Elizabeth Joseph       May 24, 2023

പകരം വയ്ക്കുവാനില്ലാത്ത വാഗമൺ, ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നാട് 

സീസൺ വേണ്ട!

സീസൺ നോക്കാതെ, ഏതു സമയത്തും  കണ്ണുംപൂട്ടി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണ് വാഗമൺ

അതിർത്തിയിൽ

കോട്ടയം- ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് വാഗമണ്ണുള്ളത്

ഉയരം

 വാഗമൺ സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിലാണ്  സ്ഥിതി ചെയ്യുന്നത്

ലോകപ്രസിദ്ധം

 നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ലോകത്തിലെ  10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ വാഗമൺ ഇടം നേടിയിട്ടുണ്ട്

വീണ്ടും!

ട്രാവല്‍ ആൻഡ്  ലെഷര്‍ ഏഷ്യ മാസികയുടെ  ഇന്ത്യയിലെ മികച്ച 10 വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലും വാഗമൺ വന്നു

മൊട്ടക്കുന്നുകൾ

മൊട്ടക്കുന്നുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച.

പൈൻ ഫോറസ്റ്റ്

പൈൻമരക്കാടുകളാണ് ഇവിടുത്തെ മറ്റൊരാകർഷണം. 

മറക്കാതെ കാണാം

കണ്ണെത്താദൂരത്തോളം വളർന്നു നിൽക്കുന്ന ഇവ നിർബന്ധമായും കാണണം

വാഗമൺ ലേക്ക്

വാഗമൺ ലേക്ക് ഇവിടെ കാണേണ്ട സ്ഥലമാണ്. തേയിലത്തോട്ടത്തിനു നടുവിലാണ് ലേക്ക് ഉള്ളത്.

മഴക്കാലത്തെ വാഗമൺ

മഴക്കാലമാണ് വാഗമൺ സന്ദർശിക്കുവാൻ പറ്റിയ സമയം

വൈകുന്നേരങ്ങള്‍

വൈകുന്നേരങ്ങൾ ചിലവഴിക്കാനും ഇവിടേക്ക്  നിരവധി ആളുകൾ വരുന്നു.

ആഘോഷിക്കാം

ക്യാംപിങ്, പാർട്ടി, നൈറ്റ് സ്റ്റേ തുടങ്ങിയ കാര്യങ്ങൾക്കും വാഗമൺ മികച്ചതാണ്.

എങ്ങനെ വരാം?

പാലാ-ഭരണങ്ങാനം-ഈരാറ്റുപേട്ട-തീക്കോയി-വെള്ളികുളം-വഴി വാഗമണ്ണിൽ എത്താം  

മിനി ഊട്ടി എന്ന് അറിയപ്പെടുന്ന കേരളത്തിലെ സ്ഥലം?

A.റാണിപുരം B. വാഗമൺ  C. വയനാട്