Search
  • Follow NativePlanet
Share
» » ഏഷ്യയുടെ സ്കോട്ലൻഡ്, കാറ്റിനും മഴയ്ക്കുമൊപ്പം വാഗമൺ കുന്നിലേക്ക് ഒരു യാത്ര

ഏഷ്യയുടെ സ്കോട്ലൻഡ്, കാറ്റിനും മഴയ്ക്കുമൊപ്പം വാഗമൺ കുന്നിലേക്ക് ഒരു യാത്ര

കോടമഞ്ഞും കുളിരും, ഇറങ്ങി വന്നൊൽ അത്ര പെട്ടന്നൊന്നും ഇവിടുത്തെ കോടമഞ്ഞ് പോകില്ല, ക്ഷമയോടെ കാത്തുനിൽക്കണം. അതങ്ങു മാറിയാല്‍ തെളിഞ്ഞു വരുന്ന കാഴ്ചകളുടെ ഭംഗിയാണെങ്കിൽ പറയുകയും വേണ്ട. ഏതു സ്ഥലത്തെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നതെന്നല്ലേ, സംശയിക്കേണ്ട നമ്മുടെ വാഗമൺ തന്നെ. മഴയും മഞ്ഞും വെയിലും ചൂടും എന്നിങ്ങനെ ഏതു കാലാവസ്ഥയിലും ധൈര്യത്തോടെ കയറിവരാൻ പറ്റുന്ന വാഗമൺ തന്നെ!

മഴ, മഞ്ഞ്, പ്രകൃതിഭംഗി, ഓഫറോഡ് യാത്ര എന്നിങ്ങനെ ഏതും ഇവിടെ വാഗണ്ണിലെടുക്കും! അതുകൊണ്ടുതന്നെ ആര് ഇവിടെ വന്നാലും അവർക്ക് ഇഷ്ടമാകുന്ന എന്തെങ്കിലും കാഴ്ചകൾ ഇവിടെ കാണുകയും ചെയ്യാം.ഏഷ്യയുടെ സ്കോട്ലൻഡ് എന്നും വാഗമൺ അറിയപ്പെടുന്നു. ഒരു വൈകുന്നേരത്തോടു കൂടി വാഗമണ്ണിലെത്തി, ഒരു രാത്രിയും പിറ്റേന്ന് ഒരു പകലും ചിലവഴിച്ച് പോകുന്ന വിധത്തിലാണ് വാഗമൺ യാത്രകൾ മിക്കവരും പ്ലാന്‍ ചെയ്യുന്നത്.

Vagamon Tourism

PC: Unsplash

കോട്ടയംകാർക്കും എറണാകുളത്തുനിന്നും ഇടുക്കിയിൽ നിന്നും വരുന്നവർക്ക് വാഗമൺ മിക്കപ്പോഴും അവരുടെ ഹാങ്ഔട്ട് പ്ലേസാണ്. ഒരു വൈകുന്നേരം എത്തി, വെറുതേ കുറച്ച് കാഴ്ചകളൊക്കെ കണ്ട് രാത്രിയോടെ തിരിച്ചിറങ്ങുന്ന സ്ഥലം. പ്രത്യേകം കാഴ്ചകൾ കാണാൻ പ്ലാൻ ചെയ്തുള്ള യാത്രയല്ല ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഞ്ഞും തണുപ്പും തീർക്കുന്ന ആംബിയൻസിൽ തിരികെ ഇറങ്ങുന്നതും ഇവിടുത്തെ രസകരമായ അനുഭവങ്ങളിലൊന്നാണ്.

വാഗമൺ എന്ന കംപ്ലീറ്റ് പാക്കേജ്!

സന്ദർശകർക്ക് വേണ്ടതെല്ലാം ഒരുക്കുന്ന വാഗമൺ ഒരു കംപ്ലീറ്റ് പാക്കേജ് ആണെന്ന് പറയാതെ വയ്യ!മൊട്ടക്കുന്ന്, പൈൻ ഫോറസ്റ്റ്, തങ്ങൾപാറ, പേരറിയുന്നതും അറിയാത്തതുമായ വെള്ളച്ചാട്ടങ്ങൾ, വാഗമൺ ലേക്ക്, എന്നിങ്ങനെ കണ്ടറിയേണ്ടതായ ഒരുപാട് ഇടങ്ങൾ ഇവിടെയുണ്ട്. സാഹസിക യാത്രയാണെങ്കിലും ക്യാംപിങ്ങോ, പ്രകൃതിയിലൂടെയുള്ള നടത്തമോ, മഴ ആസ്വദിക്കലോ എന്നിങ്ങനെ എന്ത് പ്ലാൻ ആണെങ്കിലും അതിനുത്തരം വാഗമണ്ണിലുണ്ട്

