#Travel വഴി ട്വിറ്റർ ലോകത്തെ യാത്രകളില്‍ എങ്ങനെ ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് നോക്കാം...
Elizabath Joseph
ട്വിറ്റര്‍ ട്രാവല്‍ റിപ്പോര്‍ട്ട്
യാത്രയുമായി ബന്ധപ്പെട്ട തനിച്ചുള്ള യാത്രകൾ, ഗ്രൂപ്പ് യാത്രകൾ, കുടുംബ യാത്രകൾ, റൊമാന്റിക് സ്ഥലങ്ങൾ തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
യാത്രാ ട്വീറ്റുകളുടെ ശരാശരി എണ്ണം ഓരോ പാദത്തിലും ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു
കൊവിഡിന് ശേഷം ആളുകള്‍ യാത്രയെ ഏറെ കരുതലോടുകൂടിയാണ് സമീപിക്കുന്നത്.
പോകേണ്ട സ്ഥലങ്ങള്‍, സീസണുകള്‍, ഭക്ഷണം, യാത്രാനുഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അവര്‍ വളരെ ജാഗ്രത പുലര്‍ത്തുന്നു. തെറ്റായ തീരുമാനങ്ങളാലും വിവരങ്ങളാലും തങ്ങളുടെ യാത്രകള്‍ നശിപ്പിക്കുവാന്‍ ആരും ആഗ്രഹിക്കുന്നില്ല.
ഒരു ഹാഷ്ടാഗ് മതി!!
വളരെ എളുപ്പത്തില്‍ ഒരു ഹാഷ്ടാഗ് വഴി നിങ്ങളെ ശരിയായ കമ്മ്യൂണിറ്റിയിലോ ഗ്രൂപ്പിലോ എത്തിക്കുവാന്‍ ട്വിറ്ററിന് സാധിക്കും. ശരിയായ ഹോട്ട്‌പോട്ടുകളും ആളുകളെയും കണ്ടെത്തുന്നതിനും ട്വിറ്റര്‍ സഹായിക്കുന്നു.
ഇപ്പോഴെല്ലാം സാധാരണ നിലയിലേക്ക് തിരികെ വരുന്നതിനാല്‍ ജീവിതം പര്യവേക്ഷണം ചെയ്യാനും വലിയ പരിപാടികളില്‍ പങ്കെടുക്കുവാനും പരസ്പരം കണക്റ്റഡ് ആയിരിക്കുവാനും ആളുകളുമായി ബന്ധപ്പെടുവാനുമെല്ലാം ജനങ്ങള്‍ തയ്യാറാകുന്നു.
പഴയപോലെ
യാത്രകളില്‍ ആളുകള്‍ വീണ്ടും ആനന്ദം കണ്ടെത്തുന്ന സമയമാണിത്, വളരെ കാലമായി നീട്ടിവെച്ച അന്താരാഷ്ട്ര യാത്രകളും ബിസിനസുകളും കുടുംബയാത്രകളും വെക്കേഷനുമെല്ലാം വീണ്ടും വന്‍ ശക്തിയില്‍ തിരികെ വന്നിരിക്കുകയാണ്.
#Travel വഴി ട്വിറ്റർ ലോകത്തെ എങ്ങനെ ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് നോക്കാം...