Tap to Read ➤

നാലമ്പല ദര്‍ശനം... കര്‍ക്കിടകത്തിന്‍റെ പുണ്യം നേടാം

നാലമ്പദ ദര്‍ശനത്തെക്കു‌റിച്ച് അറിയേണ്ടതെല്ലാം
Elizabath Joseph
ദശരഥ മഹാരാജാവിന്‍റെ പുത്രൻമാരായ ശ്രീരാമൻ, ഭരതൻ,ലക്ഷ്മണൻ, ശത്രുഘനൻ എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല ദർശനം
തൃശൂര്‍- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍.
തൃപ്രയാറപ്പനെ തൊഴുത് ആരംഭിക്കുന്ന നാലമ്പല യാത്ര ഭരതനെ പ്രതിഷ്ഠിച്ചിരിക്കുന്ന കൂടൽമാണിക്യം പോയി അവിടുന്ന് ലക്ഷ്മണനെ കാണുവാനായി തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലും തുടര്‍ന്ന് പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലും പോകും.
തൃപ്രയാർ നിർമാല്യദർശനം, ഇരിങ്ങാലക്കുട ഉഷ:പൂജ, മൂഴിക്കുളത്ത് ഉച്ചപൂജ, പായമ്മൽ അത്താഴപൂജ എന്നിങ്ങനെ നടത്തണമെന്നാണ് വിശ്വാസം,
തൃപ്രയാർ ശ്രീരാമക്ഷേത്രത്തില്‍ പുലര്‍ച്ചെ 3.30ന് നട തുറക്കും. 7.30 മുതല്‍ 10.30 വരെ മറ്റു പൂജകള്‍ക്കായി ഇവി‌ടെ നട അടയ്ക്കുവാറില്ല. നട അടയ്ക്കുന്നത് ഉച്ചയ്ക്ക് 12.00 മണിക്കാണ്. തൃപ്രയാർ ശ്രീരാമക്ഷേത്രത്തില്‍ വൈകിട്ട് 4.30ന് നട തുറക്കും. നട അടയ്ക്കുന്നത് രാത്രി 8 .00 മണിക്കാണ്.
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തില്‍ രാവിലെ 3.30ന് നട തുറന്ന് 11 മണിക്ക് നട അടയ്ക്കും. ക്ഷേത്രത്തില്‍ വൈകിട്ട് 5.00ന് നട തുറക്കും.
മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തില്‍ രാവിലെ 5.00 മണിക്ക് നട തുറന്ന് 12ന് നട അ‌ടയ്ക്കും. ക്ഷേത്രത്തില്‍ വൈകിട്ട് 5.00ന് നട തുറക്കും.
പായമ്മേല്‍ ശത്രുഘന ക്ഷേത്രത്തില്‍ രാവിലെ 5 മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് 1.30ന് നട അ‌ടയ്ക്കും .വൈകിട്ട് 5.00ന് നട തുറന്ന് രാത്രി 9ന് നട അ‌ടയ്ക്കും.
രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദർശനം കണക്കാക്കുന്നത്
കര്‍ക്കിടക മാസത്തില്‍ നാലമ്പലങ്ങളില്‍ ക്ഷേത്രദര്‍ശനം ന‌ടത്തണമെന്നും ഒരു ദിവസം തന്നെ നാലി‌ടങ്ങളും സന്ദര്‍ശിക്കുന്നത് അഭിമാക്യമാണെന്നുമാണ് വിശ്വസിച്ചുപോരുന്നത്.
കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശന പാക്കേജ്, കര്‍ക്കി‌ടക പുണ്യത്തിനായി പോകാം..
നാലമ്പല ദര്‍ശന പാക്കേജ്