പുരാതന നഗരമായ വാരണാസിയിലെ പരിചയപ്പെട്ടിരിക്കേണ്ട കാഴ്ചകളും വിശേഷങ്ങളും!!
Elizabath Joseph
പുരാതന നഗരം
ബനാറസ് എന്നും കാശി എന്നും അറിയപ്പെടുന്ന വാരണാസി, ലോകത്തിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നാണ്. ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്താണ് കാശി സ്ഥിതി ചെയ്യുന്നത്.
ഹിന്ദുമത വിശ്വാസപ്രകാരം പുണ്യനഗരമായാണ് വാരണാസി കരുതപ്പെടുന്നത്. ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.
മോക്ഷം
കാശി വിശ്വനാഥ ക്ഷേത്രം
ഹിന്ദുവും ജൂതനും ബുദ്ധനും ഒന്നിക്കുന്ന വാരണാസിയിലെ ഏറ്റവും പ്രധാന ഇടമാണ് കാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറ് ഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
വാരണാസിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് ഗംഗയിലേക്കുള്ള കൽപ്പടവുകളിൽ വച്ചാണ്. മണികർണിക ഘാട്ട് എന്നാണ് ഇവിടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ഘാട്ട് അറിയപ്പെടുന്നത്.
അസി ഘട്ട്
വാരണാസിയിലെ ഏറ്റവും മനോഹരമായ ഘട്ടുകളിൽ ഒന്നാണ് അസി ഘട്ട്.
ഗംഗാ ആരതി
മൺചെരാതിൽ അഗ്നിപകർന്ന് ഗംഗാ ദേവിയെ ആരാധിച്ചു പൂജിക്കുന്ന ഈ ചടങ്ങിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്
മാർക്കറ്റുകൾ
പ്രത്യേകിച്ച് ഒന്നും മേടിക്കുവാനില്ലെങ്കിൽ പോലും വളരെ വ്യത്യസ്തമാ ഒരനുഭവം നല്കുന്ന ഒന്നാണ് വാരണാസിയിലെ മാർക്കറ്റുകളിലൂടെയുള്ള നടത്തം
സാരാനാഥ്
വാരണാസിയ്ക്കു പുറമേ ഇവിടെ കണ്ടിരിക്കേണ്ട സ്ഥലമാണ് സാരാനാഥ്. വാരണാസിയിലെ ബുദ്ധ വിശ്വാസികളുടെ കേന്ദ്രമാണിത്
ദമ്പതികള്‍ക്കും പ്രണയിതാക്കള്‍ക്കും സ്നാനം നിഷിദ്ധമായ വാരണാസിയിലെ വിശുദ്ധ ഘാട്ട്!!