Elizabeth Joseph       May 01, 2023

സഹിക്കാനാവാത്ത ചൂട്, പോകാം ഈ സ്വര്‍ഗ്ഗങ്ങളിലേക്ക്

കനത്ത ചൂടിലാണ് ഇപ്പോഴും കേരളം. പലയിടങ്ങളിലും വലിയ മഴയുണ്ടെങ്കിലും ചൂടിനെ പ്രതിരോധിക്കുവാൻ അതിനും പറ്റുന്നില്ല

ചൂടിൽ നിന്നും രക്ഷപെടുവാൻ പലരും യാത്രകളെയാണ് ആശ്രയിക്കുന്നത്

ഇപ്പോഴും തണുപ്പു നിറഞ്ഞു നിൽക്കുന്ന, കുളിരുള്ള ഇന്ത്യയിലെ സ്ഥലങ്ങൾ അറിയാം

 ഊട്ടി ചൂടുകാല യാത്രകൾക്ക് പറ്റിയ സ്ഥലം എന്നും ഊട്ടിയാണ്. ഊട്ടി സന്ദർശിക്കുവാൻ പറ്റിയ സമയങ്ങളിലൊന്നും കൂടിയാണ് മേയ്

മൂന്നാർ കേരളത്തിൽ നിന്നും പോകുവാൻ പറ്റിയ കൂൾ സ്ഥലമാണ് മൂന്നാർ. അവധിക്കാലമായതോടെ വൻ തിരക്കാണിവിടെ

ലേ, ലഡാക്ക് സാഹസികർ എത്തിച്ചേരുന്ന ലേയും ലഡാക്കും തണുപ്പു തേടിയുള്ള യാത്രകൾക്ക് പറ്റിയ സ്ഥലമാണ്.

തവാങ് ഒരുപാട് ദൂരം യാത്ര ചെയ്യുവാൻ പ്ലാനുണ്ടെങ്കിൽ അരുണാചലിലെ തവാങ് തിരഞ്ഞെടുക്കാം. മികച്ച യാത്രയും കാലാവസ്ഥയുമെല്ലാം ഇവിടം ഉറപ്പു നല്കും.

മണാലി സമ്മർ യാത്രകളിലെ താരമാണ് മണാലി. മലയാളികൾ ഏറ്റവും കൂടുതൽ വരുന്ന സ്ഥലവുമാണിത്.

ഷില്ലോങ് നോർത്ത് ഈസ്റ്റിലെ കുളിരുള്ള ഇടമായ ഷില്ലോങ് മികച്ച കാലാവസ്ഥയും യാത്രാനുഭവങ്ങളും നല്കുന്നു.

ചിത്കുൽ രാജ്യത്തെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് ചൈന അതിർത്തിയോട് ചേർന്നുള്ള ചിത്കുൽ. ഹിമാചൽ പ്രദേശിന്റെ ഭാഗമാണിത്.