മുളവുകാട്- മുഖച്ഛായ മാറിയ കൊച്ചിയിലെ ദ്വീപ്
എറണാകുളം ജില്ലയിലെ ചെറിയ ദ്വീപുകളില്‍ ഒന്നാണ് മുളവുകാട്
നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപാണിത്.
എറണാകുളം നഗരത്തോട് ചേർന്നു കിടക്കുന്ന ഈ ദ്വീപ് പ്രസിദ്ധമായിരിക്കുന്നത് ബോൾഗാട്ടി പാലസിന്‍റെ പേരിലാണ്.
PC:Kerala Tourism
1744 ൽ ഡച്ചുകാരാണ് ഈ കൊട്ടാരം നിർമ്മിക്കുന്നത്. ഇന്ന് കെടിഡിസിയുടെ കീഴിലാണ് പാലസ് പ്രവർത്തിക്കുന്നത്.
ബോൾഗാട്ടി പാലസിന്‍റെ സാന്നിധ്യം കാരണം ബോള്‍ഗാട്ടി ഐലന്‍ഡ് എന്നും ഇതിനു പേരുണ്ട്
ഗോശ്രീ പാലം വഴി വളരെ എളുപ്പത്തിൽ ഇവിടെ നിന്നും എറണാകുളത്തെത്താം.