Tap to Read ➤
ഇതാണ് ഞങ്ങ പറഞ്ഞ കാറ്റും മഞ്ഞും.. കേറിപ്പോന്നോ.. കാൽവരി മൗണ്ടിലേക്ക്!
ഇടുക്കിയിലെ കാൽവരി മൗണ്ടിനെ പരിചയപ്പെടാം
Elizabath Joseph
ഇടുക്കി കാഴ്ചകളിൽ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കാൽവരി മൗണ്ട്.
ഇടതടവില്ലാത്ത കാറ്റും മുന്നറിയിപ്പില്ലാതെ വരുന്ന കോടമഞ്ഞുമാണ് ഇവിടുത്തെ ആകർഷണം
പേരുപോലെ തന്നെ ഒരു 'കുരിശുമല' കയറിച്ചെല്ലണം കാല്‍വരി മൗണ്ടിന്‍റെ അത്ഭുത ലോകത്തേയ്ക്ക്
കട്ടപ്പനയിൽ നിന്നും ചെറുതോണി റൂട്ടിൽ 16 കിലോമീറ്റർ അകലെയാണ് കാൽവരി മൗണ്ട് ഉള്ളത്.
താഴെ എൻട്രൻസിൽ എത്തിയ ശേഷം ഒന്നര കിലോമീറ്റർ ദൂരം മുകളിലേക്ക് കയറിവേണം കാൽവരി മൗണ്ടിലെത്തുവാൻ
സമുദ്രനിരപ്പിൽ നിന്നും 2700 അടി ഉയരത്തിലുള്ള ഒരു വ്യൂ പോയിന്‍റാണിത്.
കാൽവരി മൗണ്ട് വ്യൂ പോയിന്‍റിൽ നിന്നും ഇടുക്കി ജലസംഭരണിയുടെ കാഴ്ചയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
കാമാക്ഷി,മരിയപുരം ഗ്രാമങ്ങൾ, കാട്, റിസർവോയർ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.
700 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ ഇടുക്കി ജലസംഭരണിയുടെ കാഴ്ചകൾ കാണുവാൻ സാധിക്കുക.
മൂന്നാറിൽ മിസ് ചെയ്യരുത് ഈ കാര്യങ്ങൾ
മൂന്നാർ