ഉയർന്ന ജോലിയും മികച്ച ജീവിതവും ലക്ഷ്യംവെച്ച് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്നത് വളരെ പണ്ടുമുതലെ മലയാളികൾക്കിടിയിൽ വ്യാപകമാണ്. ലോകത്തിന്‍റെ ഏതു കോണിൽ പോയാലും ഒരു മലയാളിയെയെങ്കിലും കാണാം എന്നു പറയുന്നത് വെറുതെയല്ലെന്ന് ചുരുക്കം. എന്നാൽ മുൻകാലങ്ങളെയപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോയി അവിടെത്തന്നെ സെറ്റിലാകുന്ന ഒരു രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. യുവതലമുറയാണ് നാട് വിട്ടുപോകുന്നതിൽ അധികവും. ഇങ്ങനെ നോക്കുമ്പോൾ കാനഡയും യുകെയും ഓസ്ട്രേലിയയും എല്ലാം മികച്ച രാജ്യങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ജോലി നേടി പുതിയൊരു ജീവിതം കെട്ടിപ്പെടുത്ത് സെറ്റിൽ ആകുവാൻ പറ്റിയത് ഈ രാജ്യങ്ങൾ മാത്രമാണോ? അല്ല. ഇക്കാര്യത്തിൽ പ്രവാസികളെന്താണ് പറയുന്നതെന്ന് നോക്കാം

ലോകമെമ്പാടുമുള്ള 4.5 മില്യൺ പ്രവാസികളുടെ കൂട്ടായ്മയായ ഇന്‍റർനേഷൻസ് 420 നഗരങ്ങളിലെ 12,000 പ്രവാസികളിൽ നടത്തിയ സർവേ റിപ്പോർട്ടിൽ ലോകത്തില്‍ സെറ്റിൽ ആകുവാൻ ഏറ്റവും യോജിച്ച, താരതമ്യേന എളുപ്പമുള്ള രാജ്യങ്ങളേതൊക്കെയെന്ന് പറയുന്നുണ്ട്,
എക്സ്പാറ്റ് എസൻഷ്യൽസ് ഇൻഡക്സ്
എക്സ്പാറ്റ് എസൻഷ്യൽസ് ഇൻഡക്സ് എന്ന സർവേ റിപ്പോർട്ടിൽ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഡിജിറ്റൽ ലൈഫ് (ഓൺലൈനിൽ അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളിലേക്കുള്ള പ്രവേശനം), ഭവനം (പുതിയതായി വരുന്ന പ്രവാസികൾക്ക് താമസത്തിന് വീടു കണ്ടെത്തുവാനുള്ള സൗകര്യം ), ഭരണപരമായ വിഷയങ്ങൾ ( പ്രാദേശിക ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ വിസ നേടുന്നതോ പോലുള്ള കാര്യങ്ങളിലെ എളുപ്പം), ഭാഷ (ഒരു പുതിയ ഭാഷ പഠിക്കാതെ ജീവിക്കുവാൻ സാധിക്കുന്നത്. അല്ലെങ്കിൽ എളുപ്പത്തിൽ പഠിക്കുവാൻ സാധിക്കുന്ന ഭാഷ) തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് പ്രവാസികൾ രാജ്യങ്ങളെ തിരഞ്ഞെടുത്തത്.

പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ബഹ്റൈൻ ആണ്. 52 രാജ്യങ്ങളെയാണ് ആകെ പരിഗണിച്ചത്. വിസ ലഭിക്കാനും വീട് കണ്ടെത്താനും സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭിക്കാനും പ്രാദേശിക ഭാഷ സംസാരിക്കാതെ ജീവിക്കുവാനും ഇവിടെ വളരെ എളുപ്പമാണെന്നാണ് പുതിയതായി വന്ന പ്രവാസികൾ പറയുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. അധികം നൂലാമാലകളില്ലാതെയുള്ള സർക്കാർ സേവനങ്ങളും ഭാഷാ തടസ്സങ്ങളില്ലാതെ എളുപ്പത്തിലുള്ള ആശയവിനിമയവുമാണ് ഈ രാജ്യങ്ങളെ മുന്നിലെത്തിച്ചത്.
നേരത്തെ മുതൽ തന്നെ ഈ രാജ്യങ്ങൾ പ്രവാസികൾക്കിടയിൽ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവിടെ എത്തിച്ചേരുന്നവർക്ക് ഇവിടുത്തെ ജീവിതവുമായും രീതികളുമായും എളുപ്പത്തിൽ സമരസപ്പെടുവാൻ സാധിക്കുന്നു. ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷ വ്യാപകമായി ഉപയോഗിക്കുന്നതും ഫലപ്രദമായി മാറുന്നു. അതുകൊണ്ടുതന്നെ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആളുകൾക്ക് നേരിട്ട് കൈകാര്യം ചെയ്യുന്നതും എളുപ്പമാക്കുന്നു.

ഇന്ത്യയിൽ നിന്നും
ബഹ്‌റൈൻ, യുഎഇ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് മറ്റു രാജ്യങ്ങളെയപേക്ഷിച്ച് കൂടുതലും ആളുകൾ വരുന്നത് ഇന്ത്യയിൽ നിന്നാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ജോലി ലഭിച്ചോ, ജോലി കണ്ടെത്തുന്നതിനോ അല്ലെങ്കില്‍ സ്വന്തമായി ബിസിനസ് ചെയ്യുന്നതിനോ ആയാണ് ഇവിടേക്ക് വരുന്നത് ഇവർ ഫിനാൻസിലോ ബാങ്കിംഗിലോ ജോലി ചെയ്യാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് ഇന്റർനാഷൻസ് പറയുന്നത്.

കാനഡയിലേക്ക്
വിദ്യാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രിയപ്പെട്ട രാജ്യമായ കാനഡ പട്ടികയിൽ പത്താം സ്ഥാനമാണ് നേടിയത്. പ്രാദേശിക ഭരണകൂടങ്ങളുമായി ഇടപെടാനും പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ലഭ്യമാക്കുവാനും ഇവിടെലഭിക്കുന്ന സൗകര്യങ്ങൾ മികച്ചതാണെന്നാണ് ഇവിടേക്ക് പുതിയതായി വന്നവർ പറയുന്നത്. എന്നാൽ തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് യോജിച്ച താമസസൗകര്യം ഇവിടെ കണ്ടെത്തുക എന്ത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












