അനുദിനം വികസിക്കുന്ന കൊച്ചിയുടെ ഏറ്റവും പുതിയ വിശേഷം കൊച്ചി വാട്ടർ മെട്രോയാണ്. കൊച്ചി മെട്രോ റെയിലിന്‍റെ പദ്ധതിയാണ് ജലമെട്രോ പദ്ധതി.
ജലമെട്രോ പദ്ധതി അതിന്‍റെ അന്തിമ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്.
കൊച്ചിയിലെ പത്ത് ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി പരീക്ഷണയോട്ടത്തിലാണ് ഇപ്പോൾ
76 കിലോമീറ്റർ ദൂരത്തിൽ 15 റൂട്ടുകളിൽ 78 ബോട്ടുകൾ സർവീസ് നടത്തുന്ന രീതിയിലാണ് ജലമെട്രോ വരുന്നത്
മെട്രോ ട്രെയിൻ മാതൃകയിലാണ് വാട്ടർ മെട്രോയും പ്രവർത്തിക്കുന്നത്
ഒരു ലക്ഷത്തോളം ദ്വീപ് നിവാസികൾക്ക് മെട്രോയുടെ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.
ഹെബ്രിഡ് ബോട്ടുകളിൽ ബോട്ടുകളിൽ 30 എണ്ണം 50 പേർക്ക് കയറാവുന്നതും 48 എണ്ണം 100 പേർക്ക് വരെ കയറാവാൻ കഴിയുന്നതുമാണ്.
38 ടെർമിനലുകളാണ് വാട്ടർ മെട്രോയ്ക്ക് ഉണ്ടാവുന്നത്.
റോഡ് വഴിയല്ലാതെ കൊച്ചിയിലെ വിവിധ ഇടങ്ങളിലേക്കുള്ള യാത്ര വാട്ടർ മെട്രോ എളുപ്പമാക്കും