Ajay Mohan       Jan 20, 2023

ജീവിക്കുവാൻ പൊതുവെ ചിലവ് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ  ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ചില നഗരങ്ങളിലെ താമസം പോക്കറ്റ് കാലിയാക്കും

ഇന്ത്യയിലെ ഏറ്റവും സമ്പന്നർ വസിക്കുന്ന നഗരമായ മുംബൈയിലാണ് ഏറ്റവും  ജീവിതച്ചിലവ് ഉള്ളത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും മുംബൈ ആണ്

മുംബൈ

ഭരണതലസ്ഥാനമായ ഡല്‍ഹി ചിലവിന്‍റെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്ന നഗരമാണ്.  ചിലവ് മാത്രമല്ല, താമസസൗകര്യങ്ങൾക്കും ഇവിടെ വൻ തുക വേണ്ടിവരും.

ന്യൂ ഡെൽഹി

ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളുരു ജീവിതച്ചിലവുകളുടെ  കാര്യത്തില്‍ നാലാം സ്ഥാനത്താണുള്ളത്. താമസൗകര്യത്തിനാണ് ഇവിടെ കൂടുതൽ തുക മുടക്കേണ്ടത്.

ബെംഗളുരു

തമിഴ്നാട്ടിലെ ചെന്നൈയും വളരെ ഉയർന്ന ജീവിതച്ചിലവുകൾക്ക് പ്രസിദ്ധമാണ്.

ചെന്നൈ

ഉയർന്നുവരുന്ന ജനസംഖ്യ മൂലം ജീവിക്കുവാൻ വലിയ ചിലവ് വേണ്ടിവരുന്ന നഗരമാണ് പൂനെ

പൂനെ

കോളനിക്കാലത്തിന്റെ ഓർമ്മകളും പേറി നിൽക്കുന്ന കൊൽക്കത്തയും ഇപ്പോൾ  ജീവിക്കുവാൻ ചിലവേറിയ നഗരമായി മാറിയിട്ടുണ്ട്.

കൊൽക്കത്ത