Search
  • Follow NativePlanet
Share
» »മൂന്നാറിന്‍റെ 360 ഡിഗ്രി കാഴ്ച, മറക്കാതെ പോകണം പോതമേട് കാണാൻ!

മൂന്നാറിന്‍റെ 360 ഡിഗ്രി കാഴ്ച, മറക്കാതെ പോകണം പോതമേട് കാണാൻ!

മൂന്നാറിനോട് വളരെ ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം വെറുമൊരു വ്യൂ പോയിന്‍റ് മാത്രമല്ല. ഹൈക്കിങ്ങിനും ട്രക്കിങ്ങിനും നിരവധി അവസരങ്ങളും തരുന്നുണ്ട്

മൂന്നാർ.. കോടമഞ്ഞും മലനിരകളും തേയിലത്തോട്ടങ്ങളും ചേരുന്ന ഇടം. സ്വപ്നം കാണുന്നതിനേക്കാൾ ഭംഗിയുള്ള കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന നാട്. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ. ഇവിടുത്തെ എല്ലാ സ്ഥലങ്ങളും നല്ല പരിചയമാണെങ്കിലും പലരും അറിയാതെ പോകുന്ന ഒരു സ്ഥലമുണ്ട്. പോതമേട്.. മൂന്നാറിലെ ഏറ്റവും മികച്ച വ്യൂ പോയിന്‍റുകളിൽ ഒന്നെന്ന് നിസംശയം പറയാവുന്ന ഒരു സ്ഥലം!

പച്ചപുതച്ച മൂന്നാറിനെ കാണാം

പച്ചപുതച്ച മൂന്നാറിനെ കാണാം

മൂന്നാറിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് പോതമേട്. മൂന്നാർ മലനിരകളുടെയും താഴ്വാരങ്ങളുടെയും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന കാഴ്ചയും വളഞ്ഞുപുളഞ്ഞ് പോകുന്ന വഴികളും കാണിച്ചു തരുന്ന ഇടം. ശരിക്കും മൂന്നാറിന്റെ ഒരു 360 ഡിഗ്രി കാഴ്ച പകരുന്ന ഇടമാണ് പോതമേട്!

PC:Srinivasan Venkataraman/Unsplash

ഇടുക്കി ഡാം മുതൽ മുതിരപ്പുഴ വരെ

ഇടുക്കി ഡാം മുതൽ മുതിരപ്പുഴ വരെ


ഇവിടെ നിന്നാൽ എന്തൊക്കെ കാണാമെന്നു ചോദിച്ചാൽ ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കും. നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ 60 കിലോമീറ്റർ അപ്പുറത്തുള്ള ഇടുക്കി ആർച്ച് ഡാം വരെ ഇവിടെ നിന്നു കാണാം. മൂന്നാറിനെ മൂന്ന് ആറുകളുടെ നാടാക്കുന്ന മുതിരപ്പുഴയാറിന്റെ ചെറിയൊരു കാഴ്ചയും ഇവിടെ കിട്ടും. പോതമേടിന്റെ ഏറ്റവും വലിയ ആകർഷണം മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ എന്നതാണ്.

PC:Navi/Unsplash

ഹെക്കിങ് മുതൽ ട്രക്കിങ് വരെ

ഹെക്കിങ് മുതൽ ട്രക്കിങ് വരെ

മൂന്നാറിനോട് വളരെ ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം വെറുമൊരു വ്യൂ പോയിന്‍റ് മാത്രമല്ല. ഹൈക്കിങ്ങിനും ട്രക്കിങ്ങിനും നിരവധി അവസരങ്ങളും തരുന്നുണ്ട്. മലമുകളിലേക്കുള്ള യാത്രകളും പ്ലാൻറേഷനുകളിലെ താമസവും പ്രകൃതിയിലൂടെയുള്ള നടത്തവും എല്ലാം ഇവിടെ ആസ്വദിക്കാം. അതിമനോഹരമായ കാഴ്ചകളിലേക്ക് വാതിൽ തുറക്കുന്ന റിസോർട്ടുകളും തോട്ടങ്ങൾക്കു നടുവിൽ താമസം ഒരുക്കുന്ന ഹോം സ്റ്റേകളും ഇവിടെ ധാരാളമുണ്ട്.

PC:mahroof mahr/Unsplash

പ്രകൃതിയെ സ്നേഹിക്കുന്നവർക്ക്

പ്രകൃതിയെ സ്നേഹിക്കുന്നവർക്ക്

കണ്ണും മനസ്സും ഒരുപോലെ നിറക്കുന്ന ഒരുപിടി കാഴ്ചകൾ ഇവിടെയുണ്ട്. എവിടെ ക്യാമറ വെച്ചാലും അവിടെ നിങ്ങൾക്ക് നിറയെ ഫോട്ടോകൾ പകർത്താം. ഫോട്ടോഗ്രഫിയിലെ പുലികൾക്കു മാത്രമല്ല, തുടക്കക്കാര്‍ക്കും വേണ്ടതെല്ലാം ഇവിടെ കാണാം.. ഇഷ്ടംപോലെ എടുക്കാം.