വാഗമണ്ണിലെ മൊട്ടക്കുന്ന്

വാഗമൺ എന്നു കേള്‍ക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ചിത്രങ്ങളിലൊന്ന് ഇവിടുത്തെ മൊട്ടക്കുന്നിന്‍റെയാണ്. കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന മൊട്ടക്കുന്നുകൾ പച്ചപുതച്ചു നിൽക്കുന്ന കുന്നുകളാണ്. മഴക്കാലത്ത് നല്ല പച്ചനിറമാണെങ്കിൽ വേനലിൽ ഇതിന്റെ നിറം മാറും. ഇതുവഴി നടക്കുവാനും വെറുതെയിരിക്കുവാനുമൊക്കെയാണ് ആളുകൾ താല്പര്യം കാണിക്കുന്നത്.

vagamon mottakkunnu

PC:Ragul.r

പൈൻ ഫോറസ്റ്റ്

വാഗമണ്ണിലെ മറ്റൊരു പ്രധാന കാഴ്ച ഇവിടുത്തെ പൈൻ ഫോറസ്റ്റ് ആണ്. ബ്രിട്ടീഷുകാരുടെ കാലത്തെ ഈ പൈൻ ഫോറസ്റ്റ് ഏക്കറുകൾ വിസ്തൃതിയുള്ളതാണ്. പൈൻ വാലി എന്നും ഇതറിയപ്പെടുന്നു. ഏതു സീസണിലും സഞ്ചാരികളുടെ തിരക്ക് ഇവിടെ അനുഭവപ്പെടുന്നു. വാഗമണ്ണില്‍ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരെയാണ് ഇവിടമുള്ളത്. പൈൻമരക്കാടുകൾ ഒരു സിനിമാ ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ്.

വാഗമൺ തടാകം

തേയിലത്തോട്ടങ്ങൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകവും അവിടുത്തെ മനോഹരമായ കാഴ്ചകളുമാണ് വാഗമണ്‍ ലേക്കിലുള്ളത്. ബോട്ടിങ്ങ് സൗകര്യങ്ങളുള്ള ഈ ലേക്ക് ടൗണിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. വാഗമൺ യാത്രയിൽ മറക്കാതെ സന്ദർശിക്കേണ്ട സ്ഥലം കൂടിയാണ്.

vagamon lake

PC:Aabid Sakir/ Unsplash

പാലൊഴുകും പാറ വെള്ളച്ചാട്ടം

വാഗമണ്‍ യാത്രയിൽ അധികമാരും കേട്ടിട്ടും പോയിട്ടുമില്ലാത്ത സ്ഥലമാണ് പാലൊഴുകുംപാറ വെള്ളച്ചാട്ടം. മഴക്കാലമായാൽ പാറക്കെട്ടിലൂടെ, തട്ടുതട്ടായി ചാലുകീറിവിട്ടപോലെയാണ് പാലൊഴുകും പാറ വെള്ളച്ചാട്ടത്തിന്റെ കാഴ്ച. കുത്തിയൊലിച്ചുവരുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതീവരസകരമാണ്. ഏകദേശം 150 അടി ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം താഴെ പാറക്കെട്ടിലേക്ക് വീഴുന്നത്. വാഗമണ്ണിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരത്തിലാണ് വെള്ളച്ചാട്ടമുള്ളത്.

vagamon tourist places

PC:Avin CP/Unsplash

വാഗമണ്ണിലേക്ക് വരാൻ

കോട്ടയം ജില്ലയിലെ പാലായില്‍ നിന്നും ഈരാറ്റുപേട്ട- തീക്കോയി-വെള്ളികുളം വഴിയാണ് വാഗമണ്ണിലേക്കുള്ള റൂട്ട്. 37 കിലോമീറ്ററാണ് ദൂരം. തൊടുപുഴ വഴി വരുമ്പോൾ മൂലമറ്റം-പുളളിക്കാനം വഴിയും മൂന്നാറിൽ നിന്ന വരുമ്പോൾ കട്ടപ്പന വഴിയും വാഗമണ്ണിൽ എത്താം. ഈ രണ്ട് റൂട്ടിലും നൂറ് കിലോമീറ്ററോളമാണ് യാത്രാ ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+