യാത്രയിലെ സൗജന്യതാമസമാണോ ലക്ഷ്യം? ഇതാ പിടിച്ചോ! ഈ ലിസ്റ്റ്!
സൗജന്യ താമസം തരുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ
Elizabath Joseph
യാത്രയിലെ ചിലവ് പലപ്പോഴും താമസസൗകര്യങ്ങള്‍ക്കായാണ് മുടക്കേണ്ടി വരുന്നത്. എന്നാൽ ഇന്ത്യയിൽ സൗജന്യമായ അല്ലെങ്കിൽ വളരെ കുറഞ്ഞ നിരക്കിൽ താമസസൗകര്യം നല്കുന്ന ഇടങ്ങൾ പരിചയപ്പെട്ടാലോ... യാത്രാകളെ അത് മാറ്റിമറിച്ചേക്കും... തീർച്ച!
ഇഷ ഫൗണ്ടേഷൻ, കോയമ്പത്തൂര്‍
കോയമ്പത്തൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഇഷ ഫൗണ്ടേഷൻ
ഗോവിന്ദ് ഘട്ട് ഗുരുദ്വാര
ഉത്തരാഖണ്ഡ്
അളകാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു
ഗുരുദ്വാര ഭായ് മോഹകം സിംഗ് ജി, ദ്വാരക,
ദ്വാരകയില്‍ വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും സൗജന്യ താമസവും ഭക്ഷണവും നല്കുന്ന ഇടം
ഗീത ഭവൻ, ഋഷികേശ്
ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ സന്ദർശകർക്കും തീർത്ഥാടകർക്കും വേണ്ടി ഏകദേശം 1000 മുറികൾ ഉണ്ട്.
ആനന്ദാശ്രമം, കാഞ്ഞങ്ങാട്,
കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ആനന്ദാശ്രമം സ്ഥിതി ചെയ്യുന്നത്
മണികരൺ സാഹിബ് ഗുരുദ്വാര, ഹിമാചൽ പ്രദേശ്
താമസസൗകര്യം ലഭിക്കുന്നവര്‍ ഇവിടെ സന്നദ്ധ സേവനം നടത്താറുണ്ട്
ഗുരുദ്വാര സാഹിബ് ചയിൽ
ഗുരുദ്വാര സാഹിബ് സംസ്ഥാന സർക്കാരാണ് പരിപാലിക്കുന്നത്
ന്യിംഗ്മാപ മൊണാസ്ട്രി, ഹിമാചൽ പ്രദേശ്
മാണ്ഡിയിലോ പരിസരത്തോ ആണെങ്കിൽ കുറഞ്ഞ നിരക്കിൽ ഈ ആശ്രമത്തിൽ താമസിക്കാം. അവർ സാധാരണയായി ഒരു രാത്രിക്ക് നിങ്ങളിൽ നിന്ന് ₹300 ഈടാക്കുന്നു.
സാരാനാഥിലെ ആശ്രമങ്ങൾ
മഹാബോധി സൊസൈറ്റിയുടെ കീഴിലുള്ള ധർമ്മശാല, സാരാനാഥിലെ ആശ്രമം, ഒരു രാത്രിക്ക് 50 രൂപയ്ക്ക് കുറഞ്ഞ നിരക്കിൽ താമസം വാഗ്ദാനം ചെയ്യുന്നു.
കാശി മുമുക്ഷു ഭവൻ
2 ബെഡ് റൂമിന് 400 രൂപയിൽ താഴെയുള്ള താമസ സൗകര്യം നൽകുന്ന ഒരു തരം ധർമ്മശാലയാണിത്.
യാത്രയെന്നു പറഞ്ഞിറങ്ങാം! വെറുതെയിരുന്ന് സമയം കളയാം!!!