Search
  • Follow NativePlanet
Share
» »കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശന പാക്കേജ്, കര്‍ക്കി‌ടക പുണ്യത്തിനായി പോകാം..

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശന പാക്കേജ്, കര്‍ക്കി‌ടക പുണ്യത്തിനായി പോകാം..

കര്‍ക്കിടകത്തില്‍ തൃശൂര്‍ ജില്ലയിലെ നാലമ്പലങ്ങളിലേക്ക് കെഎസ്ആര്‍ടിസി പതിനാല് ജില്ലകളില്‍ നിന്നും പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

കര്‍ക്കിടകമായതോട‌െ നാലമ്പല ദര്‍ശനത്തിനും തിരക്കേറിയിരിക്കുകയാണ്. ശ്രീരാമ ലേമണ് ഭരേ - ശത്രുഘ് നൻമാർ കുടിയിരിക്കുന്ന ക്ഷേത്രങ്ങള്‍ രാമായണ മാസത്തില്‍ സന്ദര്‍ശിക്കുന്നത് പുണ്യം നല്കുമെന്നാണ് വിശ്വാസം. തൃശ്ശൂര്‍, കോട്ടയം, മലപ്പുറം, എറണാകുളം ജില്ലകളില്‍ നാലമ്പലങ്ങള്‍ ഉണ്ടെങ്കിലും തൃശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ക്കാണ്പ്രാധാന്യം കൂടുതലുള്ളത്. മോക്ഷഭാഗ്യത്തിന് കര്‍ക്കിടക മാസത്തില്‍ നാലമ്പലങ്ങളില്‍ ക്ഷേത്രദര്‍ശനം ന‌ടത്തണമെന്നും ഒരു ദിവസം തന്നെ നാലി‌ടങ്ങളും സന്ദര്‍ശിക്കുന്നത് അഭിമാക്യമാണെന്നുമാണ് വിശ്വസിച്ചുപോരുന്നത്. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദർശനലത്ത
കണക്കാക്കുന്നത്. കര്‍ക്കിടകത്തില്‍ തൃശൂര്‍ ജില്ലയിലെ നാലമ്പലങ്ങളിലേക്ക് കെഎസ്ആര്‍ടിസി പതിനാല് ജില്ലകളില്‍ നിന്നും പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. കെഎസ്ആര്‍‌ടിസി പാക്കേജ് വഴി എങ്ങനെ നാലമ്പല ദര്‍ശനം നടത്താമെന്നും ‌ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നോക്കാം.

തൃശ്ശൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍

തൃശ്ശൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍

തൃശൂര്‍- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെ‌‌ട്ട നാലമ്പലങ്ങള്‍.

ദര്‍ശന ക്രമം

ദര്‍ശന ക്രമം

തൃപ്രയാറപ്പനെ തൊഴുത് ആരംഭിക്കുന്ന നാലമ്പല യാത്ര കൂടൽമാണിക്യം ക്ഷേത്രത്തിലേക്കാണ് അടുത്തതായി പോകുന്നത്. തൃപ്രയാറിൽ നിന്നും 25 കിലോമീറ്റർ മാറിയാണ് കൂ‌ടല്‍ മാണിക്യം ഭരതനെ പ്രതിഷ്ഠിച്ചിരിക്കുന്ന കൂടൽമാണിക്യം ഉള്ളത്. ഭരതനെ തൊഴുത് ലക്ഷ്മണനെ കാണുവാനായി തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലേക്കാണ് അ‌ടുത്തയാത്ര. ഇവി‌ടെ നിന്നും പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലേക്ക് പോയി ദര്‍ശനം നടത്തുന്നതോടെ നാലമ്പല ദര്‍ശനം കഴിയും.

ദര്‍ശന സമയം രാവിലെ

ദര്‍ശന സമയം രാവിലെ

തൃപ്രയാർ ശ്രീരാമക്ഷേത്രത്തില്‍ പുലര്‍ച്ചെ 3.30ന് നട തുറക്കും. 7.30 മുതല്‍ 10.30 വരെ മറ്റു പൂജകള്‍ക്കായി ഇവി‌ടെ നട അടയ്ക്കുവാറില്ല. നട അടയ്ക്കുന്നത് ഉച്ചയ്ക്ക് 12.00 മണിക്കാണ്. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തില്‍ രാവിലെ 3.30ന് നട തുറന്ന് 11 മണിക്ക് നട അടയ്ക്കും. മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തില്‍ രാവിലെ 5.00 മണിക്ക് നട തുറന്ന് 12ന് നട അ‌ടയ്ക്കും. പായമ്മേല്‍ ശത്രുഘന ക്ഷേത്രത്തില്‍ രാവിലെ 5 മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് 1.30ന് നട അ‌ടയ്ക്കും.

വൈകിട്ട്

വൈകിട്ട്

തൃപ്രയാർ ശ്രീരാമക്ഷേത്രത്തില്‍ വൈകിട്ട് 4.30ന് നട തുറക്കും. നട അടയ്ക്കുന്നത് രാത്രി 8 .00 മണിക്കാണ്. ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തില്‍ വൈകിട്ട് 5.00ന് നട തുറക്കും. മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തില്‍ വൈകിട്ട് 5.00ന് നട തുറക്കും. പായമ്മേല്‍ ശത്രുഘന ക്ഷേത്രത്തില്‍ വൈകിട്ട് 5.00ന് നട തുറന്ന് രാത്രി 9ന് നട അ‌ടയ്ക്കും.

