വാലന്‍റൈൻ ദിനത്തിൽ കൊച്ചിയിൽ ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണന്നു നോക്കാം
മറൈൻ ഡ്രൈവ് പ്രണയിക്കുന്നവരുടെ കേന്ദ്രമായ ഇവിടെ വരാതെ എന്തു വാലന്‍റൈൻസ് ഡേ?!
സുഭാഷ് പാര്‍ക്ക് സ്വസ്ഥമായിരുന്ന വർത്തമാനം പറഞ്ഞു സമയം കളയുവാൻ ഇവിടേക്ക് വരാം
ക്യൂന്‍സ് വാക്ക് വേ രാത്രിയായാലും പകലായാലും വന്നിരിക്കുവാൻ ഏറ്റവും രസകരമായ ഇടം
ഫോർട്ട് കൊച്ചി പ്രിയപ്പെട്ട ആൾക്കൊപ്പം ഇവിടെ വന്നിരിക്കുന്നതിന്‍റെ സുഖം ഒന്നു വേറെതന്നെയാണ്.
ഫോർട്ട് കൊച്ചി ബീച്ച് ഫോർട്ട് കൊച്ചിയുടെ തിരക്ക് ഇഷ്ടമില്ലാത്തവർക്ക് ഇവിടേക്കിറങ്ങാം.
മംഗളവനം പ്രകൃതിയും പച്ചപ്പുമാണ് തേടുന്നതെങ്കിൽ കൊച്ചിയുടെ ശ്വാസകോശമായ മംഗളവനത്തിലേക്ക് വരാം
ചെറായി ബീച്ച് കൊച്ചിയിലെ വൈകുന്നേരങ്ങൾ ഏറ്റവും മനോഹരവും കളർഫുള്ളും ആകുന്ന സ്ഥലമാണിത്.
മട്ടാഞ്ചേരി പ്രണയിക്കുന്ന ആളുടെ കയ്യും പിടിച്ച് കൊച്ചിയിൽ നടക്കുവാൻ പറ്റിയ സ്ഥലം മട്ടാഞ്ചേരിയും ഇവിടുത്തെ തെരുവുകളും ആണ്
മാളുകൾ ഷോപ്പിങ്ങും ഭക്ഷണവും ആണ് വാലന്‍റൈൻ ദിനത്തിലെ പരിപാടികളെങ്കിൽ ഇഷ്ടം പോലെ മാളുകൾ ഉണ്ടല്ലോ... അവിടേക്ക് വരാം