വാഴയിലയിലെ ഊണും പൊതിച്ചോറുമെല്ലം കാലം മാറ്റാത്ത ശീലങ്ങളാണ് ഇന്നും മലയാളികൾക്ക്
ഇതിലെന്താണ് പ്രത്യേകതയെന്നു ചോദിച്ചാൽ രുചിയും ശീലവും അല്ലാതെ മറ്റൊരുത്തരം പെട്ടന്നു കിട്ടിയെന്നു വരില്ല.
ധാരാളം ആന്‍റി ഓക്സിഡന്‍റുകൾ വാഴയിലയിൽ അടങ്ങിയിട്ടുണ്ട്. എപ്പിഗാലോകറ്റേച്ചിൻഗാലേറ്റ് (EGCG) ആണ് ഇതിൽ കൂടുതലുമുള്ളത്.
ഇലയിൽ വിളമ്പുന്ന ഭക്ഷണം വാഴയിലയിൽ നിന്നും പോളി ഫിനോളുകളെ വലിച്ചെടുക്കുന്നു.
ധാരാളം ആന്‍റി ഓക്സിഡന്‍റുകൾ വാഴയിലയിൽ അടങ്ങിയിട്ടുണ്ട്. എപ്പിഗാലോകറ്റേച്ചിൻഗാലേറ്റ് (EGCG) ആണ് ഇതിൽ കൂടുതലുമുള്ളത്.
ആന്‍റി ബാക്ടീരിയൽ ഗുണങ്ങളും വാഴയിലയ്ക്കുണ്ട്.
വാഴയിലയിൽ പൊതിഞ്ഞു തയ്യാറാക്കുന്ന ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിയും മണവുമാണുള്ളത്.കഴുകി വൃത്തിയാക്കിയ വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിനും അതുപോലെ പ്രകൃതിക്കും ഗുണകരമാണ്.