനം ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ആണ്. വൈകിട്ട് 5.15ന് കാഠ്മണ്ഡുവില്‍ എത്തിച്ചേരും
രണ്ടാം ദിവസം കാഠ്മണ്ഡുവിലാണ്. ആദ്യം പശുപതിനാഥ ക്ഷേത്രം സന്ദര്‍ശിക്കും. ശേഷം ബുദ്ധനാഥ് സ്തൂപം തുടര്‍ന്ന് പാടനിലേക്ക് പോകും. ദർബാർ സ്ക്വയർ , ടിബറ്റൻ അഭയാർത്ഥി കേന്ദ്രം, സ്വയംഭൂനാഥ് സ്തൂപം എന്നിവിടങ്ങളും കാണും
രണ്ടാം ദിവസം
യാത്രയുടെ മൂന്നാം ദിവസം പൊഖ്റ സന്ദര്‍ശനത്തിനായി മാറ്റിവെച്ചിരിക്കുന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ് ഉടൻ തന്നെ പൊഖാറയിലേക്ക് പോകും. മനകമന ക്ഷേത്രം ആണ് ഈ ദിവസം സന്ദര്‍ശിക്കുന്നത്. അന്ന് രാത്രി താമസം പൊഖ്റയിലെ ഹോട്ടലിലാണ്.
മൂന്നാം ദിവസം
ഹിമാലയത്തിലെ സൂര്യോദയം കാണുവാനായി സരങ്കോട്ടിലേക്കുള്ള യാത്രയോടെ ഈ ദിവസത്തെ യാത്ര ആരംഭിക്കും.  ശേഷം ബിൻഹ്യബാസിനി മന്ദിറിലേക്ക് പോകും. അവിടെ നിന്ന് ഡെവിൾസ് ഫാൾ, ഗുപ്തേശ്വർ മഹാദേവ് ഗുഹ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഹോട്ടലിലേക്ക് മടങ്ങും.
നാലാം ദിവസം
അഞ്ചാം ദിവസം
അഞ്ചാമത്തെ ദിവസം പൊഖ്റയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് തിരികെ മടങ്ങുകയാണ്. പ്രഭാതഭക്ഷണത്തിന് ശേഷമായിരിക്കും മടക്കം.
നേപ്പാളില്‍ നിന്നും തിരികെ മടങ്ങുകയാണ്. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്ത് എയർപോർട്ടിലേക്ക് പോയി അവിടെ നിന്നും ഡല്‍ഹിയിലേക്ക് പോകും
ആറാം ദിവസം
കാഠ്മണ്ഡുവില്‍ നിന്നും വൈകിട്ട് അഞ്ച് മണിക്കാണ് വിമാനം പുറപ്പെടുന്നത്. അത് 6.45ന് ഡല്‍ഹിയില്‍ എത്തിച്ചേരും. അന്ന് രാത്രി ഡല്‍ഹിയില്‍ താമസിക്കും. ഇതിനുള്ള ഹോട്ടല്‍ സൗകര്യവും അത്താഴവും പാക്കേജിന്റെ ഭാഗമാണ്.
യാത്രയുടെ അവസാന ദിവസം പകല്‍ ഡെല്‍ഹി കാണാം. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത് രാജ്ഘട്ട്, വാർ മെമ്മോറിയൽ, കുത്തബ് മിനാർ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം.
ഏഴാം ദിവസം
ഡല്‍ഹിയില്‍ നിന്നും കൊച്ചിക്കുള്ള മടക്ക വിമാനം വൈകിട്ട് 4.00 മണിക്ക് ആണ് ഇത് 7.10 ന് കൊച്ചിയില്‍ എത്തിച്ചേരും,
തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് ഒരാള്‍ക്ക് 54,800/- രൂപയും . ഡബിള്‍ ഒക്യുപന്‍സിക്ക് 42,800/- രൂപയും മൂന്ന് പേരുള്ള താമസത്തിന് (ട്രിപ്പിള്‍ ഒക്യുപന്‍സി ) 42,000/- രൂപയും ആണ്
ടിക്കറ്റ് നിരക്ക്
ബാഗ് പാക്ക് ചെയ്തോ... പണിയെടുക്കാം നാടുകാണാം.. ഇന്ത്യക്കാര്‍ക്ക് ബാക്ക്പാക്കര്‍ വിസയുമായി ഓസ്ട്രേലിയ
ഓസ്ട്രേലിയ ബാക്ക്പാക്ക് വിസ