Tap to Read ➤

കൊച്ചി മെട്രോ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു.. അറിയാം പുതിയ മാറ്റങ്ങൾ

വിശദമായി വായിക്കാം
Elizabath Joseph
കൊച്ചി മെട്രോയുടെ നിരക്ക് കുറയുവാൻ സാധ്യതയുണ്ടെന്നാണ് വാർത്തകൾ
കേന്ദ്ര നഗര വികസന മന്ത്രാലയം രാജ്യത്തെ മെട്രോ നിരക്കുകൾ ഏകീകരിക്കുവാൻ നടപ്പിലാക്കുന്ന തീരുമാനത്തിന്റെ ഭാഗമായാണിത്.
വരുന്ന മാർച്ച് മാസത്തോടെ ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടായേക്കും
ഡൽഹി മെട്രോയുമായി നോക്കുമ്പോൾ കൊച്ചി മെട്രോയിൽ യാത്രക്കാർ കുറവാണ്
ദിനംപ്രതി ഒരുലക്ഷം യാത്രക്കാരെയാണ് ഇപ്പോൾ കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.
ഇപ്പോൾ 70,000 യാത്രക്കാരാണ് പ്രതിദിനം കൊച്ചിമെട്രേയ്ക്കുള്ളത്.
നിരക്ക് കുറച്ച് കൂടുതൽ ആളുകളെ ആകർഷിക്കുവാനുള്ള ഒരുക്കത്തിലാണ് മെട്രോ.
നേരത്തെ കരുതിയപോലെ ആളുകള മെട്രോ ഉപയോഗത്തിലേക്ക് കൊണ്ടുവരുവാൻ സാധിച്ചിട്ടില്ല. ബസ് യാത്രക്കാരാണ് മെട്രോ സർവീസ് ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത്.
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഇത് തന്നെ തുടരുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.
കൊച്ചി വൺ കാർഡ് എന്ന മെട്രോ കാര്‍ഡ് ഉപയോഗിക്കുന്നവർക്കും മറ്റു ചില സ്കീമുകളിലും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്.
എന്നാൽ കൗണ്ടറുകളിൽ നിന്നെടുക്കുന്ന ടിക്കറ്റുകൾക്കൊന്നും ഇളവുകളില്ല.
കൊച്ചിയിലെ ഒരു പകൽ, മറക്കാതെ പോകാം ഈ കാഴ്ചകളിലേക്ക്
കൊച്ചിയിലെ പകൽ