Search
  • Follow NativePlanet
Share
» »മിയാമി മുതല്‍ ബാര്‍സിലോണ വരെ...വേനല്‍ക്കാലയാത്രകള്‍ക്ക് പറ്റിയ അന്താരാഷ്ട്ര ഇടങ്ങള്‍

മിയാമി മുതല്‍ ബാര്‍സിലോണ വരെ...വേനല്‍ക്കാലയാത്രകള്‍ക്ക് പറ്റിയ അന്താരാഷ്ട്ര ഇടങ്ങള്‍

അന്താരാഷ്ട്രതലത്തിലെ വേനല്‍ക്കാല യാത്രാസ്ഥാനങ്ങളളെ പരിചയപ്പെടാം...

വേനല്‍ എന്നു കേള്‍ക്കുമ്പോള്‍ യാത്രാപ്രേമികളുടെ മനസ്സിലാദ്യമെത്തുക കുറേ യാത്രകളായിരിക്കും. ചൂടില്‍ നിന്നും രക്ഷപെടുക എന്ന ലക്ഷ്യത്തില്‍ നാടുകാണാനിറങ്ങുമ്പോള്‍ അത് ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും എന്നാല്‍ നമുക്ക് കൂടുതലും പരിചയം നമ്മുടെ നാട്ടിലെ തന്നെ സമ്മര്‍ ഡെസ്റ്റിനേഷനുകളാണ്. അന്താരാഷ്ട്രതലത്തിലെ വേനല്‍ക്കാല യാത്രാസ്ഥാനങ്ങളളെ പരിചയപ്പെടാം...

മിയാമി ബീച്ച്, യുഎസ്എ

മിയാമി ബീച്ച്, യുഎസ്എ

മിയാമി ബീച്ച് പരിചയമില്ലെങ്കിലും 'ഹൗ മെനി കിലോമീറ്റേഴ്സ് ആര്‍ ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്' എന്നു മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയില്‍ ശ്രീനിവാസന്
ചോദിക്കുന്നത് കേട്ട് ആര്‍ത്തുചിരിച്ചവരാണ് നാമെല്ലാവരും. വിദേശീയരെ, പ്രത്യേകിച്ച് അമേരിക്കക്കാരെ സംബന്ധിച്ചെടുത്തോളം വേനല്‍ക്കാസ യാത്രകളില്‍ ഒഴിവാക്കുവാന്‍ കഴിയാത്ത മിയാമി രാത്രികള്‍ക്കു നീളക്കൂടുതലുള്ല നഗരങ്ങളിലൊന്നാണ്. അതിരില്ലാത്ത പാര്‍ട്ടി അനുഭവങ്ങളും ആഘോഷങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ബീച്ചുകളും രാത്രിആഘോഷങ്ങളും തന്നെയാണ് അന്നും ഇന്നും എന്നും മിയാമിയുടെ മുഖമുദ്ര. ഭൂമിയിലെ ഏതൊരു നഗരത്തെയും പോലെ വൈവിധ്യപൂർണ്ണമാണ് മിയാമിയും.
വിർജീനിയ കീയുടെ ശാന്തമായ വെളുത്ത മണലുള്ള ബീച്ച് ആള്‍ക്കൂട്ടം ഒഴിവാക്കണെമന്നുണ്ടെങ്കില്‍ ഇവിടുത്തെ യാത്രയില്‍ തിരഞ്ഞെടുക്കാം.

ബോണ്‍മൗത്ത്, യുകെ

ബോണ്‍മൗത്ത്, യുകെ

ബ്രിട്ടീഷുകാരുടെ മിയാമി എന്നു വിളിക്കപ്പെടുവാന്‍ യോഗ്യമായ ഇടമാണ് യുണൈറ്റഡ് കിംഗ്ഡത്തിലെ ബോൺമൗത്ത്. യുകെയിലെ ഏറ്റവും സജീവമായ നൈറ്റ് ലൈഫ് ഡെസ്റ്റിനേഷനുകളിലൊന്നായ ഇവിടം കടൽത്തീരത്തെ ചുറ്റിപ്പറ്റിയാണ് ഉള്ളത്. മാത്രമല്ല, യുകെയിലെ ഏറ്റവും സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ ഒന്നും കൂടിയാണിത്. അതിനാല്‍ രാവും പകലും ഇവിടെ ആഘോഷങ്ങളും ജനക്കൂട്ടവുമാണ്. മൈലുകളോളം വ്യാപിച്ചുകിടക്കുന്ന ബീച്ച് പ്രാദേശികമായി ലഭിക്കുന്ന ഐസ്‌ക്രീമിനും പ്രത്യേകമായ ചിപ്സുകള്‍ക്കും പേരുകേട്ടിരിക്കുന്നു. സംഗീതാണ് ഇവിടുത്തെ എടുത്തുപറയേണ്ട മറ്റൊരു കാര്യം. വിദേശവിദ്യാര്‍ത്ഥികള്‍ കൂടുതലായി ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന നഗരം കൂടിയാണ് ബോണ്‍മൗത്ത്.

