കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് കായലോര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടാം
Elizabath Joseph
കായലോരങ്ങളിലൂടെ
കെട്ടുവള്ളത്തിലൂടെയുള്ള യാത്രയും നാടന്‍ ഭക്ഷണവും സൂര്യാസ്തമയ കാഴ്ചകളും കരയിലെ ജീവിതങ്ങളും എല്ലാം കണ്ടും ഓര്‍മ്മിച്ചുമുള്ള കായല്‍ യാത്രകള്‍ക്ക് പറ്റിയ ഒരുപാട് ഇടങ്ങള്‍ കേരളത്തിലുണ്ട്
കുമരകം
പച്ചപ്പും ഹരിതാഭയുമായി തിളങ്ങി നില്‍ക്കുന്ന കുമരകം കേരള വിനോദ സഞ്ചാരത്തിന്റെ അടയാളമാണ്. വേമ്പനാട്ടു കായലിന്റെ കാഴ്ചകളും അവിടുത്തെ ദ്വീപുകളും തനി നാടന്‍ കാഴ്ചകളും രുചികളുമെല്ലാം ഈ കുമരക യാത്രയില്‍ പരിചയപ്പെടാം.
കാണാം
കുമരകം പക്ഷി സങ്കേതം, ബേ ഐലന്റ് ഡ്രിഫ്റ്റ്‌വുഡ് മ്യൂസിയം,പാതിരാമണൽ തുടങ്ങിയ ഇടങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കാം
ആലപ്പുഴ
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കനാലുകള്‍ക്ക് പ്രസിദ്ധമാണ്.
പ്രിയപ്പെട്ടത്
വള്ളം കളികളും കരകളിലെ ക്ഷേത്രങ്ങളും ജീവിത രീതികളും ആലപ്പുഴയെ സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കുന്നു.
കുട്ടനാട്
കൗതുകക്കാഴ്ചകളാണ് കുട്ടനാടിന്‍റെ പ്രത്യേകത. കായല്‍ക്കാഴ്ചകളിലെ സൗന്ദര്യമാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നത്.
ഹൗസ് ബോട്ട്
കുട്ടനാട് എത്തിയാല്‍ ഹൗസ് ബോട്ടിലെ യാത്രയും താമസവും നിര്‍ബന്ധമാണ്. കുറഞ്ഞ പാക്കേജിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഹോം സ്റ്റേകള്‍ താമസത്തിനായി തിരഞ്ഞെടുക്കാം.
വലിയപറമ്പ
കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ കായലുകളില്‍ ഒന്നാണ് കാസര്‍കോഡ് ജില്ലയുടെ ഭാഗമായ വലിയപറമ്പ. വളരെ കുറച്ചു കാലം കൊണ്ടു മാത്രം സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമായതാണ് ഇവിടം.
മത്സ്യബന്ധന ഗ്രാമം
കവ്വായി കായല്‍ കരയില്‍ നിന്നും വേര്‍തിരിക്കുന്ന ഈ ദ്വീപ് ചെറുവത്തൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ്. മത്സ്യബന്ധന ഗ്രാമം എന്ന പേരിലാണ് ഇവിടം കൂടുതലും പ്രസിദ്ധമായിരിക്കുന്നത്.
കൊല്ലം
'ഗേറ്റ് വേ സിറ്റി ഓഫ് കേരള ബാക്ക് വാട്ടേഴ്സ്' എന്നാണ് കൊല്ലം അറിയപ്പെടുന്നത് തന്നെ, ലോകപ്രസിദ്ധ സഞ്ചാരിയായ ഇബ്നു ബത്തൂത കൊല്ലത്തെ അഞ്ച് പ്രധാന തുറമുഖങ്ങളിലൊന്നായി ആണ് വിശേഷിപ്പിച്ചത്
കാണാം
അഷ്ടമുടി തടാകം, മൺറോ ദ്വീപ്, ആലുംകടവ്, അമൃതപുരി എന്നിവയാണ് ഇവിടുത്തെ മനോഹരമായ കായൽ സ്ഥലങ്ങൾ.
ചൂണ്ടയിടാന്‍ ബെസ്റ്റ് ഈ സ്ഥലങ്ങള്‍... യാത്രാ ലിസ്റ്റിലേക്ക് ചേര്‍ക്കാം ഈ നാടുകളെ