കായലുകളാൽ സമ്പന്നമാണ് കേരളം. ഇതാ തിരുവനന്തപുരത്തെയും കൊല്ലത്തെയും പ്രധാന കായലുകൾ ഏതൊക്കെയാണ് എന്നു നോക്കാം
വെള്ളായണി കായൽ കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമാണ് തിരുവനന്തപുരം കോവളത്തിനു സമീപം സ്ഥിതി ചെയ്യുന്ന വെള്ളായണി കായൽ
വേളി-ആക്കുളം കായൽ കാഴ്ചകൾ ഏറെ കാണുവാനുള്ള സ്ഥലമാണ് ആക്കുളം കായൽ, വേളിക്കായലും ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു കായലുകളും കടയിൽ ചേരുന്നതും ഇവിടെവെച്ചാണ്.
പരവൂർ കായൽ അഷ്ടമുടിക്കായലും ഇടവക്കായലുമായി ചേർന്നു കിടക്കുന്ന പരവൂർ കായൽ കൊല്ലം ജില്ലയുടെ ഭാഗമാണ്.
അഷ്ടമുടിക്കായൽ കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നാണ് കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അഷ്ടമുടിക്കായൽ അറിയപ്പെടുന്നത്. എട്ടു ശാഖകളായി ഇത് പിരിഞ്ഞുകിടക്കുന്നു.
ശാസ്താംകോട്ട കായൽ അതിമനോഹരമായ ഭൂമിയുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കായൽ.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണിത്.