ടാമറിൻഡോ, കോസ്റ്റാറിക്ക

ടാമറിൻഡോ, കോസ്റ്റാറിക്ക

ഒട്ടേറെ ആളുകളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൊന്നാണ് കോസ്റ്റാ റിക്ക. ലാറ്റിന്‍ അമേരിക്കയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഇവിടുത്തെ പ്രത്യേകത പ്രകൃതിഭംഗിയും ബീച്ചുകളും ആണ്. കോസ്റ്റാറിക്കയില്‍ വേനല്‍ക്കാലത്ത് കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നാണ് ടാമറിന്‍ഡോ നഗരം. രാജ്യത്തിന്റെ പസഫിക് തീരത്ത് സ്ഥിതി ചെയ്യുന്ന ടാമറിൻഡോയിൽ സർഫും മനോഹരമായ ബീച്ചുകളും രസകരമായ ഒരു രാത്രി ജീവിതവുമുണ്ട്. എന്നാല്‍ ഇതുമാത്രമാണോ ടാമറിന്‍ഡോയിലുള്ളത്? അല്ലേയല്ല!! മരിനോ ലാസ് ബൗലാസ് ദേശീയോദ്യാനം ഇവിടെയാണുള്ളത്. കോസ്റ്റാറിക്ക ഒരു സാഹസിക ഹോട്ട്‌സ്‌പോട്ട് കൂടിയാണ്. കടല്‍ വിനോദങ്ങള്‍ക്ക് മറ്റൊരിടത്തും കാണാത്ത വൈവിധ്യങ്ങള്‍ നിങ്ങള്‍ക്കിവിടെ ആസ്വദിക്കാം, സിപ്പ്-ലൈനുകൾ, ബംഗീ ജമ്പ്, വൈൽഡ് റാപ്പിഡുകൾ, എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇത് തിരഞ്ഞെടുക്കാം.

കേപ് ടൗൺ, ദക്ഷിണാഫ്രിക്ക

കേപ് ടൗൺ, ദക്ഷിണാഫ്രിക്ക


നഗരവും പ്രകൃതിയും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന അപൂര്‍വ്വം നാടുകളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍. കടല്‍ക്കാഴ്ചകള്‍ക്ക് പരിധിയില്ലാത്ത സാധ്യതകള്‍ നല്കുന്ന ഈ നഗരം വേനല്‍ക്കാലത്ത് ഇരുകയ്യും നീട്ടി സ‍ഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. കേപ് ടൗണിലെ കാഴ്ചകള്‍ ആസ്വദിക്കണം എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ടേബിള്‍ മൗണ്ടന്‍റെ ഉയരങ്ങളിലേക്ക് പോകണം. നഗരത്തിന്റെ തീരദേശ കാഴ്ചകളും സെന്റ് ജോർജ്ജ് മാൾ, ഗ്രീൻമാർക്കറ്റ് സ്‌ക്വയർ എന്നിവിടങ്ങളിലെ ദൃശ്യങ്ങളും എല്ലാം ഇവിടെനിന്നും കണ്ടാസ്വദിക്കാം. ക്യാമ്പ്സ് ബേയിലെ ഒപരു പകലും യാത്രയില്‍ മറക്കാതെ ഉള്‍പ്പെടുത്തണം.

ബാര്‍സിലോണ, സ്പെയിന്‍

ബാര്‍സിലോണ, സ്പെയിന്‍

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ച് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ബാഴ്‌സലോണ. മെഡിറ്ററേനിയന്‍ തെരുവുകളും വ്യത്യസ്തമായ രുചികളും ബാറുകളും ക്ലബ്ബുകളുമായി നിരവധി കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്. ബീച്ച് അവധിക്കാലം തേടിപ്പോയാലും അതില്‍മാത്രം ഒതുങ്ങിനില്‍ക്കാത്ത ഒരു യാത്രാനുഭവമായിരിക്കും ഈ നഗരം നല്കുക. അതിരാവിലെ മുതല്‍തന്നെ ബീച്ച് ആക്റ്റിവിറ്റികള്‍ക്ക് ഇവിടെ തുടക്കമാകും.

സാന്‍ ഡീഗോ, യുഎസ്എ

സാന്‍ ഡീഗോ, യുഎസ്എ

ലോകോത്തര ബീച്ചുകളും വർഷം മുഴുവനും സൗമ്യമായ കാലാവസ്ഥയും കൊണ്ട് സാൻ ഡീഗോ അനുഗ്രഹീതമാണ്. മിഷൻ ബീച്ച്ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സ്കൂബാ ഡൈവിങ്ങിനും സ്നോര്‍ക്കലിങ്ങിനും ഇവിടുത്തെ വിവിധ ബീച്ചുകളില്‍ സൗകര്യമുണ്ട്. ഭക്ഷണങ്ങള്‍ക്കും ഈ നഗരം പേരുകേട്ടതാണ്. തെരുവുഭക്ഷണങ്ങള്‍ ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനും അവസരങ്ങളുണ്ട്. ക്ലാസിക് അമേരിക്കൻ ഹോട്ട് ഡോഗ് മുതൽ ബർഗറുകളും ഫിഷ് ടാക്കോകളും വരെ ഇവിടെ ലഭിക്കും.

