ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണം ഇതുതന്നെയാണ്. വളരെ കുറഞ്ഞ സ്ഥലത്തിനുള്ളില്‍
എളുപ്പത്തില്‍ കണ്ടുതീര്‍ക്കുവാന്‍ സാധിക്കുന്ന വൈവിധ്യമുള്ള കാഴ്ചകള്‍. കലയും സംസ്കാരവും വാസ്തുവിദ്യകളും തന്നെയാണ് ഈ നാടിന്റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങള്‍. ജനുവരി മാസമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. കടലിന്‍റെ താളത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന പുതുച്ചേരിയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം
ഫ്രഞ്ച് വാര്‍ മെമ്മോറിയല്‍
പാരഡൈസ് ബീച്ച്
ജിന്‍ജീ കോട്ട
ദേശീയ സ്മാരകങ്ങളിലൊന്നായി അറിയപ്പെടുന്ന ജിന്‍ജീ കോട്ട പുതുച്ചേരിയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു പ്രധാന കാഴ്ചയാണ്. വളരെ പഴയതാണ് എങ്കിലും അതിന്റേതായ രീതിയില്‍ ഇന്നും സംരക്ഷിക്കപ്പെടുന്ന ഈ കോട്ട ജനുവരിയിലെ മികച്ച പുതുച്ചേരി കാഴ്ചകളില്‍ ഒന്നുകൂടിയാണ്. പകരം വയ്ക്കുവാനില്ലാത്ത തരത്തിലുള്ള ഒരു ചരിത്ര നിര്‍മ്മിതിയായാണ് ഇതിനെ കണക്കാക്കുന്നത്. ചരിത്ര സഞ്ചാരികളും പുരാവസ്തുഗവേഷകരും ആര്‍കിടെക്റ്റുകളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഇടമാണിത്.
ഓള്‍ഡ് ലൈറ്റ് ഹൗസ്
ജവഹര്‍ ടോയ് മ്യൂസിയം
ഉന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ 140 ല്‍ അധികം തരത്തിലുള്ള കളിപ്പാട്ടങ്ങളാല്‍ സമ്പന്നമാണ് പുതുച്ചേരിയിലെ ടോയ് മ്യൂസിയം. കുട്ടികളെ മാത്രമല്ല, ഏതു പ്രായത്തിലുള്ളവരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. പുതുച്ചേരി സെന്‍ട്രല്‍ ടൗണില്‍ ഗാന്ധി മൈതാനത്തിനു സമാപത്താണ് ടോയ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
പ്രോമനേഡ് ബീച്ച്
പുതുച്ചേരിയിലെ സായാഹ്നങ്ങള്‍ ചിലവഴിക്കുവാന്‍ ഏറ്റവും മനോഹരമായ രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്ന ഇടമാണ് പ്രോമനേഡ് ബീച്ച്.ശാന്തമായ അന്തരീക്ഷവും സന്തോല്‍ം മാത്രം നല്കുന്ന ചുറ്റുവട്ടങ്ങളുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. പുതുച്ചേരിയിലെത്തിയാല്‍ ഇവിടെ പോകണമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ബസലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്
പോണ്ടി ബസാര്‍
പുതുച്ചേരി എന്നാല്‍ പ്രകൃതിയുെ കാഴ്ചകളുടെയും കൊളോണിയൽ സൈറ്റുകളുടെയും മാത്രം ഒരിടമല്ല; ഷോപ്പഹോളിക്സിന്റെ ഒരു മനോഹരമായ ഷോപ്പിംഗ് സങ്കേതം കൂടിയാണിത്. പരമ്പരാഗത സുവനീറുകളോ കൈകൊണ്ട് നിർമ്മിച്ച ആർട്ട് പീസുകളോ വീട്ടിലേക്ക് കൊണ്ടുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പോണ്ടി ബസാർ പോകാനുള്ള ശരിയായ സ്ഥലമാണ്. മേഖലയിലെ മികച്ച കരകൗശലത്തൊഴിലാളികളിൽ നിന്നും കരകൗശല വസ്തുക്കളിൽ നിന്നുമുള്ള ചരക്കുകളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന ഷോപ്പഹോളിക്സിനുള്ള ഈ ഇടത്തു നിന്നും കുറഞ്ഞ വിലയില്‍ മികച്ച സാധനങ്ങള്‍ സ്വന്തമാക്കാം,



Click it and Unblock the Notifications












