Elizabeth Joseph       May 30, 2023

ചുട്ടുപൊള്ളുന്ന രാജസ്ഥാൻ! കാരണം താർ മരുഭൂമി മാത്രമല്ല! പിന്നെയോ? 

ഇന്ത്യയിലെ ഏറ്റവും ചൂടുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്താണ് രാജസ്ഥാന്റെ സ്ഥാനം

ഇന്ത്യയിലെ ഏറ്റവും ചൂടുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്താണ് രാജസ്ഥാന്റെ സ്ഥാനം

ഒന്നിലധികം കാരണങ്ങളുണ്ട് രാജസ്ഥാനിലെ കഠിന ചൂടിന് കാരണമായി. 

ഭൂമിശാസ്ത്രപരമായി നോക്കുകയാണെങ്കിൽ താർ മരുഭൂമിയിലാണ് രാജസ്ഥാന്‍റെ സ്ഥാനം

മരുഭൂമിയിലെ  മണലും വരണ്ട ഭൂമിയും ചൂട് ആഗിരണം ചെയ്യുകയും അതിനെ  നിലനിർത്തുകയും ചെയ്യുത്  ഉയർന്ന താപനിലയ്ക്ക് കാരണമാകുന്നു. 

രാജസ്ഥാന് സമീപത്തായി കടലോ സമുദ്രമോ ഇല്ലാത്തതും  ഇവിടെ ചൂട് അനിയന്ത്രിതമാകുന്നതിന് കാരണമാകുന്നു

മറ്റൊരു കാരണം, രാജസ്ഥാൻ  ഉപ ഉഷ്ണമേഖലാ കാലാവസ്ഥാ മേഖലയിലാണ് ഉൾപ്പെടുന്നത് എന്നതാണ്, അതിനാൽ താപനില പലപ്പോഴും 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്.

മേഘത്തിന്റെ അഭാവവും ഈ പ്രദേശത്തിന്റെ വരൾച്ചയും ഇവിടുത്തെ ചൂടിനെ തീവ്രമാക്കുന്നു.

"ലൂ" എന്നറിയപ്പെടുന്ന ചൂടുകാറ്റ് വേനൽക്കാലത്ത് രാജസ്ഥാനിലുടനീളം വീശുന്നു.

വടക്ക്പടിഞ്ഞാറ് നിന്ന് ഉത്ഭവിക്കുന്ന ഈ കാറ്റ്  ചൂട് വർദ്ധിപ്പിക്കുന്നു.

മറ്റൊരു കാരണം, ഏപ്രിൽ, മെയ്, ജൂൺ  മാസങ്ങളിൽ ഇവിടെ വീശുന്ന  തെക്കുപടിഞ്ഞാറൻ കാറ്റിന്  തീവ്രത വളരെ കുറവാണ്, അതിനാൽ അറബിക്കടലിൽ നിന്ന് ഈർപ്പം വരുന്നില്ല.

അതേ സമയം വടക്ക്-കിഴക്കൻ കാറ്റിന് താപനില കുറയ്ക്കാമെങ്കിലും ആരവലി പർവതനിരകൾ കാരണം കാറ്റ് ഇവിടേക്ക് എത്തുന്നില്ല. 

ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടുത്തെ മഴക്കാലമെങ്കിലും വളരെക്കുറച്ച് മഴ മാത്രമാണ് ലഭിക്കുന്നത്. 

ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഇവിടുത്തെ മഴക്കാലമെങ്കിലും വളരെക്കുറച്ച് മഴ മാത്രമാണ് ലഭിക്കുന്നത്. 

മരുഭൂമിക്ക് സമാനമായ അവസ്ഥയിൽ ഭൂമിക്ക് ഈർപ്പം നിലനിർത്തുവാൻ സാധിക്കാതെ വരികയും അത് ഈർപ്പം കുറഞ്ഞ സ്ഥിതി കൊണ്ടുവരികയും ചെയ്യുന്നു. അതിനാൽ  വരണ്ട ചൂട് കൂടുതൽ തീവ്രമായി അനുഭവപ്പെടുന്നു. 

ഏഷ്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന ഇടം

A.മൂന്നാർ B.വാഗമൺ C.അതിരപ്പിള്ളി