ഗോവയില്‍ എളുപ്പത്തില്‍ ചെയ്തുപോകുവാന്‍ സാധ്യതയുള്ള, പിന്നീട് ദോഷമായി മാറിയേക്കാവുന്ന, ഒര പക്ഷേ സ്ഥിരം സംഭവിക്കുന്ന അബദ്ധങ്ങളെക്കുറിച്ചും അത് എങ്ങനെ ഒഴിവാക്കാമെന്നും വായിക്കാം
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത്
തിക്കും തിരക്കും ഒഴിവാക്കുവാനും നല്ല ഡീല്‍ ലഭിക്കുവാനുമായി പലരും ഗോവ യാത്ര പ്ലാന്‍ ചെയ്യുമ്പോ തന്നെ ആക്റ്റിവിറ്റികളും ബുക്ക് ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ പറ്റിക്കപ്പെടുവാനും തെറ്റിദ്ധരിപ്പിക്കപ്പെടുവാനും സാധ്യതകള്‍ ഏറെയുണ്ട്.
അന്വേഷിച്ച ശേഷം
നേരത്തെ ഗോവയില്‍ പോയവരുമായി സംസാരിച്ചോ അല്ലെങ്കില്‍ വിശ്വസനീയമെന്ന് നിങ്ങള്‍ക്കുറപ്പുള്ളചോ ആയ സൈറ്റുകള്‍ വഴി വാട്ടര്‍ സ്പോര്‍ട്സുകളും അഡ്വഞ്ചര്‍ ആക്റ്റിവിറ്റികളും ബുക്ക് ചെയ്യാം.
താമസസൗകര്യം
മുന്‍കൂട്ടി താമസസൗകര്യങ്ങള്‍ ബുക്ക് ചെയ്യാതിരിക്കുക. ചിലപ്പോള്‍ നിങ്ങള്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു നിന്നും വളരെ ദൂരയാണ് താമസിക്കുന്നതെങ്കില്‍ അതിന്‍റേതായ ബുദ്ധിമുട്ടുകള് യാത്രയിലുടനീളം അനുഭവിക്കേണ്ടതായി വരും.
പകരം ചെയ്യാം
ഗോവയില്‍ എത്ര ദിവസം തങ്ങുന്നുണ്ടെന്നും ഏതെല്ലാം സ്ഥലങ്ങളാണ് കാണുവാന്‍ പ്ലാന്‍ ചെയ്യുന്നത് എന്നും ആദ്യം തിരുമാനിക്കുക. അതിനുശേഷം, ഓരോ ദിവസവും ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുമെന്ന് നോക്കി അതിനടുത്ത് താമസിക്കാം
പാര്‍ട്ടികളില്‍
പാര്‍ട്ടികളിലോ പബ്ബുകളിലോ പോവുകയാണെങ്കില്‍ ബിളോ സീറ്റോ മുന്‍കൂട്ടി ബുക്ക് ചെയ്യുക.ക്യൂ നിന്നോ പ്രവേശിപ്പിക്കുവാന്‍ കാത്തു നിന്നോ ഉള്ള സമയം ലാഭിക്കാം
ചാടിയിറങ്ങുന്നത്
ആളുകള്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് കടലിലിറങ്ങുകയും വണ്ടി നിര്‍ത്തുവാന്‍ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തുകയും ചെയ്യുന്നത് പോലുള്ള പ്രവര്‍ത്തികള്‍ പലപ്പോഴും അപകടങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകാറുണ്ട്.
അനുസരിക്കാം
പോകുന്ന ഇടങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. വെള്ളച്ചാട്ടത്തില്‍ ഇറങ്ങുവാന്‍ അനുമതിയില്ലാത്ത ഇടങ്ങളില്‍ ഇറങ്ങാതിരിക്കുക.
മിയാമി മുതല്‍ ബാര്‍സിലോണ വരെ...വേനല്‍ക്കാലയാത്രകള്‍ക്ക് പറ്റിയ അന്താരാഷ്ട്ര ഇടങ്ങള്‍