ജയിലിലെ ജീവിതം എങ്ങനെയാണെന്നറിയണോ? താമസിച്ചു നോക്കാം
ജയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ജയിലുകൾ പരിചയപ്പെടാം...
Elizabath Joseph
ഒരു ജയിലിനുള്ളിലെ ജീവിതം എങ്ങനെയാണെന്ന് അറിയുവാനും അനുഭവിക്കുവാനും താല്പര്യമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു വിനോദസഞ്ചാരമാണ് ജയിൽ ടൂറിസം.
ജയിലിനുള്ളിൽ ഒരു ദിവസം നിങ്ങളെ താമസിക്കുവാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. അവിടുത്തെ വസ്ത്രം ധരിച്ച്, ഭക്ഷണം കഴിച്ച, ജയിലറയിൽ കിടന്നുറങ്ങുവാനുള്ള അവസരം ഇവിടെ ലഭിക്കും.
തീഹാർ ജയിൽ , പഞ്ചാബ്
1957 ൽ സ്ഥാപിച്ച തീഹാർ ജയിൽ തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ ജയിലാണ്.
തീഹാർ ജയിലിനെ പൊതുവെ തീഹാർ ആശ്രമം എന്നും വിളിക്കാറുണ്ട്. ഒരു തടവു കേന്ദ്രം എന്നതിലുപരിയായി കുറ്റം ചെയ്തവർക്ക് ഒരു തിരുത്തൽ സ്ഥാപനം എന്ന നിലയിലായിരുന്നു ഇത് നിർമ്മിച്ചത്.
യേർവാഡാ ജയിൽ, പൂനെ
അയ്യായിരത്തോളം തടവുകാരെ പാർപ്പിക്കുവാൻ കഴിയുന്ന ഈ ജയില്‍ ബ്രിട്ടീഷുകാരാണ് നിർമ്മിച്ചത്. 512 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, നേതാജി സുഭാഷ് ബോസ്, ജോചിം അൽവ, ബാല ഗംഗാധർ തിലക്,തുടങ്ങിയവർ ഇവിടെ തടവിൽ കഴിഞ്ഞിട്ടുണ്ട്.