Search
  • Follow NativePlanet
Share
» »ഈ രാജ്യങ്ങളിലേക്കാണോ ഷെങ്കൻ വിസ അപ്ലെ ചെയ്തത്? അപേക്ഷ തള്ളിക്കളയാൻ സാധ്യത കൂടുതൽ

ഈ രാജ്യങ്ങളിലേക്കാണോ ഷെങ്കൻ വിസ അപ്ലെ ചെയ്തത്? അപേക്ഷ തള്ളിക്കളയാൻ സാധ്യത കൂടുതൽ

യൂറോപ്പ് യാത്രയെന്ന സ്വപ്നം സഫലമാകണമെങ്കിൽ കയ്യിലെ പൈസയോ ഭാഗ്യമോ അവധിയോ ഒന്നുമല്ല, ചിലപ്പോഴത് വിസ ലഭിക്കുന്നത് തന്നെയാണ്. ചില രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുവാനുള്ള കാത്തിരിപ്പ് വളരെ ബുദ്ധിമുട്ടേറിയതാണ്. നീണ്ടകാലത്തെ ശ്രമങ്ങള്‍ക്കു ശേഷം, വിസ ലഭിച്ചെന്ന പ്രതീക്ഷയിലിരുന്ന് ഒടുവിലത് തള്ളിയെന്ന് കേൾക്കുന്നത് യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഒരു പുതിയകാര്യമായിരിക്കില്ല. അത്രയധികം ഉറപ്പില്ലാത്ത ഒരു കാത്തിരിര്രാണ് ഷെങ്കൻ വിസയ്ക്കു വേണ്ടിയുള്ളത്.

ഇന്ത്യയിൽ നിന്ന് 2022 ൽ ഏകദേശം ആറു ലക്ഷം അപേക്ഷകളാണ് ഷെങ്കൻ വിസയ്ക്കായി വന്നതെന്നാണ് കണക്കുകൾ പറയുന്നത്. ഷെങ്കൽ വിസ കണക്കിൽ ഇന്ത്യയ്ക്കു മുന്നിൽ റഷ്യയും തുർക്കിയുമാണുള്ളത്. എന്നാൽ ഇത്രയും അപേക്ഷകരുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ളവർ ഉയർന്ന ഷെങ്കൻ വിസ നിരസിക്കൽ നിരക്ക് നേരിടുന്നുണ്ടെന്നാണ് കണക്കുകളെന്ന് പറയുകയാണ് ട്രാവല്‍ ആൻഡ് ലെഷർ.

These Are The Countries Have Highest Rejection Rate Of Schengen Visa For Indians

എസ്റ്റോണിയ ആണ് ഇന്ത്യക്കാരുടെ ഷെങ്കൽ വിസ തള്ളുന്ന രാജ്യങ്ങളിൽ ഒന്നാമത്തേത്, 1,986 അപേക്ഷകളിൽ 56 ശതമാനത്തിനും എസ്റ്റോണിയ വിസ നിഷേധിച്ചുവെന്നാണ് കണക്ക്. തൊട്ടുപിന്നിൽ മാൾട്ടയാണ് മാൾട്ടയ്ക്ക് ലഭിച്ച 1,220 അപേക്ഷകളിൽ 50 ശതമാനവും അവർ നിരസിച്ചു. 44.5 ശതമാനം അപേക്ഷകളും തള്ളിയ സ്ലോവേനിയ മൂന്നാമതും 41.4 %, 39.2 % എന്നിങ്ങനെ കണക്കുകളുമായി ലിത്വാനിയ, ഹംഗറി എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലുണ്ട്.

അതേസമയം, ഷെങ്കൻ വിസ ഇൻഫോ അനുസരിച്ച് ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിച്ച രാജ്യം ഫ്രാന്‍സ് ആണ്. 1.38 ലക്ഷം വിസ അപേക്ഷകളിൽ 27,000 ത്തിലധികം അപേക്ഷകർക്ക് ഫ്രാൻസ് വിസ നൽകിയിട്ടില്ല. 14,852 വിസകൾ തള്ളിയ സ്പെയിൻ ആണ് രണ്ടാം സ്ഥാനത്ത്. അതോടൊപ്പം മാൾട്ട, സ്വീഡൻ, ബെൽജിയം, ഫ്രാൻസ് എന്നിവയാണ് ഷെങ്കൻ വിസ നിരസിക്കാൻ ഏറ്റവും സാധ്യതയുള്ള നാല് ഷെങ്കൻ ഏരിയ രാജ്യങ്ങൾ എന്നും ഷെങ്കൻ വിസ ഇൻഫോ സൂചിപ്പിക്കുന്നു.

