Elizabeth Joseph       Apr 12, 2023

ഇവിടുത്തെ ലൈഫാണ് ലൈഫ്, ഭാഗ്യം പരീക്ഷിക്കാം, രാവുകളെ പകലാക്കുന്ന മക്കാവൂ

ഏഷ്യയുടെ ലാസ് വേഗാസ് എന്നാണ് മക്കാവൂ അറിയപ്പെടുന്നത്. ചൈനയുടെ സ്വയംഭരണാവകാശമുള്ള സ്ഥലമാണിത്

മക്കാവു, തൈപ്പ്, കൊളോൺ എന്നീ മൂന്നു ദ്വീപുകൾ കൂടിച്ചേരുന്ന സ്ഥലമാണ് മക്കാവൂ.

കസിനോകളുടെയും ചൂതാട്ടത്തിന്‍റെയും കേന്ദ്രമായ ഇവിടം ചൈനയിലെ ലാസ് വേഗാസ് എന്നും വിളിക്കപ്പെടുന്നു.

ലാസ് വേഗാസിനെക്കാളും വരുമാനം മക്കാവുവിൽ ചൂതാട്ടത്തിലൂടെ ലഭിക്കുന്നു. ഭൂമിയിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ പ്രദേശമാണ് മക്കാവു.

ചൈനയിലെ ആദ്യത്തെയും അവസാനത്തെയും യൂറോപ്യന്‍ കോളനിയാണ് മക്കാവൂ.  ഇന്നും ഇവിടെ പലകാര്യങ്ങളിലും യൂറോപ്യന്‍ സ്വാധീനം കാണാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗി ജമ്പ് മക്കാവുവിലാണ്. . 233 മീറ്റർ ഉയരത്തില്‍ നിന്നുമാണ് ഇവിടെ ബംഗീ ജമ്പിങ് നടത്തുന്നത്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗി ജമ്പ് മക്കാവുവിലാണ്. . 233 മീറ്റർ ഉയരത്തില്‍ നിന്നുമാണ് ഇവിടെ ബംഗീ ജമ്പിങ് നടത്തുന്നത്

ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലം കൂടിയാണിത്.