Tap to Read ➤

മലബാറിന്‍റെ ഊട്ടിയായ റാണിപുരം! കാസര്‍ഗോഡ് കാഴ്ചകളിലെ രഹസ്യം

ട്രക്കേഴ്സിന്‍റെ സ്വർഗ്ഗമായ റാണിപുരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
Elizabath Joseph
കാസർകോഡ് ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ട്രക്കിങ് ലക്ഷ്യസ്ഥാനമാണ് റാണിപുരം
സമുദ്രനിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിലായാണ് റാണിപുരത്തിന്‍റെ കിടപ്പ്
കാടും പുൽമേടും മൊട്ടക്കുന്നും കയറി പാറക്കെട്ടുകളിലേക്കുള്ള യാത്രയാണ് റാണിപുരം കരുതിവെച്ചിരിക്കുന്നത്.
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ പനത്തടിയിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്
നേരിട്ടുള്ള ബസുകൾ വളരെ കുറവായതിനാൽ പനത്തടിയിൽ നിന്നും ജീപ്പ് സർവീസുകളെ ആശ്രയിക്കാം
ബൈക്ക് റൈഡ് ചെയ്തു വരുവാൻ പറ്റിയ റോഡും കോടമ‍ഞ്ഞിറങ്ങുന്ന കാലാവസ്ഥയും ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നു.
വൈകുന്നേരം മൂന്നു മണി വരെ മാത്രമേ ട്രക്കിങ്ങിനായി ആളുകൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഏറ്റവും കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും വേണം ട്രക്ക് ചെയ്തു തിരികെ ഇറങ്ങുവാന്‍.
വൈകുന്നേരം അഞ്ച് മണിയോടെ സഞ്ചാരികൾ മലമുകളിൽ നിന്നും നിർബന്ധമായും തിരിച്ചിറങ്ങേണ്ടതാണ്.
കേരളത്തിന്‍റെ ഊട്ടി എന്നും മലബാറിന്‍റെ ഊട്ടി എന്നുമെല്ലാം റാണിപുരം അറിയപ്പെടുന്നു.
അപൂർവ്വങ്ങളായ ധാരാളം മരങ്ങളും ചെടികളുമുള്ള ഇവിടം ജൈവവൈവിധ്യത്തിന് പ്രസിദ്ധമാണ്.
ഡിടിപിസിയുടെ അടക്കം താമസസൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. നിരവധി സ്വകാര്യ റിസോർട്ടുകളും ഇവിടെ പ്രവർത്തിക്കുന്നു.
മൂന്നാറിൽ മിസ് ചെയ്യരുത് ഈ കാര്യങ്ങൾ
മൂന്നാർ കാഴ്ചകൾ