Tap to Read ➤

ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം...

വളരെ കൃത്യമായി പ്ലാന്‍ ചെയ്താല്‍ വലിയ ചിലവുകളില്ലാതെ ഒരു പോണ്ടിച്ചേരി യാത്ര പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.
Elizabath Joseph
ഫ്രഞ്ച് ആധിപത്യത്തിന്‍റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന പോണ്ടിച്ചേരി സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. കെട്ടിടങ്ങളില്‍ മുതല്‍ രുചികളില്‍ വരെ ഇന്നും ഫ്രഞ്ച് തനിമ ഇവിടം സൂക്ഷിക്കുന്നു.
പോണ്ടിച്ചേരി
വരാം
ചെന്നൈയില്‍ നിന്നും ട്രെയിനിനോ ടാക്സിക്കോ ഇവിടേക്കുവരാം. ട്രെയിനില്‍ സെക്കന്‍ഡ് സിറ്റിങ്ങിന് 95 രൂപയാണ് നിരക്ക്. എഗ്മോറില്‍ നിന്നാണ് ട്രെയിനുള്ളത്.
ബസിനു വരാം
പോണ്ടിച്ചേരിയിലേക്ക് വരാനുള്ള ചിലവുകുറഞ്ഞ മാര്‍ഗ്ഗം ലോക്കല്‍ ബസാണ്. 
കോയമ്പേട് ബസ് ടെര്‍മിനലില്‍ നിന്നും ഇവിടേക്ക് ബസ് ലഭിക്കും. 
താമസം
സാധാരണ ബജറ്റ് ഹോസ്റ്റലുകളില്‍ 300 മുതല്‍ 1200 രൂപ വരെയാണ് ഒരു രാത്രിക്ക് ഈടാക്കുന്നത്. ബാന്‍ക്വറ്റ് ഹോട്ടലുകളില്‍ ഇത് 3000 മുതല്‍ അയ്യായിരം വരെയാകും. ലക്ഷ്വറി ഹോട്ടലുകളാണ് താമസത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ 5000 മുതല്‍ 10000 രൂപ വരെ ചിലവാകും.
ഭക്ഷണം
വൈവിധ്യമാണ് ഭക്ഷണകാര്യത്തില്‍ പോണ്ടിക്കുള്ളത്. ഇത്തരം ഇടങ്ങളിലെ ഭക്ഷണത്തിന് കുറഞ്ഞത് 800 രൂപ മുതല്‍ 1500 രൂപ വരെയെങ്കിലും ഒരു ദിവസം ചിലവാകും. സാധാരണ ഹോട്ടലുകളെയും സ്ട്രീറ്റ് ഫൂഡിനെയും ആശ്രയിച്ചാല്‍ 100 മുതല്‍ 200 രൂപ വരയെ ചിലവാകൂ.
ലോക്കല്‍ കറക്കം!
ഡ്രൈവിങ് ലൈസന്‍സ് ഉള്ളയാളാണെങ്കില്‍ ഇവിടെ നിന്നും ഇരുചക്ര വാഹനം വാടകയ്ക്കെടുത്ത് പോകാം. . 300 രൂപ മുതല്‍ പോണ്ടിച്ചേരിയില്‍ സ്കൂട്ടറുകളും ബൈക്കുകളും വാടകയ്ക്ക് ലഭിക്കും.
പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍
Read More
കാണേണ്ട സ്ഥലങ്ങള്‍
ഓറോവില്ല, സേക്രഡ് ഹാര്‍ട്ട് ബസലിക്ക, റോക്ക് ബീച്ച്, പുതുച്ചേരി മ്യൂസിയം, ഭാരതി പാര്‍ക്ക്, ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍,