സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കഥ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെ അറിയാം
Elizabath Joseph
പ്രധാന്‍മന്ത്രി സംഗ്രഹാലയ
ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന സംഗ്രഹാലയ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കഥ അതിന്റെ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും സംഭാവനകളിലൂടെയും പറയുന്നു
എവിടെയാണിത് ഡല്‍ഹി തീൻ മൂർത്തി ഭവനിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിനും ലൈബ്രറിക്കും സമീപമാണിതുള്ളത്
15,600 ചതുരശ്ര മീറ്റർ സ്ഥലത്താണ് പുതിയ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ബ്ലോക്കുകള്‍ ഇതിനുണ്ട്.
43 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. പ്രധാനമന്ത്രിമാരുടെ ജീവിതം, അവര്‍ക്ക് ലഭിച്ച പുരസ്കാരങ്ങള്‍, അനുമോദനങ്ങൾ, ബഹുമതികൾ,അവരുടെ പ്രസംഗങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഇവിടെ കാണാം.
രാഷ്ട്രത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായ ധർമ്മചക്രം പിടിച്ചിരിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ കൈകളാണ് സംഗ്രഹാലയയുടെ ലോഗോയിലുള്ളത്.
ലോഗോ
സംഗ്രഹാലയ മാത്രമായും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, പ്ലാനറ്റോറിയം, എന്നിവ ഉള്‍പ്പെടുന്ന വിവിധ പാക്കേജുകളായും ഇവിടം സന്ദര്‍ശിക്കാം
പാക്കേജ്
പിഎം സംഗ്രഹാലയ മാത്രം സന്ദര്‍ശിക്കുന്നതിന് ഒരാള്‍ക്ക് 100 രൂപയും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മാത്രം കാണുന്നതിന് 75 രൂപയുമാണ് ടിക്കറ്റ് നിരക്ക്
ടിക്കറ്റ്
പിഎം സംഗ്രഹാലയയും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും കാണുന്നതിന് 150 രൂപയും സംഗ്രഹാലയും പ്ലാനറ്റോറിയവും കാണുന്നതിന് 150 രൂപയും സംഗ്രഹാല, പ്ലാനറ്റോറിയവും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്ന പാക്കേജിന് 200 രൂപയുമാകും.