അതോടൊപ്പം സ്വിറ്റ്സർലൻഡിന്റെ വിസ നിരസിക്കൽ നിരക്ക് 13.2 ശതമാനമെന്ന് താരതമ്യേന കുറവാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം 13,984 വിസ അപേക്ഷകൾ തള്ളിയിട്ടുണ്ടെങ്കിലും ഉയർന്ന അപേക്ഷാ നിരക്കാണിതിന് കാരണം. ജർമനിയുടെ വിസ നിരസിക്കൽ നിരക്ക് 11.33 ശതമാനമാണ്. ഇന്ത്യയിൽ നിന്നു ലഭിക്കുന്ന അപേക്ഷകളിൽ 90 ശതമാനവും ജർമനി സ്വീകരിക്കുന്നുണ്ടെന്നാണ് കണക്ക്.

 schengen visa rejection

നിരസിച്ച അപേക്ഷകളുടെ ആകെ എണ്ണം മാത്രം നോക്കുകയാണെങ്കിൽ ഇപ്രകാരമായിരിക്കും:
ഫ്രാൻസ് - 408,876 അപേക്ഷകൾ ആണ് നിരസിച്ചത്. സ്പെയിൻ - 227,712, ജർമ്മനി - 167,517, ഇറ്റലി - 92,186, നെതർലാൻഡ്സ് - 70,566, എന്നിങ്ങനെയാണ് കണക്ക് .

ഷെങ്കൻ വിസ ഇൻഫോ അനുസരിച്ച് യാത്രയ്ക്കാവശ്യമായ സാമ്പത്തികം തെളിയിക്കുന്നതിൽ പരാജയപ്പെടുന്നത്. ട്രാവൽ ഇൻഷുറൻസിന്‍റെ അഭാവം, അല്ലെങ്കിൽ ശരിയായ ട്രാവൽ ഇൻഷുറൻസ് തിരഞ്ഞെടുക്കാത്തത്, സാധുതയില്ലാത്ത പാസ്പോർട്ട്, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളാണ് രാജ്യങ്ങൾ ഷെങ്കൻ വിസ അപേക്ഷ തള്ളുന്നതിനു പിന്നിലെ പ്രധാന കാരണങ്ങൾ.

എന്താണ് ഷെങ്കൻ വിസ

യൂറോപ്യൻ യൂണയനിൽ അംഗമായ 27 രാജ്യങ്ങളിലൂടെയുള്ള തടസ്സരഹിതമായ യാത്ര ഉറപ്പുവരുത്തുന്നതാണ് ഷെങ്കൻ വിസ. ഇത് കൈവശമുള്ളവർക്ക് ഷെങ്കൻ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുവാനും കടന്നുപോകുവാനും നിശ്ചിത ദിവസം താമസിക്കുവാനും സാധിക്കും. ഈ രാജ്യങ്ങൾക്കിടയിൽ ആഭ്യന്തര അതിർത്തികളില്ല എന്നതാണ് ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും വലിയ 'വിസ ഫ്രീ സോൺ' എന്നാണ് ഷെങ്കൻ ഏരിയയെ വിളിക്കുന്നത്.

ഷെങ്കൻ രാജ്യങ്ങൾ

ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ,ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളാണ് ഷെങ്കൻ രാജ്യങ്ങൾ. ഇത് കൂടാതെ, കൾ ഷെങ്കന്‍ ഏരിയ അംഗങ്ങളല്ലാത്ത മൊണാകോ, സാൻ മാറിനോ, വത്തിക്കാൻ എന്നീ സ്റ്റേറ്റുകൾ ഏരിയയുമായി അതിർത്തി തുറന്ന് നല്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips world europe visa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+