Tap to Read ➤

ഈ വർഷത്തെ അവസാന പൂർണ്ണ ചന്ദ്രഗ്രഹണം 8ന് ; ഇന്ത്യയിൽ കാണാം ഈ നഗരങ്ങളിൽ

പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ദൃശ്യമാകുന്ന സമയം
Elizabath Joseph
നവംബർ 8നാണ് ഈ വർഷത്തെ അവസാനത്തെ പൂർണ്ണ ചന്ദ്രഗ്രഹണം (Lunar Eclipse 2022) നടക്കുന്നത്
എട്ടിന് വൈകിട്ട് 5:32 ന് ആരംഭിച്ച് 6:18 വരെ നീണ്ടു നിൽക്കും. ഒരു മണിക്കൂര്‍ 24 മിനിറും 28 സെക്കൻഡും ദൈർഘ്യം ഈ ഗ്രഹണത്തിനുണ്ടായിരിക്കും.
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നത് . ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുക.
വർഷത്തെ അവസാനത്തെ പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ കാണുവാൻ കഴിയുന്ന സമയം
ഡൽഹി
(ഭാഗിക ചന്ദ്രഗ്രഹണം): വൈകുന്നേരം 05:32 ന് തുടങ്ങി 06:18 ന് അവസാനിക്കും.
കൊൽക്കത്ത (പൂർണ ചന്ദ്രഗ്രഹണം ) വൈകുന്നേരം 4:56 മുതൽ വൈകീട്ട് 6:18 വരെ
ബെംഗളൂരു
 (ഭാഗിക ചന്ദ്രഗ്രഹണം): വൈകുന്നേരം 5:53 മുതൽ 6:18 വരെ
ചെന്നൈയിൽ
(ഭാഗിക ചന്ദ്രഗ്രഹണം): വൈകുന്നേരം 5:42 മുതൽ 6:18 വരെ
ഗുവാഹട്ടി
(പൂർണ ചന്ദ്രഗ്രഹണം ) വൈകുന്നേരം 4:37 മുതൽ
 6: 18 വരെ
ഇനി വരുന്ന അടുത്ത പൂർണ്ണ ചന്ദ്രഗ്രഹണം 2025-മാര്‍ച്ച് 14 നാണ്.
2023ല്‍ രണ്ട് സാധാരണ ചന്ദ്രഗ്രഹണങ്ങൾ നടക്കും. ആദ്യത്തേത് 2023 മെയ് 5, 6 തിയ്യതികളിലും രണ്ടാമത്തേത് ഒക്ടോബര്‍ 28,29 തിയ്യതികളിലും ആയിരിക്കും.
പിടിവിട്ട് പായും..!! ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനുകൾ
വേഗതയേറിയ ട്രെയിനുകൾ