ഡല്‍ഹിയിലെ പ്രസിദ്ധമായ നെഹ്റു മ്യൂസിയം ഇനി മുതല്‍ പ്രധാനമന്ത്രി സന്‍ഗ്രഹാലയ ആകും. നാളെ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 'പ്രധാന മന്ത്രി സന്‍ഗ്രഹാലയ' എന്ന പേരിലുള്ള പിഎം മ്യൂസിയം ഉദ്ഘാടനം ചെയ്യും. തീൻ മൂർത്തി ഭവനിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിനും ലൈബ്രറിക്കും സമീപമുള്ള 10,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് പുതിയ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്, രാഷ്ട്രനിർമ്മാണത്തിന് ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളെ ആദരിക്കുന്നതിനും ഓര്‍മ്മിക്കുന്നതിനും ഒരിടം എന്ന പ്രധാനമന്ത്രിയുടെ ആശയത്തില്‍ നിന്നുമാണിത് രൂപപ്പെട്ടത്. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന സംഗ്രഹാലയ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കഥ അതിന്റെ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും സംഭാവനകളിലൂടെയും പറയുന്നു.

ഇന്ത്യയിലെ ഓരോ പ്രധാനമന്ത്രിക്കും ഉള്ള ബഹുമതി കൂടിയാണ് ഇവിടം നല്കുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇന്റർഫേസ് വഴിയാണ് ഇതിന്റെ ഉള്ളടക്കങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായ ധർമ്മചക്രം പിടിച്ചിരിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ കൈകളെയാണ് സംഗ്രഹാലയയുടെ ലോഗോ പ്രതിനിധീകരിക്കുന്നത്.
രണ്ട് ബ്ലോക്കുകളാണ് സംഗ്രഹാലയ്ക്കുള്ളത്. ബ്ലോക്ക് I ആയി പഴയ തീര്‍മൂര്‍ത്തി ഭവനും പുതുതായി നിര്‍മ്മിച്ച കെട്ടിയം ബ്ലോക്ക് 2 ഉം ആണ്. രണ്ട് ബ്ലോക്കുകളുടെയും ആകെ വിസ്തീർണ്ണം 15,600 ചതുരശ്ര മീറ്ററാണ്.
പ്രസാർ ഭാരതി, ദൂരദർശൻ, ഫിലിംസ് ഡിവിഷൻ, സൻസദ് ടിവി, പ്രതിരോധ മന്ത്രാലയം, മീഡിയ ഹൌസുകൾ (ഇന്ത്യൻ, വിദേശികൾ), വിദേശ വാർത്താ ഏജൻസികൾ തുടങ്ങിയ സ്ഥാപനങ്ങളുമായി റിസോഴ്സുകൾ/റിപ്പോസിറ്ററികൾ വഴിയാണ് മ്യൂസിയത്തിനായുള്ള വിവരങ്ങൾ ശേഖരിച്ചത്. ഇങ്ങനെ ശേഖരിച്ച സാഹിത്യ കൃതികൾ, പ്രധാന കത്തിടപാടുകൾ, ചില വ്യക്തിഗത ഇനങ്ങൾ, സമ്മാനങ്ങൾ, സ്മരണികകൾ (അനുമോദനങ്ങൾ, ബഹുമതികൾ, മെഡലുകൾ, സ്മാരക സ്റ്റാമ്പുകൾ, നാണയങ്ങൾ , പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങൾ, പ്രത്യയശാസ്ത്രങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ജീവിതത്തിന്റെ വിവിധ വശങ്ങളുടെയും ഉപമകൾ ഒരു തീമാറ്റിക് ഫോർമാറ്റിൽ ആണ് പ്രദര്‍ശിപ്പിക്കുക. സംഗ്രഹാലയയിൽ ആകെ 43 ഗാലറികളുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