PC:Shahid Kazi/Unsplash

വൈകുന്നേരം വരാം

വൈകുന്നേരം വരാം

മൂന്നാറിനോട് ചേർന്നു നിൽക്കുന്ന ഇവിടേക്ക് വരുവാൻ യോജിച്ച സമയം വൈകുന്നേരങ്ങളാണ് . മലയിറങ്ങി വരുന്ന കുളിരിൽ മുകളിലോട്ട് കയറുംതോറും തണുപ്പും കാഴ്ചകളും കൂടി വരും. നന്നായി കോടമഞ്ഞ് ഇറങ്ങിയിട്ടുണ്ടെങ്കിൽ വേറെ കാഴ്ചകളൊന്നും പ്രതീക്ഷിക്കേണ്ട. സൂര്യാസ്തമയം കാണുവാൻ കഴിയുന്ന രീതിയിൽ ഇവിടേക്ക് വരാം. അന്തിച്ചുവപ്പും കോടമഞ്ഞും ചേർന്നൊരുക്കുന്ന കാഴ്ചകൾ ഒരു ചൂട് ചായയുടെ അകമ്പടിയിൽ ആസ്വദിക്കാം. ഈ സമയം തന്നെയാണ് ഫോട്ടോകൾ പകർത്തുവാനും പറ്റിയത്. അതിരാവിലെയുള്ള യാത്രകളും മനോഹരമായിരിക്കും.

PC:Navi/Unsplash

ക്യാംപിങ്

ക്യാംപിങ്

പോതമേടിലേക്ക് ഒരു ദിവസം ചിലവഴിക്കുവാനായി വരികയാണെങ്കിൽ നിർബന്ധമായും ക്യാംപിങ് തിരഞ്ഞെടുക്കണം. ഇഷ്ടംപോലെ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരും ഇവിടെ ക്യാംപിങ് സൗകര്യങ്ങൾ ചെയ്തു നൽകുന്നു. തോട്ടങ്ങൾക്കു നടുവിലെ താമസവും ആകാശം നോക്കിയുള്ള കിടക്കും പുറംലോകത്തെക്കുറിച്ച് ചിന്തിക്കാതെ ഒരുദിവസം മനോഹരമായുമ ഭംഗിയായും നിങ്ങൾ ആഗ്രഹിച്ചതുപോലെ ചിലവഴിക്കുവാൻ ഇവിടം സഹായിക്കും.

PC:Thanush S/Unsplash

ഇഷ്ടംപോലെ സ്ഥലങ്ങൾ

ഇഷ്ടംപോലെ സ്ഥലങ്ങൾ

മൂന്നാറിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്നതോ എത്തിച്ചേരുവാൻ കഴിയാത്തതോ ആയ ഒരിടമല്ല പോതമേട്. വെറും ഒരു കിലോമീറ്റർ ദൂരത്തിൽ ആട്ടുകാൽ വെള്ളച്ചാട്ടം, 5 കിലോമീറ്റർ ചുറ്റളവിൽ നിറഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങൾ, 3.5 കിലോമീറ്റർ അകലെ പുനർജനി എന്ന പരമ്പരാഗത ഗ്രാവും അവരുടെ കലാരൂപങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ചില പ്രദർശനങ്ങളും, 3 കിലോമീറ്റർ അകലെ കുന്ദന അണക്കെട്ട് തടാകം, ബ്ലോസം ഹൈഡൽ പാർക്ക് എന്നിങ്ങനെ നിങ്ങളുടെ ഒരു ദിവസം പൂർണ്ണമായും മനോഹരമാക്കുവാനുള്ള സാധ്യതകൾ പോതമേട് നല്കുന്നു.

PC:Gigin Krishnan/Unsplash

മികച്ച സീസൺ

മികച്ച സീസൺ

എപ്പോൾ വേണമെങ്കിലും വരാമെങ്കിലും ആകാശം തെളിഞ്ഞു കാണുന്ന മഴയും മ‍ഞ്ഞും കുറവുള്ള സമയം തിരഞ്ഞെടുക്കാം. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള സമയം നല്ലതാണ്. നവംബർ മുതല് ഫെബ്രുവരി വരെയുള്ള സമയത്തും ഇവിടേക്ക് വരുന്നവർ ഒരുപാടുണ്ട്. കുടുംബത്തോടൊപ്പം ഏറ്റവും ഭംഗിയായി ഒരു ദിവസം ചിലവഴിക്കുവാൻ പറ്റിയ സമയം കൂടിയാണിത്.

24 മണിക്കൂറും ഈ വ്യോ പോയിന്‍റിലേക്ക് സൗജന്യ പ്രവേശനം ഉണ്ട്.

PC:Adityan Ashokan/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+