Elizabeth Joseph       May 29, 2023

ട്രെയിനേ ഇല്ലാത്തതുള്ളൂ! ഇവിടുത്തെ ബാക്കിയെല്ലാം അടിപൊളിയാണ്. ട്രെയിനില്ലാത്ത ഇന്ത്യൻ സംസ്ഥാനം

ട്രെയിനില്ലാത്ത ഒരു ഇന്ത്യൻ സംസ്ഥാനം എന്നത് വിശ്വസിക്കുവാൻ പ്രയാസമായിരിക്കും.

രാജ്യത്തിന്റെ മുക്കിലും മൂലയിലും റെയിൽവേ ലൈനുകൾ ഉണ്ടെങ്കിലും ഒരൊറ്റ സംസ്ഥാനത്ത് മാത്രമാണ് ട്രെയിൻ സർവീസ് ഇല്ലാത്തത്

 വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിമിലാണ് റെയില്‍വേ ഇല്ലാത്തത്. 

സിക്കിമിന്‍റെ പ്രത്യേകമായ ഭൂപ്രകൃതിയാണ് ഇതിന് പ്രധാന കാരണം. 

ഉയരം കൂടിയ മലപ്രദേശമായ ഇവിടെ റെയില്‍വേ ലൈനുകൾ നിർമ്മിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

എന്നിരുന്നാലും വിവിധ പ്രോജക്ടുകൾ സിക്കിമിലെ റെയില്‍വേയ്ക്കായി പ്രവര്‍ത്തിക്കുന്നു. 

സിക്കിമിനെ പശ്ചിമ ബംഗാളിനെ ബന്ധിപ്പിക്കുന്ന സിവോക്-റംഗ്‌പോ റെയിൽവേ ലൈൻ ഇതിലൊന്നാണ്.

സിക്കിമിനെ കൂടാതെ ചില കേന്ദ്ര ഭരണ പ്രദേശങ്ങളിലും റെയിൽവേ ലൈനുകള്‍ ഇല്ല,

ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, ലക്ഷദ്വീപ്  എന്നിവയാണവ.

ഇന്ത്യയിലെ ആദ്യത്തെ ഡിവോഷണൽ തീം പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

A.വാരണാസി B.മധുര C.ഷിർദ്ദി