Search
  • Follow NativePlanet
Share
» »#Travel യാത്രകളില്‍ തിരികെ വന്ന് ട്വിറ്റര്‍... എളുപ്പമാക്കാം യാത്രകള്‍

#Travel യാത്രകളില്‍ തിരികെ വന്ന് ട്വിറ്റര്‍... എളുപ്പമാക്കാം യാത്രകള്‍

#Travel വഴി ട്വിറ്റർ ലോകത്തെ എങ്ങനെ ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് നോക്കാം...

ജീവിതം മെല്ല പഴയരീതിയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ പഴയ അനശ്ചിതത്വങ്ങളെല്ലാം മാറി നല്ല നാളെകള്‍ സംഭവിക്കുന്നതിനുള്ള കാത്തിരുപ്പിലാണ് ലോകം. മടങ്ങിവരവിന്‍റെ ഏറ്റവും മികച്ച അടയാളങ്ങളിലൊവ്ന് യാത്രകള്‍ തന്നെയാണ്. പേടിയില്ലാതെ, അത്യാവശ്യം മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ച് ആളുകള്‍ പഴയതുപോലെ തന്നെ യാത്രകളിലേക്ക് തിരികെയെത്തി തുടങ്ങി. ഇപ്പോഴിതാ യാത്രയുമായി ബന്ധപ്പെട്ട തനിച്ചുള്ള യാത്രകൾ, ഗ്രൂപ്പ് യാത്രകൾ, കുടുംബ യാത്രകൾ, റൊമാന്റിക് സ്ഥലങ്ങൾ തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

യാത്രകളെക്കുറിച്ചുള്ള ചര്‍ച്ചകളും ട്വീറ്റുകളുമെല്ലാം സജീവമായതോടെയാണ് ട്വിറ്ററിലെ #Travel വീണ്ടും ഉണര്‍ന്നത്. അനുയോജ്യമായ യാത്രാ പ്ലാനുകൾ ബുക്ക് ചെയ്യുന്നതിനായി അവർ മറ്റ് കമ്മ്യൂണിറ്റികളുമായും കമ്പനികളുമായും സഹ വിനോദ സഞ്ചാരികളുമായും ട്വിറ്ററിൽ ഇടപഴകുന്നതിന്‍റെ ഫലമാണിത്.

സഞ്ചാരികള്‍ക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യുവാനും മറ്റു യാത്രികരുടെ ശുപാര്‍ശകര്‍ സ്വീകരിക്കുവാനും ബ്രാൻഡുകളുമായി ബന്ധപ്പെടാനും എല്ലാം ട്വിറ്റര്‍ ഒരു മികച്ച മാധ്യമമായി വര്‍ത്തിക്കുന്നു.

#Travel വഴി ട്വിറ്റർ ലോകത്തെ എങ്ങനെ ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് നോക്കാം...

#Travel

#Travel

കൊറോണ ലോകത്തെ ബാധിക്കുന്നതിനു മുന്‍പ് ട്വിറ്ററില്‍ ഏറ്റവുമധികം ഉപയോഗിച്ചുകൊണ്ടിരുന്ന ഹാഷ്ടാഗുകളില്‍ ഒന്നായിരുന്നു #Travel. ആയിരക്കണക്കിന് ആളുകള്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുവാനും സഹയാത്രികരുമായി ഇടപഴകുവാനും യാത്രകളെക്കുറിച്ചും കൂടുതല്‍ ഇടങ്ങളെക്കുറിച്ചും അറിയുവാനുമെല്ലാം വലിയ രീതിയില്‍ ട്വിറ്ററിനെ ഉപയോഗപ്പെടുത്തിയിരുന്നു.

യാത്രാ ടിപ്സുകളും കുറഞ്ഞ ചിലവില്‍ യാത്ര പ്ലാന്‍ ചെയ്യുവാനുമെല്ലാം ഉപദേശങ്ങള്‍ ട്വിറ്ററിലെ കമ്മ്യൂണിറ്റികള്‍ വഴി ആളുകള്‍ക്ക് ലഭിക്കുന്നു. ബജറ്റ് പ്ലാനുകളോ, അനുയോജ്യമായ ബദലുകളോ, യാത്ര ചെയ്യാത്ത ലക്ഷ്യസ്ഥാനങ്ങളോ, ഹോട്ടൽ ഡീലുകളോ, അല്ലെങ്കിൽ അവരുടെ യാത്രാ കഥകളും അഭിപ്രായങ്ങളും ലളിതമായി പങ്കിടുന്നതോ ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടുന്നു

കൂടുന്നു

2021 വേനൽക്കാലത്ത് യാത്രാ ട്വീറ്റുകളുടെ എണ്ണം വാർഷിക ശരാശരിയേക്കാൾ 17% കൂടുതലാണ് എന്നാണ് ട്വിറ്ററില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്. യാത്രാ ട്വീറ്റുകളുടെ ശരാശരി എണ്ണം ഓരോ പാദത്തിലും ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

ആളുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം

ആളുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം


കൊവിഡിന് ശേഷം ആളുകള്‍ യാത്രയെ ഏറെ കരുതലോടുകൂടിയാണ് സമീപിക്കുന്നത്. പോകേണ്ട സ്ഥലങ്ങള്‍, സീസണുകള്‍, ഭക്ഷണം, യാത്രാനുഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അവര്‍ വളരെ ജാഗ്രത പുലര്‍ത്തുന്നു. കാരണം തെറ്റായ തീരുമാനങ്ങളാലും വിവരങ്ങളാലും തങ്ങളുടെ യാത്രകള്‍ നശിപ്പിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ യാത്ര ചെയ്യുന്നവര്‍ നാളുകള്‍ മുന്‍പേ തന്നെ ഗവേഷണം ചെയ്യുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. തൽഫലമായി, അനുയോജ്യരായ യാത്രാ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും അവരുമായി ബന്ധപ്പെടുന്നതും ട്വിറ്റര്‍ എളുപ്പമാക്കുന്നു.

 ഒരു ഹാഷ്ടാഗ് മതി!!

ഒരു ഹാഷ്ടാഗ് മതി!!

വളരെ എളുപ്പത്തില്‍, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു ഹാഷ്ടാഗ് വഴി നിങ്ങളെ ശരിയായ കമ്മ്യൂണിറ്റിയിലോ ഗ്രൂപ്പിലോ എത്തിക്കുവാന്‍ ട്വിറ്ററിന് സാധിക്കും. സമാന ചിന്താഗതിക്കാരായ സഞ്ചാരികളുമായി ഇടപഴകാൻ ഇത് നിങ്ങളെ സഹായിക്കും. യാത്രാ താൽപ്പര്യങ്ങൾ ലക്ഷ്യസ്ഥാനങ്ങൾ, അനുയോജ്യമായ ഇതരമാർഗങ്ങൾ, ബീച്ചുകൾ, ഹിൽ സ്റ്റേഷനുകൾ, എന്നിങ്ങനെ നിരവധി ഹാഷ്ടാഗുകളും കമ്മ്യൂണിറ്റികളും യാത്രകള്‍ പോയില്ലെങ്കിലും യാത്രകളുമായി നിങ്ങളെ കൂടുതല്‍ അടുപ്പിക്കുവാനും വളരെ എളുപ്പത്തില്‍ ശരിയായ ഹോട്ട്‌പോട്ടുകളും ആളുകളെയും കണ്ടെത്തുന്നതിനും ട്വിറ്റര്‍ സഹായിക്കുന്നു.

തേടിച്ചെല്ലുന്ന ആളുകള്‍

തേടിച്ചെല്ലുന്ന ആളുകള്‍

പാന്‍ഡമിക് സമയത്ത് ആളുകള്‍ പൂര്‍ണ്ണമായും വ്യക്തിപരവും സാമൂഹികവുമായ ഇവന്‍റുകള്‍ നിര്‍ത്തിവെച്ചിരുന്നു. നടന്നിരുന്നവ തന്നെ വളരെ ചെറിയ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു. എന്നാല്‍ ഇപ്പോഴെല്ലാം സാധാരണ നിലയിലേക്ക് തിരികെ വരുന്നതിനാല്‍ ജീവിതം പര്യവേക്ഷണം ചെയ്യാനും വലിയ പരിപാടികളില്‍ പങ്കെടുക്കുവാനും പരസ്പരം കണക്റ്റഡ് ആയിരിക്കുവാനും ആളുകളുമായി ബന്ധപ്പെടുവാനുമെല്ലാം ജനങ്ങള്‍ തയ്യാറാകുന്നു. ഉത്തരം കാര്യങ്ങള്‍ അറിയുവാനും പരിചയപ്പെടുവാനും ലോഞ്ച് ചെയ്യുവാനുമെല്ലാം ട്വിറ്റര്‍ മികച്ച മാധ്യമമാണ്.

അന്താരാഷ്‌ട്ര യാത്രകൾ കൂടുതൽ എളുപ്പമാകും

അന്താരാഷ്‌ട്ര യാത്രകൾ കൂടുതൽ എളുപ്പമാകും

യാത്രകളില്‍ ആളുകള്‍ വീണ്ടും ആനന്ദം കണ്ടെത്തുന്ന സമയമാണിത്, വളരെ കാലമായി നീട്ടിവെച്ച അന്താരാഷ്ട്ര യാത്രകളും ബിസിനസുകളും കുടുംബയാത്രകളും വെക്കേഷനുമെല്ലാം വീണ്ടും വന്‍ ശക്തിയില്‍ തിരികെ വന്നിരിക്കുകയാണ്. 2022-ലെ പ്രതീക്ഷ വളരെ പ്രോത്സാഹജനകമാണ്. പുതിയ നോര്‍മല്‍എന്നത് മഹാമാരിക്കു മുന്നേ ലോകത്തിന്റ‌ പഴയ നോര്‍മല്‍ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കാം...

പൊള്ളുന്ന ചൂ‌ടിലും തണുപ്പുമായി ഈ നാടുകള്‍.. പോകുവല്ലേ...!! മേഘമല മുതല്‍ ഷിംല വരെപൊള്ളുന്ന ചൂ‌ടിലും തണുപ്പുമായി ഈ നാടുകള്‍.. പോകുവല്ലേ...!! മേഘമല മുതല്‍ ഷിംല വരെ

Read more about: travel travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X