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശന പാക്കേജ്

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശന പാക്കേജ്

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി നാലമ്പല ദര്‍ശന തീർത്ഥാടന യാത്ര നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ച് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കും. ജൂലായ് മാസം 17 മുതല്‍ ആഗസ്റ്റ്‌ 16 വരെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ത്ഥാടന യാത്രകള്‍ നടത്തും. അതിരാവിലെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുന്‍പായി ദര്‍ശനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്‍ശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ തൃശ്ശൂർ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പതിവ് സ്പെഷ്യൽ സർവ്വീസുകളും കെഎസ്ആർടിസി നടത്തും.

 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം സിറ്റി : 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776,9995793129
കാട്ടാകട : 9746970994, 0471 2290381
പാപ്പനംതോട് : 9495292599, 9447323208
നെയ്യാറ്റിന്‍കര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545

കൊല്ലം ജില്ല

കുളത്തൂപ്പുഴ : 9447057841, 9544447201,
9846690903, 9605049722
ചാത്തന്നൂര്‍ : 9947015111
കൊട്ടാരകര : 9495872381, 9446787046, 9946527285
ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9447721659,8921950903, 9496675635
പുനലൂര്‍ : 9446358456

പത്തനംതിട്ട ജില്ല

തിരുവല്ല : 9744348037,9074035832,6238302403, 9447566975
അടൂര്‍ : 9846460020,9207014930,9447302611, 8075300936
പത്തനംതിട്ട : 9847042507,9495752710,6238309941

ആലപ്പുഴ , കോട്ടയം, ഇടുക്കി

ആലപ്പുഴ , കോട്ടയം, ഇടുക്കി

ആലപ്പുഴ ജില്ല

ഹരിപ്പാട് : 9947812214,9447975789,9947573211
ചേര്‍ത്തല : 9633305188,9961412798,9846507307.

ചെങ്ങന്നൂര്‍ : 0479 2452352, 9446191197,
9496726515, 9497437656,
9846373247.

കായംകുളം : 9605154114, 9605440234,
8590582667,9447976834,
9400441002.

മാവേവലിക്കര : 0479 2302282,9947110905, 9446313991

ആലപ്പുഴ : 9544258564, 9895505815,

8075034989, 9495442638,
9656277211, 9400203766.
എടത്വ : 9846475874, 9947059388, 04772215400


കോട്ടയം ജില്ല

പാലാ : 0482-2212250 (24×7),
9446587220, 6238385021
കോട്ടയം : 8547832580, 9495876723
പൊന്‍കുന്നം : 6238181406, 0408 28221333,9447710007, 9400254908,9447391123.
ചങ്ങനാശ്ശേരി : 9400861738, 9447502658


ഇടുക്കി ജില്ല

മുന്നാര്‍ : 9446333131, 6282019884
കുമിളി 9447800893, 9495160207, 04869224242

എറണാകുളം, തൃശ്ശൂര്‍,മലപ്പുറം, പാലക്കാട്

എറണാകുളം, തൃശ്ശൂര്‍,മലപ്പുറം, പാലക്കാട്

എറണാകുളം ജില്ല

എറണാകുളം, തൃശ്ശൂര്‍,മലപ്പുറം, പാലക്കാട് ജില്ല
അങ്കമാലി : 8547279264, 0484 2453050
കോമംഗലം : 9447984511, 9446525773
പിറവം: 9847851253, 9497382752
മാള : 9745087060
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212

തൃശ്ശൂര്‍ ജില്ല

ചാലക്കുടി : 9074503720 ,9747557737
ഇരിഞ്ഞാലക്കുട: 8921163326
തൃശൂര്‍ : 9847851253, 9497382752
.

മലപ്പുറം ജില്ല

മലപ്പുറം : 9447203014,9995726885,9495306404, 04832734950

പെരിന്തല്‍മണ്ണ : 9048848436, 9544088226, 9745611975,04933227342

നിലമ്പൂര്‍: 7012968595,9745047521,9447436967,
04931 223929

പാലക്കാട് ജില്ല

പാലക്കാട് : 8304859018, 9947086128, 9249593579

കോഴിക്കോട് , വയനാട്, കണ്ണൂര്‍

കോഴിക്കോട് , വയനാട്, കണ്ണൂര്‍

കോഴിക്കോട് ജില്ല

താമരശ്ശേരി:99846100728 ,7306218456, 9656580148
തൊട്ടില്‍പാലം : 8921241696
കോഴിക്കോട്: 8589038725 ,9961761708
വടകര: 9495720820
വയനാട് ജില്ല

വയനാട് ജില്ല

9895937213,7012131461,9349149150, 8086490817,9496343835, 9447204881,9447518598, 04936220217


കണ്ണൂര്‍ ജില്ല

കണ്ണൂര്‍: 9496131288,8089463675 ,9048298740
പയ്യന്നൂര്‍:9496028093, 9745534123
തലശ്ശേരി:9562070490, 9496176205

പിതൃതര്‍പ്പണത്തിന് തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് പോകാം... പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസിപിതൃതര്‍പ്പണത്തിന് തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് പോകാം... പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

ഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാംഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാം

Read more about: temple ksrtc pilgrimage thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X