ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ ആഗ്രയിൽ യമുനാ നദിയുടെ തീരത്ത് ആണ് സ്ഥിതി ചെയ്യുന്നത്
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യയായ മുംതാസിനു വേണ്ടി പണികഴിപ്പിച്ച പ്രണയ സ്മാരകമാണിത്.
പൗർണ്ണമി ദിവസവും അതിന്റെ മുൻപും പിൻപുമുള്ള രണ്ടു ദിവസങ്ങളുമടക്കം മാസത്തിൽ അഞ്ച് രാത്രികളില്‍ താജ്മഹലിൽ രാത്രിയിൽ പ്രവേശിക്കാം
ഇപ്പോഴിതാ, റംസാൻ കാലത്ത് താജ്മഹലിൽ രാത്രി സന്ദർശനത്തിന് വിലക്ക് വന്നിരിക്കുകയാണ്.
എന്നാൽ പ്രദേശവാസികൾക്ക് തറാവീഹ് നമസ്കാരത്തിന് ഇവിടുത്തെ പള്ളിയിൽ എത്താം.
വിശ്വാസികൾക്ക് രാത്രി 7.45 മുതൽ 11 വരെ കിഴക്കു ഭാഗത്തെ ഗേറ്റിലൂടെ പ്രവേശിക്കുവാനും പുറത്തുകടക്കുവാനും കഴിയും