ബ്രൈറ്റൺ, യുകെ

ബ്രൈറ്റൺ, യുകെ


യുകെയുടെ തണുപ്പിന്റെ തലസ്ഥാനമാണ് ബ്രൈറ്റൺ. ലണ്ടനിൽ നിന്ന് വെറും ഒരുമണിക്കൂര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബ്രൈറ്റണ്‍ ബൊട്ടിക്കുകളാലും ബാറുകളാലും ഇൻഡി കോഫി ഷോപ്പുകളാലും സമ്പന്നമാണ്.

ഹോണോലുലു, യുഎസ്എ

ഹോണോലുലു, യുഎസ്എ


ഹവായിയുടെ തലസ്ഥാനം എന്ന നിലയില്‍ പ്രസിദ്ധമായ ഹോണോലുലു പ്രകൃതിഭംഗിയുടെ പേരില്‍ മാത്രമല്ല, വേനല്‍ക്കാലയാത്രയുടെ പേരിലും പ്രസിദ്ധമാണ്. പ്രത്യേക ബീച്ച് സംസ്കാരത്തിന് ഇവിടം പേരുകേട്ടിരിക്കുന്നു. സാധാരണ അമേരിക്കന്‍ സംസ്കാരത്തില്‍ നിന്നും വളരെ വ്യത്യസ്മാണ് ഇവിടുത്തേത്. സര്‍ഫിങ് ഇവരുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്. കലകൗവ അവന്യൂ, വൈകീകി ബീച്ച്,മനോവ വെള്ളച്ചാട്ടം, ഹനൗമ ബേ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

നൈസ്, ഫ്രാൻസ്

നൈസ്, ഫ്രാൻസ്

ഫ്രഞ്ച് റിവിയേരയിലെ മനോഹരമായ സ്ഥലമായാണ് ഫ്രാന്‍സിലെ നൈസ് അറിയപ്പെടുന്നത്. ഫ്രഞ്ച് സംസ്കാരവും മെഡിറ്ററേനിയൻ കാലാവസ്ഥയും നൂറ്റാണ്ടുകളായി ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നു. ഇതിനോടൊപ്പം തന്നെ ഉത്സവത്തിനും പരേഡുകൾക്കും നഗരം പ്രശസ്തമാണ്.

കപ്പഡോഷ്യ

കപ്പഡോഷ്യ

തുർക്കിയുടെ വിചിത്ര സംസ്കാരവും ആകർഷകമായ ചരിത്രവും ഇടകലർന്നു നില്‍ക്കുന്ന കപ്പഡോഷ്യ ഏതുതരത്തിലുള്ള വേനല്‍യാത്രകള്‍ക്കും യോജിച്ച ഭൂപ്രദേശമാണ്. ഇവിടുത്തെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരിയാണ് സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഐക്കണിക് ഫെയറി ചിമ്മിനികൾ എന്നറിയപ്പെടുന്ന വളരെ വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. പാറകളില്‍ വെട്ടിയൊരുക്കിയ ദേവാലയങ്ങള്‍ ഇവിടുത്തെ കാഴ്ചകളില്‍ മിസ് ചെയ്യരുത്.

സിയെം റീപ്, കംപോഡിയ

സിയെം റീപ്, കംപോഡിയ

അങ്കോർ വാട്ടിലെ ക്ഷേത്രങ്ങൾ വേനൽക്കാലത്ത് പര്യവേക്ഷണം ചെയ്യാനുള്ള കൗതുകകരമായ സ്ഥലമാണ്. ഏഷ്യയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ വേനല്‍ക്കാലം ആസ്വദിക്കുവാന്‍ പറ്റിയ നഗരങ്ങളിലൊന്നാണിത് പ്രത്യേകിച്ച് മാർച്ച് മുതൽ ജൂൺ വരെ, വേനൽക്കാലത്തെ ഏറ്റവും മികച്ച അവധിക്കാല കേന്ദ്രങ്ങളിൽ ഒന്നായി ഇത് മാറുന്നു. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ഫ്ലോട്ടിംഗ് വില്ലേജിൽ പ്രാദേശിക ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതും സിയെം റീപ്പില്‍ നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങളാണ്. ആങ്കോർ നൈറ്റ് മാർക്കറ്റും ഇവിടെ കണ്ടിരിക്കേണ്ടതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel world summer beach
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+