Tap to Read ➤

കേരളപ്പിറവി 2022: കേരള @66  ചരിത്രത്തിലൂടെ!

കേരളപ്പിറവിയുടെ ചരിത്രവും പ്രത്യേകതകളും മനസ്സിലാക്കാം
Elizabath Joseph
2022 നവംബർ 1ന് കേരളം രൂപംകൊണ്ടിട്ട് 66 വർഷം പൂർത്തിയാവുകയാണ്.
1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്.
ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടപ്പോൾ വെറും 5 ജില്ലകൾ മാത്രമായിരുന്നു കേരളത്തിനുണ്ടായിരുന്നത്
തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ എന്നീ പ്രദേശങ്ങൾ ചേർന്നാണ് കേരളം രൂപപ്പെട്ടത്.
സംസ്ഥാന പുന:സംഘടനയ്ക്ക് മുന്‍പ് കന്യാകുമാരി കേരളത്തിന്‍റെ ഭാഗമായിരുന്നു.
ഇപ്പോൾ കേരളത്തിൽ 14 ജില്ലകളാണുള്ളത്. തെക്കേ അറ്റത്ത് തിരുവനന്തപുരവും വടക്കേയറ്റത്ത് കാസർകോഡും ആണുള്ളത്.
കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28നായിരുന്നു. ഈ തെരഞ്ഞെടുപ്പിലൂടെ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന പ്രത്യേകതയും ഇതിനുണ്ട്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. 74.9 ആണ് കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം.
ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം
ജനസംഖ്യാ വളർച്ചയുടെ ഏറ്റവും കുറഞ്ഞ നിരക്കും കേരളത്തിലാണ്.
44 നദികളാണ് കേരളത്തിലുള്ളത്. ഇതിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ..ഇരവികുളം മുതൽ പെരിയാർ വരെ
കേരളത്തിലെ ദേശീയോദ്യാനങ്ങൾ