ഇന്ത്യൻ പാസ്പ്പോർട്ട് ഉടമകൾക്ക് 24 ലോകരാജ്യങ്ങളിലേക്ക് വിസയില്ലാതെ (വിസ-ഫ്രീ) യാത്രാ സാധ്യമാണ്.
എന്നാൽ മറ്റുചില രാജ്യങ്ങളിലേക്ക് വിസ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്
റഷ്യ റഷ്യൻ വിസ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ പ്രോസസ് ആണ്. ഒഴിവാക്കുവാൻ കഴിയാത്ത നിബന്ധനകളും നീണ്ട ചോദ്യാവലികളും ചേരുന്ന ആപ്ലിക്കേഷനാണ് ഇവരുടേത്.
പാക്കിസ്ഥാൻ ഇന്ത്യക്കാർക്ക് പാക്കിസ്ഥാൻ വിസ കിട്ടുക എളുപ്പമല്ല, പ്രത്യേകിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടി നോക്കുമ്പോൾ, ഇത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്.
നോർത്ത് കൊറിയ ഇവിടുത്തെ ഭരണരീതി അധികം സന്ദർശകരെ അനുവദിക്കുന്നില്ല. ഓരോ വർഷവും 40,000 മുതൽ 60,000 പേർ വരെ മാത്രമേ രാജ്യം സന്ദർശിക്കുന്നുള്ളൂ.
ഇറാൻ ഇറാനിലെ വിസ പ്രോസസും ബുദ്ധിമുട്ടേറിയതാണ്. വിദേശകാര്യ മന്ത്രാലയം നല്കുന്ന വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് മാത്രമേ വിസയ്ക്കായി അപേക്ഷിക്കാനാവൂ. ഇതിനായി ഏജൻസിയാണ് അപേക്ഷിക്കേണ്ടത്.
തുർക്ക്മെനിസ്ഥാൻ ഏകദേശം 20 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയാണ് തുർക്ക്മെനിസ്ഥാൻ വിസയുടേത്. ഇത് കൂടാതെ സ്പോൺസറുടെ ക്ഷണവും വേണം.
ലിബിയ ആഫ്രിക്കയിൽ വിസ ലഭിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമാണ്. ഇവിടുത്തെ അംഗീകൃത ഓപ്പറേറ്ററിൽ നിന്നും മാത്രമേ വിസ അപേക്ഷിക്കുവാന് സാധിക്കൂ.
സിറിയ സിറിയയിലെ പൗരനോ അല്ലെങ്കിൽ സ്ഥാപനമോ നിങ്ങളെ ക്ഷണിച്ചാൽ മാത്രമേ നിങ്ങൾക്ക് അപേക്ഷിക്കുവാൻ സാധിക്കൂ.
ചാഡ് ഇന്ത്യക്കാർക്ക് വിസ ലഭിക്കുവാൻ ബുദ്ധിമുട്ടുള്ള രാജ്യമാണിത്. എത്ര സമയമാണ് ഇതിനു വേണ്ടതെന്നു പോലും കൃത്യമായി പറഞ്ഞിട്ടില്ല.
ചാഡ് ഇന്ത്യക്കാർക്ക് വിസ ലഭിക്കുവാൻ ബുദ്ധിമുട്ടുള്ള രാജ്യമാണിത്. എത്ര സമയമാണ് ഇതിനു വേണ്ടതെന്നു പോലും കൃത്യമായി പറഞ്ഞിട്ടില്ല.