കയ്യെത്താവുന്ന ദൂരത്തില്‍, കാല്‍ച്ചുവട്ടില്‍ ഒക്കെ പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ വന്നെത്തി നില്‍ക്കുന്ന ഇടമാണ് മീശപ്പുലിമല. കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ ഒരിക്കലെങ്കിലും കയറിയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇവിടം ഇടുക്കി ജില്ലയുടെ ഭാഗമാണ്.
നന്ദി ഹില്‍സ്
ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധമായ വാരാന്ത്യ യാത്രാ ഇടമണ് നന്ദി ഹില്‍സ്. പ്രായഭേദമന്യേ ആളുകള്‍ ഒഴിവു സമയം ചിലവഴിക്കുവാന്‍ വരുന്ന നന്ദി ഹില്‍സിന് കര്‍ണ്ണാടകയുടെ ചരിത്രത്തിലും പ്രത്യേക സ്ഥാനമുണ്ട്
ഡാര്‍ജലിങ്
മഞ്ഞുമൂടിയ ഹിമാലയവും അതിരില്ലാതെ നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും ചേരുന്ന ഡാര്‍ജലിങ് ലോകമെമ്പാടും നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ സ്ഥാനമാണ്
പൂത്തുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും ഓറഞ്ച് മരങ്ങളും പിന്നിട്ട് കുന്നുകള്‍ കയറിയാല്‍ കൂര്‍ദിലെ മേഘങ്ങളെ കയ്യെത്തിത്തൊടാം. വിശാലമായ പച്ചപ്പിനു മുകളില്‍ കട്ടിയുള്ള മൂടുപടം വിരിച്ചതുപോലെ കിടക്കുന്ന കൂര്‍ഗിലെ മേഘത്തിന് മറ്റെങ്ങും കാണാനാവാത്ത ഒരു ഭംഗി കാണാം.
കൂര്‍ഗ്
നൈനിറ്റാള്‍
മേഘങ്ങള്‍ വന്നുപൊതിയുന്ന പോലുള്ള അനുഭവമാണ് നൈനിറ്റാള്‍ സഞ്ചാരികള്‍ക്കായി നല്കുന്നത്. മേഘങ്ങളെ തൊട്ടുരുമ്മിയുള്ള യാത്ര മാത്രമല്ല, വലിയ കടൽ തിരമാലയോട് സാമ്യമുള്ള ഒരു മേഘക്കൂട്ടത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്ന അനുഭവവും നൈനിറ്റാള്‍ സഞ്ചാരികള്‍ക്ക് നല്കും.
മഥേരാന്‍
എപ്പോള്‍ ഇവിടെ എത്തിയാവും മേഘങ്ങള്‍ വന്നുമൂടുന്ന അനുഭവം സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ഇവിടുത്തെ നിരവധിയായ വ്യൂ പോയിന്‍റുകളാണ് ഈ കാഴ്ച ഇവിടെ ഒരുക്കുന്നത്.
കൊടൈക്കനാൽ
തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കൊടൈക്കനാൽ. പരപ്പാർ, ഗുണ്ടാർ താഴ്വരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം, പഴനി മലനിരകളുടെ തെക്കൻ മലനിരകൾക്ക് മുകളിലായി ഒരു പീഠഭൂമിയിലാണ് ഉള്ളത്.
മസ്സൂറി
മനോഹരമായ കാഴ്ചകൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, ഡൂൺ വാലി, തെക്ക് ശിവാലിക് പർവതനിരകൾ എന്നിവയുടെ അതിശയകരമായ കാഴ്ചകൾക്ക് മുസ്സൂറി അറിയപ്പെടുന്നു.
ജീവിക്കുന്ന കോട്ട മുതല്‍ ഇന്ത്യയിലെ വന്മതില്‍ വരെ... രാജസ്ഥാന്‍ മലമുകളിലെ ആറുകോട്ടകള്‍